സിറ്റിയുടെ മുഖം മിനുക്കാനൊരുങ്ങി ഹോണ്ട; അപ്പ്ഡേറ്റുകൾക്കൊപ്പം പുത്തൻ വേരിയന്റുകളും ലൈനപ്പിൽ

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയുടെ ഇന്ത്യൻ ഘടകമായ ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ മിഡ്-സൈസ് സെഡാൻ മോഡലായ സിറ്റിയുടെ അഞ്ചാം തലമുറ 2020 ജൂലൈയിൽ പുറത്തിറക്കിയിരുന്നു. അതേ തുടർന്ന് രണ്ട് വർഷത്തിന് ശേഷം 2022 മെയ് മാസത്തിൽ കമ്പനി സിറ്റിയുടെ ഹൈബ്രിഡ് വേർഷനും പുറത്തിറക്കി.

അന്നുമുതൽ, കാർ അടിസ്ഥാനപരമായി അതേപടി തുടരുന്നു, കാര്യമായ ഒരു മാറ്റത്തിനും വിധേയമായിട്ടില്ല എന്നതാണ് സത്യം. ആയതിനാൽ കാര്യങ്ങൾ ഒന്നു മാറ്റിമറിക്കാൻ ഹോണ്ട സിറ്റിക്കായി ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ്, ഈ വർഷം മാർച്ചിൽ വാഹനം വിൽപ്പനയ്ക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് വാഹനത്തിന് മിക്കവാറും മെക്കാനിക്കൽ മാറ്റങ്ങൾ ലഭിക്കുന്നതിന് പകരം ചെറിയ ഡിസൈൻ മാറ്റങ്ങൾ മാത്രമേ ഹോണ്ട വരുത്തുകയുള്ളൂ.

സിറ്റിയുടെ മുഖം മിനുക്കാനൊരുങ്ങി ഹോണ്ട; അപ്പ്ഡേറ്റുകൾക്കൊപ്പം പുത്തൻ വേരിയന്റുകളും ലൈനപ്പിൽ

സിറ്റിയുടെ നാലാം തലമുറയിലും ഹോണ്ട ഇത്തരം ഒരു സമീപനം സ്വീകരിച്ചിട്ടുണ്ട്. അഞ്ചാം തലമുറ സെഡാന്റെ ഫ്രണ്ട്, റിയർ ബമ്പറുകൾ ഹോണ്ട മാറ്റുന്നതായും അലോയി വീലുകൾക്ക് പുതുക്കിയ ഡിസൈൻ നൽകുമെന്നും റിപ്പോർട്ടുണ്ട്. ലേയൗട്ടിൽ കാര്യമായ മാറ്റങ്ങളില്ലാതെ ഇന്റീരിയർ മിക്കവാറും സമാനമായിരികുമെന്ന് കരുതുന്നു. എന്നിരുന്നാലും, അകത്തം കൂടുതൽ ആകർഷകമാക്കുന്നതിന് വെന്റിലേറ്റഡ് സീറ്റുകൾക്കൊപ്പം വയർലെസ് ചാർജറും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തേക്കാം.

ഈ അപ്പ്ഡേറ്റുകൾ കൂടാതെ ഹോണ്ട സിറ്റി ലൈനപ്പിൽ വരുന്ന മറ്റൊരു പുതുമ എന്നത് ഒരു പുതിയ വേരിയന്റിന്റെ കൂട്ടിച്ചേർക്കലാണ്. റിപ്പോർട്ടുകൾ പ്രകാരം സ്റ്റാൻഡേർഡ് ICE സിറ്റിക്കും സിറ്റി e:HEV -യുടെ ടോപ്പ് എൻഡ് ശ്രേണിക്കും ഇടയിലാണ് ഈ വേരിയന്റ് സ്ലോട്ട് ചെയ്യപ്പെടുക. ഹോണ്ട നിലവിൽ ഹൈബ്രിഡ് പവർ ട്രെയിൻ ടോപ്പ് സ്പെക്ക് ZX വേരിയന്റിൽ വാഗ്ദാനം ചെയ്യുന്നു, ഇതിന്റെ എക്സ്-ഷോറൂം വില 19.89 ലക്ഷം രൂപയാണ്.

