ഫെബ്രുവറിയിൽ അടിപതറി ഹോണ്ട; ഇനി പ്രതീക്ഷ പുത്തൻ സിറ്റിയിൽ

ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് 2023 ഫെബ്രുവരിയിൽ വിൽപ്പനയുടെ കാര്യത്തിൽ തങ്ങളുടെ വളർച്ചാനിരക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും സംബന്ധിച്ച വിൽപന വർഷാവർഷം (YoY), പ്രതിമാസ (MoM) അടിസ്ഥാനത്തിലും കുറഞ്ഞു എന്നാണ് പുറത്തു വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.

എന്നിരുന്നാലും, ഇപ്പോൾ പുറത്തിറക്കിയ പുതിയ സിറ്റി സെഡാനിലൂടെ, വരും മാസങ്ങളിൽ വിൽപ്പന ഉയർന്നേക്കും എന്ന പ്രതീക്ഷയിലാണ് ജാപ്പനീസ് വാഹന ഭീമൻ. 2023 ഫെബ്രുവരിയിൽ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് 6,086 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയാണ് റിപ്പോർട്ട് ചെയ്തത്. 2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 7,187 യൂണിറ്റുകളേക്കാൾ 15.32 ശതമാനം ഇടിവാണ് നിർമ്മാതാക്കൾ നേരിടേണ്ടി വന്നത്.

ഫെബ്രുവറിയിൽ അടിപതറി ഹോണ്ട; ഇനി പ്രതീക്ഷ പുത്തൻ സിറ്റിയിൽ

2023 ജനുവരിയിൽ വിറ്റ 7,821 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ MoM ആഭ്യന്തര വിൽപ്പനയും 22.18 ശതമാനം ഇടിവിലാണ് അവസാനിച്ചത് എന്നതാണ് മറ്റൊരു സത്യം. കയറ്റുമതിയുടെ കാര്യത്തിലും വളർച്ചാനിരക്ക് കുറഞ്ഞു. 2022 ഫെബ്രുവരിയിൽ ബ്രാൻഡ് കയറ്റുമതി ചെയ്ത 2,337 യൂണിറ്റുകളിൽ നിന്ന് 2023 ഫെബ്രുവരിയിൽ ഹോണ്ടയുടെ കയറ്റുമതി 58.37 ശതമാനത്തോളം ഇടിഞ്ഞ് 973 യൂണിറ്റായി.

നിർമ്മാതാക്കളുടെ മൊത്തം വിൽപ്പന (ആഭ്യന്തര + കയറ്റുമതി) 2023 ഫെബ്രുവരിയിൽ 7,059 യൂണിറ്റിലാണ് അവസാനിച്ചത്, 2022 ഫെബ്രുവരിയിൽ വിറ്റഴിച്ച 9,524 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ 25.88 ശതമാനം കുറവാണിത്. 2,465 യൂണിറ്റ് വോളിയം ഡി-ഗ്രോത്ത് ആണ് ഇതുവഴി ഹോണ്ടയ്ക്ക് ഉണ്ടായിരിക്കുന്നത്. 2023 ജനുവരിയിൽ മോത്തം 9,255 യൂണിറ്റ് വിറ്റഴിച്ചതുമായി നോക്കുമ്പോൾ MoM വിൽപ്പയിലും കാര്യങ്ങൾ കീഴോട്ടാണ് പോവുന്നത്.

ഫെബ്രുവറിയിൽ അടിപതറി ഹോണ്ട; ഇനി പ്രതീക്ഷ പുത്തൻ സിറ്റിയിൽ

മുകളിൽ സൂചിപ്പിച്ചതു പോലെ 2023 ഫെബ്രുവരിയിലെ വിൽപ്പന മുൻ മാസത്തെയും വർഷത്തെയും അപേക്ഷിച്ച് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഇത് 2023 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള ഹോണ്ട കാറുകളുടെ തടസ്സങ്ങളില്ലാത്ത നവീകരണത്തിന് അനുസൃതമാണ്.

