ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജാകുന്ന ഇലക്ട്രിക് ത്രീവീലര്‍; ഫുള്‍ചാര്‍ജിന് വേണ്ടത് 15 മിനിറ്റ്!

ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വിപണിക്കൊപ്പം തന്നെ വാണിജ്യ വാഹന വിപണിയും വൈദ്യുതീകരണത്തെ അതിവേഗം സ്വീകരിക്കുകയാണ്. രംഗത്തെ പ്രമുഖര്‍ക്കൊപ്പം നിരവധി പുതിയ കമ്പനികളും ഇലക്ട്രിക് വാണിജ്യ വാഹനങ്ങള്‍ പുറത്തിറക്കുന്ന തിരക്കിലാണ്.

ഇലക്ട്രിക് വാണിജ്യ വാഹന നിര്‍മ്മാതാക്കളായ ആള്‍ട്ടിഗ്രീന്‍, എക്സ്പോണന്റ് എനര്‍ജിയുമായി സഹകരിച്ച് അതിന്റെ ത്രീ-വീലര്‍ കാര്‍ഗോ ഇവിയായ neEVയുടെ പുതിയ വേരിയന്റ് പുറത്തിറക്കാന്‍ പോകുകയാണ്. 3,55,000 രൂപ പ്രാരംഭ വിലയിലാണ് ഈ ഇവി അവതരിപ്പിക്കുന്നത്. neEV തേസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റിന് 8.2 kWh ബാറ്ററി പായ്ക്ക് ആണ് നല്‍കിയിരിക്കുന്നത്. ഇത് സാധാരണ LFP സെല്‍ കെമിസ്ട്രി ഉപയോഗിച്ച് നിര്‍മ്മിച്ച എക്സ്പോണന്റിന്റെ പ്രൊപ്രൈറ്ററി ബാറ്ററിയാണ്.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജാകുന്ന ഇലക്ട്രിക് ത്രീവീലര്‍; ഫുള്‍ചാര്‍ജിന് വേണ്ടത് 15 മിനിറ്റ്!

neEV തേസ് കാര്‍ഗോ ഇവി ഒറ്റ ചാര്‍ജില്‍ 98 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. സിറ്റി സവാരിക്ക് ഈ ഇവി 85 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഈ കാര്‍ഗോ ഇവിയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ചാര്‍ജിംഗ് സമയമാണ്. എക്സ്പോണന്റിന്റെ ഇ-പമ്പ് ചാര്‍ജിംഗ് ശൃംഖല ഉപയോഗിച്ചാല്‍ ഇവിയുടെ ബാറ്ററി ഫുള്‍ ചാര്‍ജ് ആകാന്‍ വെറും 15 മിനിറ്റ് മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്.

ഇത് ലോകത്തെ ഏറ്റവും വേഗത്തില്‍ ചാര്‍ജ് ചെയ്യുന്ന ത്രീ-വീലര്‍ ഇലക്ട്രിക് വാഹനമാക്കി മാറ്റുമെന്ന് കമ്പനി അവകാശപ്പെടുന്നു. neEV തേസിന് അഞ്ച് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വെഹിക്കിള്‍ വാറന്റിയും അഞ്ച് വര്‍ഷം അല്ലെങ്കില്‍ 1.56 ലക്ഷം കിലോമീറ്റര്‍ ബാറ്ററി വാറന്റിയും ലഭിക്കും. ആള്‍ട്ടിഗ്രീനും എക്സ്പോണന്റും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അതിവേഗ ചാര്‍ജിംഗ് സംവിധാനം വികസിപ്പിക്കുന്നതിനായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായി പ്രഖ്യാപിച്ചിരുന്നു.

ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്ത് വരുന്ന ആദ്യത്തെ ഉല്‍പ്പന്നമാണ് neEV തേസ്. 15 മിനിറ്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജ് നല്‍കുന്ന എക്സ്പോണന്റിന്റെ പ്രൊപ്രൈറ്ററി ലിക്വിഡ്-കൂള്‍ഡ് ബാറ്ററിയാണ് ഇതിന്റെ സവിശേഷത. ഇ-ബാറ്ററിയിലേക്ക് 600A കറന്റ് നല്‍കുന്ന ഇ-പമ്പിനാണ് നന്ദി പറയേണ്ടത്. ലോജിസ്റ്റിക് സ്പെയ്സില്‍ 1000 വാഹനങ്ങളുള്ള അഗ്രഗേറ്റര്‍മാരെയും ഒരൊറ്റ വാഹനം ഉള്ള എല്ലാ ബിസിനസുകാരെയുമടക്കം മനസ്സില്‍ കണ്ടാണ് NeEV തേസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വാണിജ്യവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കര്‍ണാടകയിലെ ബെംഗളൂരുവില്‍ 2,000 neEV തേസ് ഇലക്ട്രിക് കാര്‍ഗോ ത്രീവീലറുകള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബെംഗളൂരുവിലാണ് തുടക്കമെങ്കിലും വൈകാതെ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ഇവി പ്രവര്‍ത്തിക്കുന്ന എല്ലാ നഗരങ്ങളിലും കുറഞ്ഞത് 100 ഇ-പമ്പുകളെങ്കിലും വിന്യസിക്കാനാണ് എക്‌സ്‌പോണന്റ് ലക്ഷ്യമിടുന്നത്. രാജ്യത്തെ റോഡ് സാഹചര്യങ്ങളും താപനിലയും കണക്കിലെടുത്ത് തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആള്‍ട്ടിഗ്രീന്‍ neEV കാര്‍ഗോ ഇവികള്‍. നഗരങ്ങള്‍ക്കകത്തും പുറത്തുമായുള്ള ചരക്ക്‌നീക്കത്തിനും ഗതാഗതത്തിനുമായിട്ടാണ് ഇവയുടെ നിര്‍മാണം.

ഹൈ ഡെക്ക്, ലോ ഡെക്ക്, തേസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ഇപ്പോള്‍ ഈ ഇലക്ട്രിക് കാര്‍ഗോ ത്രീവീലര്‍ ലഭ്യമായിരിക്കുന്നത്. കൊമേഴ്ഷ്യല്‍ വാഹന വിപണിയിലെ വമ്പന്‍മാരായ ടാറ്റ മോട്ടോര്‍സ് 2022 മേയിലാണ് എയ്‌സിന്റെ ഇലക്്ട്രിക്ക് പതിപ്പ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ജനകീയമായ ചെറുവാണിജ്യ വാഹനത്തിന്റെ ഡെലിവറി ടാറ്റ കഴിഞ്ഞ ദിവസം ആരംഭിച്ചു. 9.99 ലക്ഷം രൂപ മുതലാണ് എയ്സ് ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. EVOGEN പവര്‍ട്രെയിന്‍ ആണ് എയ്സ് ഇവിയുടെ കരുത്ത്. ഇത് 154 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഡ്രൈവിംഗ് റേഞ്ച് വര്‍ധിപ്പിക്കുന്നതിനായി ഒരു റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും നൂതന ബാറ്ററി കൂളിംഗ് സിസ്റ്റവും ടാറ്റ മോട്ടോര്‍സ് ഈ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 27kW മോട്ടോറാണ് പുതിയ ടാറ്റ എയ്സ് ഇവിക്ക് തുടിപ്പേകുന്നത്. ഇത് പരമാവധി 36 bhp പവറും 130 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. 208 അടി ഗുഡ്സ് വോളിയവും 22 ശതമാനം ഗ്രേഡ്-എബിലിറ്റിയും ഈ ഇവിക്ക് ടാറ്റ ഉറപ്പ് നല്‍കുന്നു. ഇവി വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികളുമായി ടാറ്റ മോട്ടോര്‍സ് ധാരണയില്‍ എത്തിയിരുന്നു. ഇലക്ട്രിക് അവതാരത്തിലെത്തുന്ന എയ്‌സിന് 5 വര്‍ഷത്തെ മെയിന്റനന്‍സ് പാക്കേജും ഓഫറിലുണ്ട്.

Article Published On: Tuesday, January 10, 2023, 20:09 [IST]
English summary
Here is world s fastest charging electric three wheeler only takes 15 minutes to full charge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X