അമേസിങ്ങായ പത്ത് വർഷം; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ മിടുക്കൻ

ജാപ്പനീസ് ഭീമൻമാരായ ഹോണ്ട മോട്ടോർസിന് ഇന്ത്യയിൽ ഒരുപാട് ആരാധകരെ നേടിക്കൊടുത്ത ഒരു മോഡലാണ് അമേസ്. 2013 ഏപ്രിലിലാണ് അമേസിൻ്റെ ആദ്യ തലമുറ മോഡൽ വിപണിയിലെത്തിച്ചത്. അക്കാലത്ത് Maruti Suzuki Dzire-ന് പുറമെ Ford Aspire മോഡലുമായും Amaze മാറ്റുരച്ചു. രണ്ട് കൈയും നീട്ടിയാണ് ഇന്ത്യൻ വിപണി മോഡലിനെ സ്വീകരിച്ചത്.

ആദ്യ പതിപ്പിൽ ഹോണ്ട 1.2 ലിറ്റർ I-VTEC പെട്രോൾ എഞ്ചിനും 1.5 ലിറ്റർ i-DTEC ഡീസൽ എഞ്ചിൻ ഓപ്ഷനുമാണ് നൽകിയത്. പെട്രോളിന് ഓട്ടോമാറ്റിക്ക് ഗിയറും ഡീസലിനും മാനുവലുമാണ് കമ്പനി നൽകിയിരുന്നത്. ഹോണ്ട അമേസിൻ്റെ പത്താം വാർഷികം ആഘോഷിക്കുകയാണ് ഈ മാസം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഹോണ്ടയുടെ മൊത്ത വിൽപ്പനയുടെ 53 ശതമാനം ലഭിച്ചത് അമേസിൽ നിന്നായിരുന്നു. പത്ത് വർഷം കൊണ്ട് 5.3 ലക്ഷം കാറുകളാണ് വിറ്റത്.

അമേസിങ്ങായ പത്ത് വർഷം; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ മിടുക്കൻ

ആദ്യകാലം മുതലേ മോശമല്ലാത്ത വിൽപ്പനയാണ് ഈ ജാപ്പനീസ് സുന്ദരൻ കൈപ്പിടിയിലാക്കിയത്. 2018 ഓട്ടോ എക്സ്പോയിലൂടെ രണ്ടാംതലമുറയിലേക്കും ഹോണ്ട അമേസ് പ്രവേശിച്ചു. ഇത് ശരിക്കും വഴിതിരിവായെന്നു വേണം പറയാൻ. അടിമുടി മാറ്റങ്ങളുമായി എത്തിയ മോഡലിനെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും കാര്യത്തിൽ ആദ്യ മോഡലിന്റെ എല്ലാ പോരായ്‌മകളെയും മറികടന്നാണ് പരിഷ്ക്കാരി എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കാൻ ഒരു അവസരം പോലും അമേസ് കൊടുത്തില്ല. എങ്കിലും വിപണിയിൽ ഒരു മാറ്റവുമില്ലാതെ മൂന്ന് വർഷത്തോളം ഓടിയപ്പോഴാണ് ചെറിയൊരു മുഖംമിനുക്കൽ നൽകാൻ ഹോണ്ട തയാറായത്.

