4 ലക്ഷം രൂപ ലാഭത്തില്‍ ഇവി വാങ്ങാന്‍ 3 ദിവസം കൂടി! കെട്ടിക്കിടക്കുന്ന സ്‌റ്റോക്കുകള്‍ കാലിയാക്കി കമ്പനികൾ

2023 ഡിസംബറില്‍ വാഹന നിര്‍മാതാക്കളെല്ലാം കെട്ടിക്കിടക്കുന്ന തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വമ്പന്‍ ആനുകൂല്യത്തില്‍ വിറ്റഴിക്കുകയാണ്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍ എന്നിവയുടെ രൂപത്തിലാണ് വണ്ടിക്കമ്പനികള്‍ വര്‍ഷാവസാന ഓഫറുകള്‍ നല്‍കുന്നത്. ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, ഹ്യുണ്ടായി, എംജി എന്നീ കമ്പനികള്‍ ഈ മാസം ഇവികള്‍ക്ക് ഓഫറുകളിട്ടിട്ടുണ്ട്.

വമ്പിച്ച ഓഫറില്‍ ഇവികള്‍ സ്വന്തമാക്കാന്‍ ഇനി ഇന്നടക്കം 4 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ വാഹന നിരയിലുള്ള ഏക ഇലക്ട്രിക് എസ്‌യുവിയാണ് XUV400. നെക്‌സോണുമായുള്ള വില്‍പ്പന അന്തരം കുറയ്ക്കാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കാറിന് വമ്പന്‍ ഓഫറുകളാണ് മഹീന്ദ്ര നല്‍കുന്നത്. ഇവിയുടെ അപ്‌ഡേറ്റഡ് പതിപ്പ് വരാനിരിക്കെ സ്‌റ്റോക്ക് ക്ലിയറാക്കുകയാണ് മഹീന്ദ്ര ഇപ്പോള്‍.

mahindra xuv400

വര്‍ഷാവസാന ഓഫറുകളുടെ ഭാഗമായി മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്യുവിക്ക് 4 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. 20,000 രൂപ എക്സ്ചേഞ്ച് ബോണസ് കൂടി ചേരുന്നതോടെ മൊത്തം ആനുകൂല്യം 4.2 ലക്ഷം രൂപയാകും. ഈ മാസം ഏറ്റവും കൂടുതല്‍ ഓഫറില്‍ വാങ്ങാന്‍ സാധിക്കുന്ന ഇവിയാണ് മഹീന്ദ്ര XUV400.

ഇക്കുറി ഇയര്‍ എന്‍ഡ് ഓഫറുകളുടെ പട്ടികയില്‍ ജനപ്രിയ ഇവികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട് ടാറ്റ മോട്ടോര്‍സ്. ക്യാഷ് ഡിസ്‌കൗണ്ടുകളുടെയും എക്‌സ്‌ചേഞ്ച് ബോണസുകളുടെയും രൂപത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഡിസംബര്‍ 31 വരെയോ സ്റ്റോക്കുകള്‍ അവസാനിക്കുന്നത് വരെയോ മാത്രമാവും ലഭ്യമാകുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവി ഈ മാസം മൊത്തം 2.6 ലക്ഷം രൂപ കിഴിവില്‍ സ്വന്തമാക്കാനാണ് അവസരം.

tata nexon ev prime

പ്രൈം, മാക്സ് എന്നീ വേരിയന്റുകളില്‍ എത്തിയ നെക്‌സോണ്‍ ഇവിയുടെ പ്രീ-ഫെയ്സ്ലിഫ്റ്റ് പതിപ്പുകളാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. 50,000 രൂപയുടെ എക്സ്ചേഞ്ച് ബോണസിനൊപ്പം പ്രീ-ഫെസ്ലിഫ്റ്റ് നെക്സോണ്‍ ഇവി പ്രൈമിന്റെ എല്ലാ വേരിയന്റുകളിലും ടാറ്റ മോട്ടോര്‍സ് 1.40 ലക്ഷം രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് വാഗ്ദാനം നല്‍കുന്നു. പ്രീ-ഫെയ്സ്ലിഫ്റ്റ് നെക്‌സോണ്‍ ഇവി മാക്സിന്റെ എല്ലാ വേരിയന്റുകളിലും 50,000 രൂപ എക്സ്ചേഞ്ച് ബോണസും 2.10 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടും കിട്ടും.

