വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഇന്ത്യന്‍ കാര്‍ വിപണിയിലെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നാണ് ഹോണ്ട അമേസ്. ഈ കോംപാക്ട് സെഡാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഹോണ്ട കാറുകളിലൊന്ന് കൂടിയാണ്. എന്നാല്‍ അമേസിനെ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവെക്കാനുള്ളത്.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഇന്ത്യന്‍ വിപണിയില്‍ അമേസിന്റെ ഡീസല്‍ എഞ്ചിന്‍ മോഡലിന്റെ വില്‍പ്പന ഹോണ്ട നിശബ്ദമായി നിര്‍ത്തി. അതിനാല്‍ ഹോണ്ട അമേസ് കാര്‍ ഇനി പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ വില്‍പ്പനയ്ക്ക് ലഭ്യമാകൂ. ഹോണ്ട അമേസ് ഇനി പെട്രോള്‍ വേരിയന്റുകളായ E, S, VX വേരിയന്റുകളില്‍ മാത്രമാകും വാങ്ങാന്‍ സാധിക്കുക. ഹോണ്ട അമേസ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ വാങ്ങാന്‍ കാത്തിരിക്കുന്നവരാണ് ഇതില്‍ നിരാശരാകാന്‍ പോകുന്നത്.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

2021 ആഗസ്റ്റിലാണ് ഹോണ്ട അമേസിന് ഹോണ്ട അവസാനമായി ഒരു അപ്‌ഡേറ്റ് നല്‍കിയത്. ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ക്കൊപ്പം മോഡലില്‍ ചില ഫീച്ചറുകളും ഹോണ്ട ചേര്‍ത്തിരുന്നു. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഹോണ്ട അമേസിന് കരുത്തേകുന്നത്. പരമാവധി 99 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഈ എഞ്ചിന്‍ ഓപ്ഷന്‍ അവസാനിപ്പിച്ചതിനാല്‍ ഇനി മുതല്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ഹോണ്ട അമേസ് ഉപഭോക്താക്കളുടെ കൈയ്യില്‍ കിട്ടൂ. പരമാവധി 89 bhp കരുത്തും 110 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ പെട്രോള്‍ എഞ്ചിന്‍ ഹോണ്ട ഒരുക്കിയിരിക്കുന്നത്. 5 സ്പീഡ് മാനുവല്‍, CVT ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഈ എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്നു.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഹോണ്ട അമേസ് കാറിന് ഇത്രയധികം ആളുകളെ ആകര്‍ഷിക്കാനും ജനപ്രീതിയാര്‍ജ്ജിക്കാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം അത് വാഗ്ദാനം ചെയ്യുന്ന സുഖ സൗകര്യങ്ങളാണ്. ഡീസല്‍ എഞ്ചിന്‍ മോഡല്‍ നിര്‍ത്തലാക്കിയെങ്കിലും പെട്രോള്‍ എഞ്ചിന്‍ മോഡല്‍ നിരവധി സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇതില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ശ്രദ്ധേയമാണ്.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഇതിനുപുറമെ, സംയോജിത ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ ഒആര്‍വിഎമ്മുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവ ഹോണ്ട അമേസിന്റെ സവിശേഷതകളാണ്. അതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട അമേസ് കാറിന്റെ വില്‍പ്പന മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

അമേസിന്റെ ഡീസല്‍ മോഡല്‍ ഹോണ്ട നിര്‍ത്തലാക്കിയെങ്കിലും രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട. ഹോണ്ടയുടെ അടുത്ത ലോഞ്ച് ഒരു മിഡ്‌സൈസ് എസ്‌യുവി യാകും. കഴിഞ്ഞ ദിവസം ഹോണ്ട തങ്ങള്‍ എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള കടന്ന് വരവ് ഒരു ടീസറിലൂടെ വാഹന ലോകത്തെ അറിയിച്ചിരുന്നു.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്ത്യയില്‍ സെഡാനുകള്‍ക്കും ഒരു പരിധിവരെ ഹാച്ച്ബാക്കുകള്‍ക്കുമാണ് ഹോണ്ട പേരുകേട്ടത്. എന്നാല്‍ ഹോണ്ടയുടെ എസ്‌യുവികള്‍ ഇന്ത്യക്കാരെ അത്ര ആകര്‍ഷിച്ചിരുന്നില്ല. ഇന്ത്യക്കാര്‍ ഇപ്പോള്‍ ഹാച്ച്ബാക്ക്, സെഡാന്‍ എന്നവയെ വിട്ട് എസ്‌യുവികളോടാണ് പ്രിയം കാണിക്കുന്നതെന്ന വസ്തുത മനസ്സിലാക്കിയാണ് ഹോണ്ടയുടെ ഈ കരുനീക്കം.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

ഈ ടീസര്‍ ഹോണ്ട ആരാധകര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ചുവെന്ന് വേണം പറയാന്‍. WR-V-യെ മാറ്റിസ്ഥാപിക്കുന്ന ഒരു സബ്-കോംപാക്ട് എസ്‌യുവിയും ഒരു പുതിയ കോംപാക്ട് എസ്‌യുവിയുമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ രണ്ട് എസ്‌യുവികളും അമേസിന്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സബ് കോംപാക്ട് എസ്‌യുവിക്ക് PF2 എന്നും കോംപാക്ട് എസ്‌യുവിക്ക് PF2S എന്നും ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നു.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

WR-V ന് പകരമായി PF2 ഈ വര്‍ഷം തന്നെ അവതരിപ്പിക്കും. ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, നിസ്സാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍, മഹീന്ദ്ര XUV300 എന്നീ മോഡലുകളായിരിക്കും ഈ സബ് കോംപാക്ട് എസ്‌യുവിയുടെ എതിരാളികള്‍. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ടയുടെ ഈ പുതിയ മിഡ്‌സൈസ് എസ്‌യുവി മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഫോക്സ്വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നിവക്കെതിരെ പോരാടും.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹോണ്ടയുടെ പുതിയ മിഡ്-സൈസ് എസ്‌യുവി ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്നതിനാല്‍ ഉപഭോക്താക്കളില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. ഈ പുതിയ കാറില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ ഓപ്ഷന്‍ ഹോണ്ട വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

വിട...ജനപ്രിയ സെഡാന്റെ ഡീസല്‍ വേരിയന്റ് നിര്‍ത്തലാക്കി Honda

നിലവില്‍ സിറ്റി, അമേസ് തുടങ്ങിയ സെഡാനുകളുടെ തരക്കേടില്ലാത്ത വില്‍പ്പനയാണ് ഹോണ്ടയെ മാര്‍ക്കറ്റില്‍ പിടിച്ച് നിര്‍ത്തുന്നത്. എസ്‌യുവികള്‍ അടക്കം മത്സരം ശക്തമായ സെഗ്‌മെന്റുകളില്‍ കൂടുതല്‍ മോഡലുകളെ അവതരിപ്പിച്ച് വില്‍പ്പന കൂട്ടാനും വിപണി വിഹിതം വര്‍ധിപ്പിക്കാനുമാണ് ജപ്പാനീസ് വാഹന ഭീമന്‍മാരുടെ പ്ലാന്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda cars india silently discontinued diesel variants of popular sedan amaze
Story first published: Tuesday, January 10, 2023, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X