മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

2023 ഓട്ടോ എക്‌സ്‌പോ കണ്ട ഏറ്റവും വലിയ അവതരണങ്ങളില്‍ ഒന്നായിരുന്നു മാരുതി സുസുക്കി ജിംനി 5 ഡോര്‍. നെക്‌സ ഡീലര്‍ഷിപ്പിലൂടെ മാരുതി ഏറെ കത്തിരുന്ന ഒാഫ്‌റോഡറിന്റെ ബുക്കിംഗ് ആരംഭിച്ചപ്പോള്‍ തന്നെ ആളുകള്‍ ഇരച്ചെത്തി. വാഹനം മാരുതി അവതരിപ്പിച്ചതോടെ ലൈഫ്‌സ്‌റ്റൈല്‍ ഓഫ്‌റോഡറിനെ കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്ക് കൂടിയാണ് അന്ത്യമായത്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ജിംനിയുടെ തനതായ ഡിസൈനും ഒത്ത ഉയരവും ഫോര്‍വീല്‍ സെറ്റപ്പുമല്ലാതെ വാഹനത്തെ കുറിച്ച് ആളുകള്‍ക്കറിയാത്ത മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. പുതുതായി അവരിച്ചിപ്പിച്ച ജിംനിയുടെ അധികമാര്‍ക്കും അറിവില്ലാത്ത ചില സവിശേഷതകളും ഹൈലൈറ്റുകളെയും കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ഹെഡ്ലാമ്പ് വാഷര്‍

ആഡംബര സെഡാനുകളിലും സ്പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകളിലും (എസ്‌യുവി) കണ്ട് വരുന്ന ഹെഡ്‌ലാംപ് വാഷര്‍ ആണ് മാരുതി സുസുക്കി ജിംനിയുടെ ആര്‍ക്കും അധികം അറിയാത്ത ഒരു പ്രത്യേകത. കനത്ത മഴയിലും ചെളി നിറഞ്ഞ പ്രതലത്തിലും വണ്ടി ഓടിക്കുമ്പോള്‍ ഈ ഒരു ഹെഡ്‌ലാംപ് വാഷറിന്റെ ഉപകാരം മനസ്സിലാകും. ഹെഡ്‌ലാംപ് വാഷര്‍ ലഭ്യമാകുന്ന ഏറ്റവും താങ്ങാവുന്ന വിലയിലുള്ള വാഹനമാണ് മാരുതി സുസുക്കി ജിംനി 5 ഡോര്‍.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

സ്വയം മങ്ങുന്ന IRVM ലഭിക്കില്ല

റിയര്‍വ്യൂ മിററിനുള്ളില്‍ ഓട്ടോ ഡിമ്മിംഗ് ഫീച്ചര്‍ ലഭിക്കുന്നില്ലെന്നതാണ് മാരുതി സുസുക്കി ജിംനിയെ കുറിച്ച് നമ്മില്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യം. സെഗ്മെന്റില്‍ ഓട്ടോ ഡിമ്മിംഗ് ലഭിക്കാത്ത എസ്‌യുവി കളില്‍ ഒന്നാണ് ജിംനി. മാരുതി മോഡല്‍ നിരയില്‍ ജിംനിയേക്കാള്‍ താഴെ ഇരിക്കുന്ന ബലേനോക്ക് ഈ സംഗതി ലഭിക്കുന്നുണ്ട്. അപ്പോള്‍ ജിംനിയില്‍ മാരുതി സ്വയം മങ്ങുന്ന IRVM ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന കാര്യം പലരെയും അതിശയപ്പെടുത്തുന്നുണ്ട്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍

ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളാണ് മാരുതി ജിംനിയുടെ മറ്റൊരു ഹൈലൈറ്റ്. റിക്വസ്റ്റ് സെന്‍സറുകളുള്ള കാറുകള്‍ പുള്‍-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളോടെയാണ് വരുന്നത്. എങ്കിലും ജിംനിക്ക് യൂട്ടിലിറ്റേറിയന്‍ ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ക്കൊപ്പം ഈ സവിശേഷത ലഭിക്കുന്നു. മോഡേണ്‍ കാറുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പൊതുവെ പുള്‍-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകളോടാണ് താല്‍പ്പര്യം. എന്നാല്‍ ഓള്‍ഡ് സ്‌കൂള്‍ ശൈലിയിലുള്ള ഓഫ്-റോഡര്‍ എന്ന നിലയിലാണ് ജിംനിക്ക് മാരുതി ഫ്‌ലാപ്പ്-ടൈപ്പ് ഡോര്‍ ഹാന്‍ഡിലുകള്‍ നല്‍കിയിരിക്കുന്നത്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

അഞ്ച് സീറ്ററല്ല, 4 സീറ്റര്‍

ആഗോള തലത്തില്‍ 3 ഡോര്‍ ജിംനി ഇതിനോടകം പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമിട്ട് പുറത്തിറക്കാന്‍ പോകുന്ന ജിംനിയില്‍ രണ്ട് അധിക ഡോറുകള്‍ മാരുതി നല്‍കി. എന്നാല്‍ എസ്‌യുവിയുടെ വീതി കുറയുന്നതിനാല്‍ ഇത് ഒരു 4 സീറ്റര്‍ എസ്‌യുവി ആയിരിക്കും. രണ്ട് മുതിര്‍ന്ന വ്യക്തികള്‍ക്കാകും മാരുതി സുസുക്കി ജിംനിയുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യാനാകുക.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ആംറെസ്റ്റും ഡ്രൈവര്‍ സീറ്റ് ഹൈറ്റ് ക്രമീകരണവുമില്ല

കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ IRVM ഒഴിവാക്കുന്നത് ഇപ്പോള്‍ സാധാരണമാണെന്ന് നമുക്ക് പറയാം. എന്നാല്‍ മുമ്പില്‍ സെന്റര്‍ ആംറെസ്റ്റ്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കാനുള്ള ലിവര്‍ എന്നിവ ജിംനിയില്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം കൂടി നാം ശ്രദ്ധിക്കണം. ജിംനിയുടെ ടോപ് സ്‌പെക്ക് വേരിയന്റുകളില്‍ പോലും ഇത് ലഭ്യമല്ല.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

സെന്റര്‍ കണ്‍സോളിലെ വിന്‍ഡോ ബട്ടണുകള്‍

മാരുതി സുസുക്കി ജിംനിയുടെ ഫ്രണ്ട് സീറ്റുകള്‍ക്കിടയിലുള്ള സെന്റര്‍ കണ്‍സോളില്‍ ഫ്രണ്ട് പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ജിംനിയുടെ മുഖ്യ എതിരാളിയായ മഹീന്ദ്ര ഥാറിലും ഇതുണ്ട്. പിറകിലുള്ള പവര്‍ വിന്‍ഡോ സ്വിച്ചുകള്‍ പിന്‍വശത്തെ ഡോര്‍ പാനലുകളിലാണ് നല്‍കിയിരിക്കുന്നത്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ലാഡര്‍ ഫ്രെയിമിലുള്ള ഏക മാരുതി വാഹനം

ഐതിഹാസിക വാഹനമായ മാരുതി ജിപ്‌സി ഇന്ന് ചിത്രത്തിലേയില്ല. എങ്കിലും പുതിയ ജിംനി ഇപ്പോള്‍ മാരുതി സുസുക്കി ലാഡര്‍ ഫ്രെയിം ആര്‍ക്കിടെക്ചറില്‍ പുറത്തിറക്കുന്ന ഏക മാരുതി വാഹനമായി മാറിയിരിക്കുകയാണ്. ഇത് ഒരു മോണോകോക്ക് ഷാസിയില്ല പൂര്‍ത്തിയാക്കിയിരിക്കുന്നത്.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ദൃഢമായ ഫ്രണ്ട് ആക്‌സില്‍

