ഇനി ലക്ഷ്യം ഇലക്ട്രിക് കാറുകളെന്ന് ഹോണ്ട; 2040-ഓടെ എന്തെങ്കിലും ഒക്കെ നടത്തും
തങ്ങളുടെ വിൽപ്പനയുടെ മൂന്നിൽ രണ്ട് ഭാഗവും ഇലക്ട്രിക് വാഹനങ്ങളാക്കുക എന്നതാണ് ഹോണ്ടയുടെ ഇപ്പോഴത്തെ ലക്ഷ്യം. അതിന് വേണ്ടിയുളള ഒരുക്കത്തിൻ്റെ ഭാഗമായി 2023 മുതൽ പുതിയ മോഡലുകൾ അവതരിപ്പിക്കുകയോ അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.
ഹോണ്ടയുടെ പുതിയ സിറ്റി അവതരിപ്പിച്ചതിന് ശേഷം ഇനി കമ്പനി ലക്ഷ്യമിടുന്നത് ഒരു എസ്‌യുവി എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ആഗോള മാർക്കറ്റ് ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന വാഹനം ഇലക്ട്രിക് ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിൽ നിന്ന് മനസിലാകുന്ന ഒരു കാര്യം എന്താണെന്ന് വച്ചാൽ ഹോണ്ട കാർസ് തങ്ങളുടെ ഹാച്ച്ബാക്ക് മോഡലുകൾ ഘട്ടം ഘട്ടമായി വിപണിയിൽ നിന്ന് പിൻവലിക്കാനാണ് കമ്പനിയുടെ ഉദ്ദേശം.

2040 -ഓടെ ഹോണ്ട കാർസിൻ്റെ വിൽപ്പനയുടെ 100 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തിനനുസരിച്ച് ഞങ്ങളുടെ ലൈനപ്പ് പുനഃക്രമീകരിക്കുകയാണ്. 11.49 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിൽ ഈ മാസം ആദ്യമാണ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വിൽപ്പനയ്ക്ക് എത്തുന്നത്. സാധാരണയായി ഒരു കാർ പുറത്തിറങ്ങുമ്പോൾ നിർമാതാക്കൾ അവതരിപ്പിക്കുന്ന എക്സ്ട്രാ ആക്‌സസറി പാക്കേജും സിറ്റിയുടെ ഭാഗമായി കൊണ്ടുവന്നിരിക്കുകയാണ് കമ്പനിയിപ്പോൾ.
അതായത് സെഡാനെ കൂടുതൽ മോടിപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന ഉപഭേക്താക്കളെ ഉന്നംവെച്ചാണ് അധികമായി വാങ്ങാവുന്ന ആക്സസറി പാക്കേജുകളും പരിചയപ്പെടുത്തിയിരിക്കുന്നത്. ക്രോം പാക്കേജ്, ബേസിക് പാക്കേജ്, യൂട്ടിലിറ്റി പാക്കേജ് എന്നിങ്ങനെ മൂന്ന് ആക്സസറി പാക്കേജുകളാണ് പുതിയ ഹോണ്ട സിറ്റി ഫെയ്‌സിലിഫ്റ്റിനൊപ്പം കമ്പനി വാഗ്ദാനം ചെയ്യുന്നത്. അഡ്‌മൈർ, എലഗൻസ് എന്നിങ്ങനെ ക്രോം പാക്കേജിനെ ബ്രാൻഡ് രണ്ടായി തിരിച്ചിട്ടുമുണ്ട്. അഡ്‌മൈർ പാക്കേജിൽ ഫ്രണ്ട് ബമ്പർ സൈഡ് ഗാർണിഷ്, ട്രങ്ക് ഗാർണിഷ്, ടെയിൽ ലാമ്പ് ഗാർണിഷ്, ലോവർ ഡോർ ഗാർണിഷ് എന്നിവയാണ് ഉൾപ്പെടുന്നത്.

