അപകടങ്ങൾ തുടർകഥയാണോ? ഡ്യാഷ്ക്യാമറ ഉളളത് കൊണ്ട് സംഭവം മനസിലായി
ഓരോ ദിവസവും പലതരത്തിലുളള അപകടങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പക്ഷേ റോഡുകളിൽ നടക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമായ ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നടന്ന ഒരു അപകടം ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാറിൻ്റെ പിന്നിലാണ് ക്യാമറ സ്ഥാപിച്ചിരുന്നത്.
പിന്നിലുളള ബൈക്ക് യാത്രികൻ ഫോണിൽ സംസാരിച്ചു കൊണ്ടാണ് ബൈക്ക് ഓടിക്കുന്നതെന്ന് വീഡിയോയിൽ കാണാം. കാർ ഒരു 40 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. മുന്നിലെ കാർ ബ്രേക്ക് ചെയ്തപ്പോൾ ബൈക്ക് ഓടിച്ചിരുന്ന വ്യക്തിക്ക് അത് ശ്രദ്ധിക്കാൻ സാധിച്ചില്ല. നേരെ കാറിൻ്റെ പിന്നിലേക്കാണ് ഇടിച്ചു കയറിയത്.

റെനോൾട്ട് കൈഗറിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും പൂർണമായും അശ്രദ്ധയോടെ വാഹനമോടിച്ചതിൻ്റെ ഫലമാണ് ഇത്. കാറുമായി പുറത്തിറങ്ങുമ്പോള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ഡാഷ്‌ബോര്‍ഡ് വളരെ ഉപയോഗപ്രദമാണ്. ഇന്ത്യയിലെ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് അശ്രദ്ധമായ ഡ്രൈവിംഗ്. പല ഹൈ-എന്‍ഡ് ക്യാമറകള്‍ക്കും പല ഫീച്ചറുകളുമായിട്ടാണ് വരുന്നത്.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ മറ്റ് വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാന്‍ സഹായിക്കുന്ന ഡാഷ് ക്യാമറ വാഹനങ്ങളില്‍ ഘടിപ്പിക്കാവുന്ന ഏറ്റവും ഫലപ്രദമായ ആക്‌സസറിയാണ്. പൊതുനിരത്തുകളിലെ അപകടങ്ങളും കുറ്റകൃത്യങ്ങളും ഇതില്‍ പതിയും. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ സുപ്രധാനവും നിര്‍ണായകവുമായ തെളിവുകളായി മാറുന്നു. അതിനാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം പ്രക്രിയ എളുപ്പമാക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന വകുപ്പ് വരെ ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഡാഷ്‌ബോര്‍ഡില്‍ വയ്ക്കുന്ന ക്യാമറയുടെ ഉപയോഗം വിദേശ രാജ്യങ്ങളില്‍ നിര്‍ബന്ധമാക്കിയിട്ടുള്ള കാര്യംകൂടിയാണ്. അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു N-ലൈന്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഫാക്ടറി ഫിറ്റഡ് ഡാഷ് ക്യാമറ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാര്‍. നിങ്ങളുടെ കാറില്‍ ഒരു ഡാഷ് ക്യാമറ വെക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ വ്യത്യസ്ത വിലയില്‍ ധാരാളം മോഡലുകള്‍ ഇന്ന് ഓണ്‍ലൈനായും അല്ലാതെയും വാങ്ങാന്‍ പറ്റും. വാഹനം ഓടിക്കുമ്പോള്‍ നേരിട്ടേക്കാവുന്ന പല അപകടകരമായ സാഹചര്യങ്ങളെയും തരണം ചെയ്യാന്‍ ഇത് നിങ്ങള്‍ക്ക് സഹായമാകും.
അതിനാല്‍ തന്നെ ഡാഷ്ബോര്‍ഡ് ക്യാമറകള്‍ ഒരു കാറിനകത്ത് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ആക്‌സസറികളില്‍ ഒന്നായി മാറുന്നു. ഇത് യാത്രകള്‍ക്കിടെ നമ്മുടെ സുരക്ഷക്ക് ഒരു മുതല്‍ക്കൂട്ടാകും.ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ പുതിയ പഠനത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നതിൽ ഏറ്റവും മോശം ഡ്രൈവർമാരുളളത് ഇന്ത്യയിലാണ് എന്നാണ്.
അതിൽ വലിയ അതിശയോക്തിയൊന്നുമില്ല എന്നാണ് എനിക്ക് പറയാനുളളത്. കാരണം നമ്മൾക്ക് എല്ലാം അനുഭവം ഉളളതാണല്ലോ ഇന്ത്യൻ നിരത്തിലെ ഡ്രൈവർമാരുടെ ഡ്രൈവിങ്ങ് മികവ്. റാങ്കിങ്ങ് നോക്കുകയാണെങ്കിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്.
ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ. അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല.


Click it and Unblock the Notifications