നിലവിലെ വിൽപ്പന മന്ദഗതിയിലാണെങ്കിലും, ഉയർന്ന നിലവാരമുള്ള കാറുകൾ നൽകുന്നതിൽ ഹോണ്ട ഇന്നും പ്രതിജ്ഞാബദ്ധമാണ്. വിപണിയിലെ മറ്റ് കാറുകൾ അല്ലെങ്കിൽ സെഗ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹോണ്ടയുടെ കാറുകൾ അവയുടെ വിശ്വാസ്യതയും ഗുണനിലവാരവും കാരണം വേറിട്ടുനിൽക്കുന്നു എന്ന് നമുക്ക് നിസംശയം പറയാം. വളരെക്കാലം നിലനിൽക്കുന്നതും കുറഞ്ഞ മെയിന്റനൻസ് ആവശ്യമുള്ളതുമായ കാറുകൾ നിർമ്മിക്കുന്നതിൽ ഹോണ്ടയ്ക്ക് ഒരു വലിയ പാരമ്പര്യമുണ്ട്.

ഫെബ്രുവറിയിൽ അടിപതറി ഹോണ്ട; ഇനി പ്രതീക്ഷ പുത്തൻ സിറ്റിയിൽ

2023 -ന്റെ മധ്യത്തിൽ ഒരു പുതിയ മിഡ് സൈസ് എസ്‌യുവി അവതരിപ്പിക്കുമെന്ന് ഹോണ്ട കാർസ് ഇന്ത്യ സ്ഥിരീകരിച്ചു. ഈ ലോഞ്ച് വളരെ ഉയർന്ന മത്സരമുള്ള ഒരു വിഭാഗത്തിലാണ് വരുന്നത്, അതിനാൽ തന്നെ പ്രതിമാസ വിൽപ്പന കണക്കുകൾ മെച്ചപ്പെടുത്താൻ കമ്പനിയെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വളർച്ച മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായി ഓരോ വർഷവും ഇന്ത്യയിലെ മോഡൽ നിരയിലേക്ക് ഒരു പുതിയ മോഡൽ ചേർക്കാനും ബ്രാൻഡ് പദ്ധതിയിടുന്നു.

ഡിസൈൻ, പെർഫോമൻസ്, സ്പെസിഫിക്കേഷനുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ഇന്ത്യയിലെ ഹോണ്ടയുടെ വിജയത്തിന് കാരണം എന്ന് നിസംശയം പറയാം. താങ്ങാനാവുന്ന വിലയിൽ തന്നെ മികച്ച ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്ന കാറുകൾ വിൽപ്പനയ്ക്ക് എത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഹോണ്ട സിറ്റി. വാഹനത്തിന്റെ സ്ലീക്ക് ഡിസൈൻ, കംഫർട്ടബിൾ ഇന്റീരിയർ, ആകർഷകമായ പെർഫോമെൻസ് എന്നിവ കാരണം ഇന്ത്യയിൽ എക്കാലവും ജനപ്രിയമായ മോഡലാണിത്.

അത് കൂടാതെ, ജാപ്പനീസ് ബ്രാൻഡിന്റെ കാറുകൾക്ക് മത്സരാധിഷ്ഠിത വിലയുമുണ്ട്, ഇത് പണത്തിന് മികച്ച വാല്യൂ നൽകുന്നവയാക്കി ഹോണ്ട കാറുകളെ മാറ്റുന്നു. തങ്ങളുടെ പുതിയ എസ്‌യുവിയെ ഒരു ഇൻസ്റ്റന്റ് ഹിറ്റിലേക്ക് നയിക്കാൻ കഴിയുന്ന എല്ലാ നിർണായക ഘടകങ്ങളും ഹോണ്ടയുടെ സ്ട്രാറ്റജിയിലുണ്ട്. അതോടൊപ്പം, ഹോണ്ടയ്ക്ക് രാജ്യത്തുടനീളം ഡീലർഷിപ്പുകളുടെ വിപുലമായ നെറ്റ്വർക്കുമുണ്ട്, ഇത് കസ്റ്റമർ റിലേഷൻ വളരെ എളുപ്പമാക്കുന്നു.

Article Published On: Saturday, March 4, 2023, 14:15 [IST]
English summary
Honda cars india faces decline in sales in 2023 february
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X