ബേസിക് കിറ്റിൽ ഒരു ബക്കറ്റ് മാറ്റ്, ഫ്ലോർ മാറ്റ്, കുഷ്യൻ, കീ ചെയിൻ, എമർജൻസി ഹാമർ, മൈക്രോ ഫൈബർ ക്ലോത്ത് എന്നിവയും ഹോണ്ട ഉൾപ്പെടുത്തിയിരിക്കുന്നു. ഇതുകൂടാതെ റൂഫ് എൻഡ് വൈസർ, മഡ്‌ഗാർഡുകൾ, എൽഇഡി ലൈറ്റുള്ള ട്രങ്ക് സ്‌പോയിലർ, ബൂട്ടിൽ ഒരു ട്രങ്ക് ട്രേ എന്നിവയും പുതിയ ഹോണ്ട സിറ്റിയിൽ ആക്‌സസറിയായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാവും. എക്സ്റ്റീരിയറിന് പുറമെ അകത്തളവും മോടിപിടിപ്പിക്കാനുള്ള ആക്‌സസറികളും കമ്പനി ഇതിൽ പരിചയപ്പെടുത്തിയിട്ടുണ്ട്.
ഇന്റീരിയറിലെ ആക്സസറി പട്ടികയിലേക്ക് നോക്കിയാൽ സീറ്റ് കവറുകൾക്കായി അഞ്ച് നിറങ്ങളും ഡിസൈനുകളും തെരഞ്ഞെടുക്കാനുള്ള അവസരമാണുള്ളത്. ഇതോടൊപ്പം ഉപഭോക്താവിന് ഒരു ലെഗ്റൂം ലാമ്പ്, സ്റ്റെപ്പ് ഇല്യൂമിനേഷൻ ലൈറ്റുകൾ, സ്റ്റിയറിംഗ് വീൽ കവർ, സുതാര്യമായ മാറ്റുകൾ, വയർലെസ് ചാർജർ (പ്ലഗ്-ആൻഡ്-പ്ലേ ടൈപ്പുകൾ) എന്നിവയും തെരഞ്ഞെടുക്കാം.

സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം അവതരിപ്പിച്ചിരിക്കുന്ന ആക്‌സസറികളുടെ വില ഹോണ്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് അംഗീകൃത ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ ഇക്കാര്യങ്ങൾ മനസിലാക്കാം. സിറ്റി ഹൈബ്രിഡ് വേരിയന്റിൽ ഒരു പുതിയ ലോ-സ്പീഡ് ഫോളോ ഫംഗ്ഷനും ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഇപ്പോൾ കാറിന് ലഭിക്കുന്നത്. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റ് ലെവലുകളിൽ വാഹനം തെരഞ്ഞെടുക്കാനാവും.
പുത്തൻ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് പുതിയ ഫീച്ചറുകൾക്കൊപ്പം മെക്കാനിക്കൽ, കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും മറ്റുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ബേസ് വേരിയന്റിന് ഒഴികെ മാനുവൽ ട്രാൻസ്മിഷൻ ഉൾപ്പെടെയുള്ള കാറിന്റെ എല്ലാ വേരിയന്റുകളിലും ഹോണ്ട അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ഓട്ടോ ഹൈ-ബീം എന്നിവ ഉൾപ്പെടുന്നു. കൂടാതെ 11.49 ലക്ഷം മുതൽ 15.97 ലക്ഷം രൂപ വരെയാണ് പുത്തൻ സിറ്റിയുടെ എക്‌സ്‌ഷോറൂം വില. വരുന്നത്. അതേസമയം ഹൈബ്രിഡ് പതിപ്പ് V,VX വേരിയന്റുകളിലും വാങ്ങാം. ഇതിന് 18.89 ലക്ഷം രൂപയും 20.39 ലക്ഷം രൂപയുമാണ് വില വരുന്നത്.


Click it and Unblock the Notifications