നിലവിൽ 15.62 ലക്ഷം രൂപ വിലയുള്ള സ്റ്റാൻഡേർഡ് ICE സിറ്റിയുടെ ടോപ്പ് എൻഡ് വേരിയന്റിനേക്കാൾ e:HEV മോഡലിന്റെ വില അല്പം കൂടുതലാണ്. അതിനാൽ പുതിയ ലോവർ ട്രിം ഹൈബ്രിഡ് സിറ്റി ഉൾപ്പെടുത്തുന്നതോടെ ഹൈബ്രിഡ് പവർട്രെയിൻ വാഹനത്തിനായി കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഡ്രൈവ്‌ട്രെയിനിനെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് പെട്രോൾ പവർ സെഡാനായി മാത്രമേ ലഭ്യമാകൂ.

2023 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന RDE ആവശ്യകതകൾ കാരണം ഹോണ്ടയുടെ ജനപ്രിയമായിരുന്ന 100 bhp, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ സിറ്റിയിൽ ഇനി അവതരിപ്പിക്കില്ല. തൽഫലമായി, 121 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സിറ്റിയിൽ ലഭ്യമാകും. ഫേസ്‌ലിഫ്റ്റ്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്തിരിക്കും. 126 bhp പവറും e-CVT ഗിയർബോക്സുമുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനാണ് സെഡാനിൽ വരുന്ന മറ്റൊരു ഓപ്ഷൻ.

മറ്റ് ഹോണ്ട വാർത്തകളിൽ, ജാപ്പനീസ് വാഹന നിർമ്മാതാക്കൾ അടുത്തിടെ തങ്ങളുടെ വരാനിരിക്കുന്ന ക്രെറ്റ കോംപറ്റീഷനായ മിഡ്-സൈസ് എസ്‌യുവിയുടെ ഒരു സ്കെച്ച് ടീസർ പങ്കിട്ടിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഹോണ്ട കാർസ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ, വരാനിരിക്കുന്ന ഓൾ-ന്യൂ ഹോണ്ട എസ്‌യുവിയുടെ സ്‌നീക്ക് പീക്കുമായി 2023 തങ്ങൾ ആരംഭിക്കുന്നു എന്ന് പ്രസ്താവിക്കുന്ന ഒരു ചിത്രവും ബ്രാൻഡ് പങ്കിട്ടു. കമ്പനിയുടെ അഭിപ്രായത്തിൽ, ഓൾ-ന്യൂ ഹോണ്ട എസ്‌യുവി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ആളുകളുടെ മാറിക്കൊണ്ടിരിക്കുന്ന ലൈഫ്‌സ്റ്റൈൽ ആവശ്യകതകൾക്കും ഫ്യൂച്ചറിസ്റ്റിക് ഡിസൈനും അനുസരിച്ചാണ്. ഈ കാര്യങ്ങളിൽൽ തങ്ങളുടെ പുതിയ എസ്‌യുവിക്കായി ഹോണ്ടയിൽ നിന്ന് ജനങ്ങൾ എന്ത് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യയിലെ വിപുലമായ മാർക്കറ്റ് സർവേകൾക്ക് ശേഷം ഹോണ്ട R & D ഏഷ്യാ പസഫിക് കമ്പനി ലിമിറ്റഡിലാണ് മോഡൽ രൂപീകരിച്ചിരിക്കുന്നത്. ഈ വരാനിരിക്കുന്ന മോഡൽ ഏത് എസ്‌യുവി സെഗ്‌മെന്റിൽ സ്ലോട്ട് ചെയ്യുമെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും, നിലവിൽ കടുത്ത മത്സരം നേരിടുന്ന കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ഇതിനെ അവതരിപ്പിച്ചേക്കാം എന്ന് വിശ്വസിക്കപ്പെടുന്നു. സെഗ്‌മെന്റ് ചാമ്പ്യൻ ഹ്യുണ്ടായി ക്രെറ്റയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും ഇത്. കൂടാതെ, കിയ സെൽറ്റോസിനും ടാറ്റ ഹാരിയറിനും നിലവിൽ ഇതേ സെഗ്‌മെന്റിൽ വരുന്ന മറ്റ് പ്രമുഖ മോഡലുകൾക്കും ഇത് കടുത്ത കോംപറ്റീഷൻ നൽകും. കമ്പനി ഈ എസ്‌യുവിക്ക് നിലവിൽ PF2S എന്ന കോഡ് നെയ്മാണ് നൽകിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda city all set to get a facelift in india soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X