മാരുതിയുടെ വിജയത്തിന് പിന്നിലെ എസ്‌യുവികൾ ഇവരൊക്കെയാണ്
ഇന്ത്യൻ വാഹന വിപണിയിലേക്ക് നോക്കുകയാണെങ്കിൽ ഇപ്പോൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള കാറുകൾ റോഡുകൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ വിൽപ്പന അങ്ങ് ഉയരത്തിലെത്തിച്ചതിൻ്റെ കാരണക്കാർ എന്ന് പറയുന്നത് നാല് എസ്‌യുവികളാണ്. വിപണി പിടിച്ചു എന്ന് മാത്രമല്ല എതിരാളികളെ മലർത്തിയടിക്കുകയും ചെയ്തു. മാരുതിയുടെ വിജയത്തിന് പിന്നിലുളള ആ എസ്‌യുവികളെ ഒന്ന് പരിചയപ്പെടാം
മാരുതി ഗ്രാൻഡ് വിറ്റാര: ശരാശരി 15,000 യൂണിറ്റ് പ്രതിമാസ വിൽപ്പനയുമായി മാരുതി ബ്രെസ്സ ഇതിനകം തന്നെ വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും, ബ്രാൻഡ് ഈ വർഷം മൂന്ന് പുതിയ എസ്‌യുവികൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ഉത്സവ സീസണിലാണ് പുതിയ ഗ്രാൻഡ് വിറ്റാര അവതരിപ്പിച്ചുകൊണ്ട് ബ്രാൻഡ് ആഘോഷത്തിന് തുടക്കമിട്ടത്. ഈ മോഡൽ ബ്രാൻഡിന്റെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് കാറും AWD വാഗ്ദാനം ചെയ്യുന്ന ആദ്യത്തെയും ഒരേയൊരു കാറുമായി മാറുകയായിരുന്നു.

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, സ്‌കോഡ കുഷാക്ക്, ഫോക്സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ വാഹനങ്ങൾക്കെതിരെ മത്സരിക്കുന്ന മാരുതി സുസുക്കിയുടെ തുറുപ്പ്ചിട്ടായിരുന്നു ഗ്രാൻഡ് വിറ്റാര എന്നത്. 55,000-ലധികം പ്രാരംഭ ബുക്കിംഗുകളോടെ ഗ്രാൻഡ് വിറ്റാര രണ്ടു കൈയും നീട്ടിയാണ് ജനങ്ങൾ ഏറ്റെടുത്തത്. ഗ്രാൻഡ് വിറ്റാരയുടെ പ്രതിമാസ വിൽപ്പന കണക്ക് ഇപ്പോൾ ഏകദേശം 9,500 യൂണിറ്റുകൾ ആണ്.
മാരുതി ഫ്രോങ്ക്സ്: ഈ വർഷമാദ്യം, ബലേനോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയും ഹാച്ച്ബാക്കുമായി നിരവധി ഭാഗങ്ങൾ പങ്കിട്ടും അവതരിപ്പിച്ച മോഡലാണ് ഫ്രോങ്ക്സ്. ഫ്രോങ്‌ക്‌സിന്റെ ലോഞ്ച് ബലേനോയുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന പ്രതീക്ഷകൾക്ക് വിരുദ്ധമായി, രണ്ടാമത്തേതിന്റെ പ്രകടനം സ്ഥിരമായി തുടരുന്നു. ശരാശരി 9,000 അധിക ഉപഭോക്താക്കളെ നെക്സ ഷോറൂമുകളിലേക്ക് ഫ്രോങ്ക്സ് കൊണ്ടുവന്നിട്ടുണ്ട്.

