പെട്രോൾ ആർക്കും വേണ്ടേ; സ്കോർപിയോ എൻ ഡീസൽ വേരിയൻ്റിന് ആവശ്യക്കാരേറെ

ഇപ്പോഴത്തെ വാഹനവിപണിയിൽ എസ്‌യുവിയുടെ പ്രാധാന്യം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അതിൽ തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നതും ഒരു എസ്‌യുവി സ്വന്തമാക്കണം എന്ന് ആഗ്രഹം തോന്നിയാൽ ഏതൊരാളുടേയും മനസിലേക്ക് ആദ്യം വരുന്ന മോഡലുമായ മഹീന്ദ്ര സ്കോർപിയോ ആണ്. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ ഈ എസ്‌യുവിയുടെ മൊത്തം 97,880 യൂണിറ്റുകൾ വിതരണം ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ കണക്കിൽ 95000 യൂണിറ്റുകൾക്ക് മുകളിൽ തന്നെ ഡീസൽ വേരിയൻ്റുകളാണ് വിറ്റുപോയത്. മൊത്തം വിൽപ്പനയുടെ 5 ശതമാനം മാത്രമാണ് പെട്രോൾ വേരിയൻ്റുകൾ വിൽക്കുന്നത്. ഇന്ത്യൻ കാർ വാങ്ങുന്നവർക്ക് മൈലേജ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് എന്നതാണ് ഏറ്റവും വലിയ കാര്യം പെട്രോളിൽ പ്രവർത്തിക്കുന്ന മോഡലുകളേക്കാൾ മികച്ച മൈലേജ് ഡീസൽ സ്കോർപിയോ-എൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

High Demand For Scorpio N Diesel Variant

നഗരങ്ങളിൽ, പെട്രോൾ സ്കോർപിയോ-എൻ 10.14 kmpl നൽകുന്നുണ്ടെങ്കിൽ, അതേസമയം ഡീസൽ മോഡലുകൾ 12.73 kmpl ഓട്ടമാറ്റിക് ട്രാൻസ്മിഷനോടുകൂടി ലഭിക്കുന്നുണ്ട്. പെട്രോൾ എഞ്ചിനുകളേക്കാൾ ഡ്രൈവിങ്ങ് ഫീൽ ഡീസൽ വാഹനങ്ങൾക്ക് കൂടുതലാണ് എന്നാണ് ആളുകൾ അവകാശപ്പെടുന്നത്. ഡൗൺഷിഫ്റ്റ് ചെയ്യാതെ ഓവർടേക്കിംഗ് എളുപ്പമാക്കുന്നു എന്നതാണ് ഏറ്റവും വലിയ ഗുണം.

സ്കോർപിയോ-എൻ ഡീസലിൻ്റെ വൻ വിജയത്തിന് പിന്നിൽ മറ്റൊരു പ്രധാന കാരണം റീസെയിൽ വാല്യൂ ആണ്. നിലവിൽ, യൂസ്ഡ് കാർ വിപണിയിൽ ധാരാളം സ്കോർപിയോ-എൻ മോഡലുകൾ ഇല്ല, എന്നാൽ മിക്കവാറും വരും വർഷങ്ങളിൽ, ഡീസൽ മോഡലുകൾ പെട്രോളിൽ പ്രവർത്തിക്കുന്ന സ്കോർപിയോ-എൻ-കളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

High Demand For Scorpio N Diesel Variant

പഴയ മോഡലിനേക്കാൾ കൂടുതൽ മികവാർന്ന നിർമാണ നിലവാരവും ഫീച്ചറുകളുടെ ആറാട്ടും സുരക്ഷാ സംവിധാനങ്ങളും യാത്രാ സുഖവുമെല്ലാം സ്കോർപിയോ N പതിപ്പിന് കൂടുതലാണ്. സ്കോർപിയോ ക്ലാസിക് പതിപ്പിനേക്കാൾ വലുതാണ് പുതിയ മഹീന്ദ്ര N എസ്‌യുവി. മോഡലിന് 206 mm നീളവും 97 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 70 mm കൂടുതൽ വീൽബേസും ഉണ്ട്. 18 ഇഞ്ച്, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഹനത്തിലുള്ളത്.

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് സ്‌കോർപിയോ ക്ലാസിക് എസ്‌യുവി വിപണിയിൽ എത്തുന്നത്. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2.2 ലിറ്റർ യൂണിറ്റിന് 130 bhp കരുത്തിൽ പരമാവധി 300 Nm torque വരെ നൽകാനാവും. ഈ വേരിയന്റിന് ഓട്ടോമാറ്റിക് ഓപ്ഷൻ മഹീന്ദ്ര ലഭ്യമാക്കിയിട്ടില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

High Demand For Scorpio N Diesel Variant

അതേസമയം സ്കോർപിയോ N മോഡലിൽ 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. ഇതിൽ ഡീസലിന് 172 bhp പവറിൽ 370 Nm torque പുറത്തെടുക്കാനാവുമ്പോൾ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വേരിയന്റിൽ ടോർക്ക് ഔട്ട്പുട്ട് 400 Nm ആയി ഉയരും. എസ്‌യുവിയുടെ താഴ്ന്ന വകഭേദങ്ങൾ 130 bhp കരുത്തിൽ 300 Nm torque ആണ് നൽകുന്നത്.

സ്കോർപിയോ N എസ്‌യുവിയിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് 200 bhp കരുത്തിൽ 370 Nm torque സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സുമായി എഞ്ചിൻ ഓപ്ഷൻ സ്വന്തമാക്കാം. വിലയുടെ കാര്യത്തിലേക്ക് നോക്കായാലും ക്ലാസിക് പതിപ്പും N മോഡലും തമ്മിൽ കാര്യമായ വ്യത്യാസം വരുന്നില്ല.

High Demand For Scorpio N Diesel Variant

സ്കോർപിയോ ക്ലാസിക്കിന് 12.64 ലക്ഷം രൂപ മുതൽ 16.14 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. അതേസമയം മഹീന്ദ്ര സ്കോർപിയോ N മോഡലിന് 13.05 ലക്ഷം മുതൽ 24.51 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില നൽകേണ്ടി വരും. സെഗ്മെന്റിലെ ഏതു മോഡലിനേക്കാളും ഉയർന്ന വിൽപ്പനയാണ് ഈ രണ്ട് എസ്‌യുവികളും കൈവരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, December 5, 2023, 11:05 [IST]
English summary
High demand for mahindra scorpio n diesel variant more than petrol this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X