പരമ്പരാഗത ലാഡര്‍ ഫ്രെയിം എസ്‌യുവികളുടെ ഓള്‍ഡ് സ്‌കൂള്‍ തനിമ നിലനിര്‍ത്തിക്കൊണ്ട് പുതിയ ജിംനിക്ക് മുന്‍ഗാമിയായ ജിപ്സിയെപ്പോലെ ദൃഢമായ ഒരു ഫ്രണ്ട് ആക്സില്‍ കിട്ടിയിട്ടുണ്ട്. ഇതു കാരണം ആക്‌സില്‍ ഒടിയുമെന്ന ഭയമില്ലാതെ എത്ര ദുര്‍ഘടമായ പ്രതലങ്ങളിലും നിങ്ങള്‍ക്ക് പുതിയ മാരുതി സുസുക്കി ജിംനിയുമായി കയറിപ്പോകാം.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

റീസര്‍ക്കുലേറ്റിംഗ് ബോള്‍ സ്റ്റിയറിംഗ് സജ്ജീകരണം

ഇന്നത്തെ കാലത്തെ കാറുകളില്‍ റാക്ക് ആന്‍ഡ് പിനിയന്‍ സ്റ്റിയറിംഗ് സജ്ജീകരണമാണ് വരുന്നത്. എന്നാല്‍ മാരുതി സുസുക്കി ജിംനി പരമ്പരാഗത റീസര്‍ക്കുലേറ്റിംഗ് ബോള്‍ സ്റ്റിയറിംഗുമായിട്ടാണ്് എത്തുന്നത്. റാക്ക് ആന്‍ഡ് പിനിയന്‍ സജ്ജീകരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ റീസര്‍ക്കുലേറ്റിംഗ് ബോള്‍ സ്റ്റിയറിംഗ് സിസ്റ്റം ഓഫ്-റോഡ് സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തവും പിന്തുണയുമോകുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. മഹീന്ദ്ര ഥാറിന്റെ 2WD പതിപ്പ് അക്രമാത്മകമായ വിലയില്‍ വിപണിയില്‍ ഇറങ്ങാന്‍ പോകുന്നതിനാല്‍ മാരുതി സുസുക്കി ജിംനിയുടെ വില കൂടി അറിഞ്ഞാലാകും ബാക്കി പോരാട്ടം.

മാരുതി ജിംനിയുടെ 'ചുരുളഴിയാത്ത രഹസ്യങ്ങള്‍'; നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ഇതാ...

ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കെയ്‌സ്

മാരുതി സുസുക്കിയുടെ പോര്‍ട്ട്‌ഫോളിയോയിലെ ഏക ഫോര്‍-വീല്‍ ഡ്രൈവ് എസ്‌യുവിയാണ് മാരുതി സുസുക്കി ജിംനി. മറ്റ് ഫോര്‍വീലറുകള്‍ പോലെ ജിംനിക്കും ഒരു ലോ റേഷ്യോട്രാന്‍സ്ഫര്‍ കേസ് ലഭിക്കുന്നു. ലോ-റേഷ്യോ ട്രാന്‍സ്ഫര്‍ കെയ്‌സിന്റെ കൃത്യമായ ക്രാള്‍ റേഷ്യോ ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും ഓഫ് റോഡ് സാഹചര്യങ്ങളില്‍ ടോര്‍ക്ക് ഔട്ട്പുട്ട് ഇരട്ടിയാക്കുന്നതിന് ലോ റേഷ്യോ ട്രാന്‍സ്ഫര്‍ കെയ്‌സ് വളരെ ഉപകാരപ്രദമാണ്.

More from DriveSpark

Article Published On: Thursday, January 19, 2023, 11:28 [IST]
English summary
Here is 10 things you dont know about maruti suzuki jimny 5 door in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X