അമേസിങ്ങായ പത്ത് വർഷം; സബ്-കോംപാക്‌ട് സെഡാൻ ശ്രേണിയിലെ മിടുക്കൻ

ഫെയ്‌സ്‌ലിഫ്റ്റ് മോഡലുമായി എത്തിയ ഹോണ്ട കോംപാക്‌ട് സെഡാനിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടർന്നെങ്കിലും ഫീച്ചറിലും കാഴിച്ചയിലും വാഹനം മെച്ചപ്പെട്ടു. സെഡാനിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. അക്ഷരാർഥത്തിൽ മുൻവശത്തെ പരിഷ്ക്കാരങ്ങളിലൂടെ അമേസിൻ്റെ മുഖഛായ തന്നെ മാറിയെന്നു പറയാം. എന്നാൽ വളരെ വിശാലമായ നവീകരണങ്ങളൊന്നും എടുത്തുപറയാനുമില്ലതാനും.ബോണറ്റിനും ബമ്പറിനും നേർരേഖകളും പരന്ന പ്രതലങ്ങളും ഉണ്ട്. അതേ ഡിസൈൻ ഭാഷ്യമാണ് വശങ്ങളിലേക്കും കൊണ്ടുപോയിരിക്കുന്നത്. കോം‌പാക്‌ട് സെഡാൻ ഇപ്പോൾ സ്റ്റൈലിഷ് ഡ്യുവൽ-ടോൺ, 10 സ്‌പോക്ക്, 15-ഇഞ്ച് അലോയ് വീലുകളിലാണ് നിരത്തിലേക്ക് എത്തുന്നത്. എൽഇഡി ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ സംയോജിപ്പിച്ചിരിക്കുന്ന വലിയ ഒആർവിഎമ്മുകളും Honda Amaze ഫെയ്‌ലിഫ്റ്റിന്റെ പ്രത്യേകതയാണ്. ഈ മിററുകൾ പവർ വഴി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമാണ്. ഡോർ ഹാൻഡിലുകൾ ക്രോമിൽ പൂർത്തിയാക്കിയതിനാൽ കോംപാക്‌ട് സെഡാന് രു പ്രീമിയം അനുഭവം നൽകാനും സാധിക്കുന്നുണ്ട്.

ബോക്സി അനുപാതങ്ങളും നേർരേഖകളും ഹോണ്ട അമേസിനുള്ളിലും തുടരുന്നു. ബീജ്, ബ്ലാക്ക് നിറത്തിൽ പൂർത്തിയാക്കിയ ഡ്യുവൽ-ടോൺ ഇന്റീരിയറാണ് അകത്തളത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്വാഗതം ചെയ്യുന്നത്. സീറ്റുകൾ ബീജ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു അതുപോലെ തന്നെ ഡോറുകളുടെയും ഡാഷ്‌ബോർഡിന്റെയും താഴത്തെ ഭാഗങ്ങളും ബീജിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

2021 Honda Amaze ഫെയ്‌ലി‌ഫ്റ്റിന് കരുത്തേകുന്നത് പെട്രോൾ, ഡീസൽ എഞ്ചിനുകളാണ്. ടെസ്റ്റ് ഡ്രൈവിന് വിധേയമാക്കിയത് 1.2 ലിറ്റർ i-Vtec എഞ്ചിനാണ്. രണ്ടും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സെവൻ സ്റ്റെപ്പ് സിവിടി ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.പെട്രോൾ വേരിയന്റ് പരമാവധി 88 bhp കരുത്തിൽ 110 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം Amaze ഡീസൽ രണ്ട് വ്യത്യ‌സ്ത ട്യൂൺ അവസ്ഥയിലാണ് വിപണിയിൽ എത്തുന്നത്. മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ 98.6 bhp കരുത്തിൽ 200 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

മറുവശത്ത് കോംപാക്‌ട് സെഡാന്റെ സിവിടി വേരിയന്റ് 78.9 bhp പവറിൽ 160 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. പെട്രോൾ സിവിടിയുടെ പവർ ഡെലിവറി വളരെ ലീനിയർ ആണ്. സുഖകരമായ യാത്രയ്ക്ക് മുൻഗണന കൊടുക്കുന്നതിനാലാണ് ഇത്തരത്തിൽ ട്യൂൺ ചെയ്‌തിരിക്കുന്നത്.

ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം പെട്രോൾ പതിപ്പ് മാനുവലിലും സിവിടിയിലും ഏകദേശം 18 കിലോമീറ്റർ നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മറുവശത്ത് ഡീസൽ മാനുവൽ വേരിയന്റിന് 24 കിലോമീറ്ററും വാഗ്‌ദാനം ചെയ്യും. എന്നാൽ സിവിടി ഓട്ടോമാറ്റിക് 21 കിലോമീറ്ററിൽ കൂടുതൽ നൽകാൻ കഴിയും.

More from DriveSpark

Article Published On: Thursday, April 6, 2023, 12:04 [IST]
English summary
Honda amaze celebrating 10 years of sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X