ജിംനി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കി ജിംനി ഒടുവിൽ ഈ വർഷമാദ്യം ഫാമിലി ഫ്രണ്ട്‌ലി ഫൈവ് ഡോർ പതിപ്പിൽ ഇന്ത്യൻ വിപണിയിൽ എത്തുകയും വലിയ ജനപ്രീതി നേടുകയും ചെയ്തിരുന്നു. വാഹനത്തിന് ഒരു നീണ്ട കാത്തിരിപ്പ് കാലയളവാണ് ഇപ്പോഴും ഉളളത്, അതിന്റെ പ്രതിമാസ വിൽപ്പന ഇപ്പോൾ ഏകദേശം 3,000 മുതൽ 4,000 യൂണിറ്റുകൾ വരെ എത്തി നിൽക്കുകയാണ്. ഇത് ബ്രാൻഡിന് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയില്ലെങ്കിലും, ജിംനിക്ക് ഇതിനകം തന്നെ ഒരു വലിയ വിഭാഗം ആരാധകരുണ്ട്.
കമ്പനിയുടെ K15B 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 103.4 bhp പവറും 4,000 rpm-ല്‍ 134.2 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 4-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

ട്രാന്‍സ്മിഷന്‍ സുസുക്കിയുടെ ഓള്‍ ഗ്രിപ്പ് ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നു. കൂടാതെ പുതിയ ജിംനി എസ്‌യുവി ഒരു ലോ-റേഞ്ച് ട്രാന്‍സ്ഫര്‍ ബോക്സും അവതരിപ്പിക്കുന്നു. പഴയ ജിപ്‌സിയുടെ കാര്യത്തിലെന്നപോലെ ജിംനി ഒരു ലാഡര്‍-ഫ്രെയിം ഷാസി ഉപയോഗിക്കുന്നു. ഒരു റിജിഡ് ആക്സില്‍ 3-ലിങ്ക് സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനൊപ്പം മുന്നിലും പിന്നിലും കോയില്‍ സ്പ്രിംഗുകളുമുണ്ട്. വീലുകള്‍ സ്റ്റീല്‍, അലോയ് രൂപങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. 195/80 R15 ആണ് ടയര്‍ സൈസ്.
മാരുതി ഇൻവിക്ടോ: മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ ഓഫർ എന്ന് പറയുന്നത് ഇൻവിക്ടോ ആണ്, ഇത് ബ്രാൻഡിന്റെ ഏറ്റവും ചെലവേറിയ മോഡലായി മാറിയിരിക്കുകയാണ്. മാരുതി സുസുക്കി ഇൻവിക്റ്റോയുടെ വില ആരംഭിക്കുന്നത് അടിസ്ഥാന വേരിയന്റിന് 24.79 ലക്ഷം രൂപ മുതലാണ് , ടോപ്പ് സ്പെക്ക് പതിപ്പിന് 28.42 ലക്ഷം രൂപ വരെ ഇത് ഉയരുന്നു. സീറ്റ പ്ലസ് ഏഴ് സീറ്റർ, സീറ്റ പ്ലസ് എട്ട് സീറ്റർ, ആൽഫ പ്ലസ് ഏഴ് സീറ്റർ എന്നീ വേരിയന്റുകളിലാണ് എംപിവി എത്തുന്നത്.

ഇതിൽ ബേസ് സീറ്റ പ്ലസ് വേരിയന്റ് ഏഴ്, എട്ട് സീറ്റ് കോൺഫിഗറേഷനിൽ ലഭ്യമാണ്, അതേസമയം ടോപ്പ് എൻഡ് ആൽഫ പ്ലസ് ഏഴ് സീറ്റ് ഓപ്‌ഷനുമായിട്ടാണ് വരുന്നത്. മറുവശത്ത്, ഇന്നോവ ഹൈക്രോസ് 10 വേരിയന്റുകളിൽ ടൊയോട്ട വാഗ്ദാനം ചെയ്യുന്നു, 18.82 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എംപിവിയുടെ വില 30.26 ലക്ഷം രൂപ വരെ ഉയരുന്നു.
പെർഫോമെൻസിനേയും പവർ & ടോർക്ക് കണക്കുകളെയും കുറിച്ച് പറയുമ്പോൾ, മാരുതി സുസുക്കി ഇൻവിക്റ്റോ ഒരു എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത്. ഒരു CVT ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്ന 2.0 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ നിർമ്മാതാക്കൾ എംപിവിയിൽ വാഗ്ദാനം ചെയ്യുന്നില്ല.


Click it and Unblock the Notifications