എന്നാല്‍ ഇവിക്ക് കോര്‍പറേറ്റ് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ല. 14.50 ലക്ഷം മുതല്‍ 17.19 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുന്ന ഇവി പ്രൈം ഇപ്പോള്‍ 12.60 ലക്ഷം മുതല്‍ 14.60 ലക്ഷം രൂപ വരെ വിലയില്‍ സ്വന്തമാക്കാം. പ്രീ-ഫെയ്സ്ലിഫ്റ്റ് മാക്സ് വേരിയന്റ് ഇപ്പോള്‍ 16.49 ലക്ഷം മുതല്‍ 19.54 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് വില്‍ക്കുന്നത്.

2023 tata nexon ev

ഓഫറുകളുടെ ഭാഗമായി ഈ വേരിയന്റ് ഇപ്പോള്‍ 13.89 ലക്ഷം മുതല്‍ 16.94 ലക്ഷം രൂപ വരെ മുടക്കിയാല്‍ വീട്ടുമുറ്റത്തെത്തിക്കാം. സെപ്റ്റംബറില്‍ ടാറ്റ നെക്‌സോണ്‍ ഇവി മുഖംമിനുക്കി വിപണിയില്‍ എത്തിച്ചിരുന്നു. പുതിയ നെക്‌സോണ്‍ ഇവി വേണ്ടവര്‍ക്കും ഓഫര്‍ ലഭിക്കുന്നു. മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) വേരിയന്റുകളുടെ മിഡ്-സ്‌പെക്ക് ഫിയര്‍ലെസ് പ്ലസ്, ഫിയര്‍ലെസ് പ്ലസ് S ട്രിമ്മുകള്‍ക്ക് ടാറ്റ 35,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

16.69 ലക്ഷം മുതല്‍ 19.19 ലക്ഷം രൂപ വരെയാണ് ഈ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില വരുന്നര്. നെക്‌സോണ്‍ കൂടാതെ ടിയാഗോ ഇലക്ട്രിക് ഹാച്ച്ബാക്കും ടിഗോര്‍ ഇലക്ട്രിക് സെഡാനുമാണ് ടാറ്റ.ഇവിയുടെ പോര്‍ട്‌ഫോളിയോയിലുള്ളത്. ഈ രണ്ട് മോഡലുകള്‍ക്കും ഈ മാസം കമ്പനി ഇയര്‍ എന്‍ഡ് ഓഫര്‍ ഇട്ടിട്ടുണ്ട്. ടാറ്റ ടിയാഗോ ഇവി ഡിസംബറില്‍ അരലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടിലും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിലുമായി സ്വന്തമാക്കാനാണ് അവസരം.

tata tigor ev

സബ്-ഫോര്‍-മീറ്റര്‍ ഇലക്ട്രിക് സെഡാനായ ടിഗോര്‍ ഇവി 50,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50000 രൂപ എക്സ്ചേഞ്ച് ബോണസും സഹിതം മൊത്തം ലക്ഷം രൂപ ആനുകൂല്യത്തില്‍ സ്വന്തമാക്കാന്‍ പറ്റും. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ കന്നി ഇവിയായ കോനക്ക് ഈ മാസം 3 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എംജി ZS ഇവിക്ക് 50000 രൂപ വീതം ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ലഭിക്കും. പുതുവര്‍ഷം ഒട്ടുമിക്ക കാര്‍ നിര്‍മാതാക്കളും വില വര്‍ധനവ് പ്രഖ്യാപിച്ചതിനാല്‍ ഏറ്റവും ലാഭത്തില്‍ കാര്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. ഇവിയിലേക്ക് മാറാന്‍ ഉദ്ദേശിച്ച ഉപഭോക്താക്കള്‍ക്ക് ഇതിലും മികച്ച അവസരം ലഭിക്കാനില്ല. അതുകൊണ്ട് ഈ ഓഫറുകള്‍ പരമാവധി ഉപയാഗപ്പെടുത്തണമെന്നാണ് ഞങ്ങളുടെ നിര്‍ദേശം.

More from DriveSpark

Article Published On: Thursday, December 28, 2023, 13:37 [IST]
English summary
Get up to rs 4 lakh discount on electric cars only 4 days remaining
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X