ഈ കാറുകള്‍ വാങ്ങുക ഇനി 'ദുഷ്‌കരം' ; നിരവധി പേര്‍ ബുക്ക് ചെയ്യാന്‍ തിരക്കുകൂട്ടുന്നു

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ രണ്ട് ജനപ്രിയ മോഡലുകളാണ് സിറ്റി, അമേസ് സെഡാനുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഒരുപിടി മോഡലുകള്‍ വന്ന്‌പോയെങ്കിലും ബ്രാന്‍ഡിന്റെ വിപണി വിഹിതം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്നത് ഈ മോഡലുകളാണ്. എന്നാല്‍ നിര്‍മാണച്ചെലവ് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ജനപ്രിയ മോഡലുകളുടെ വില കൂട്ടാതെ നിര്‍വാഹമില്ലെന്നാണ് ഇപ്പോള്‍ ഹോണ്ട വ്യക്തമാക്കുന്നത്.

2023 ജൂണില്‍ ഹോണ്ട കാര്‍സ് ഇന്ത്യ അതിന്റെ ജനപ്രിയ സെഡാനുകളായ സിറ്റി, അമേസ് എന്നിവയുടെ വില 1 ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വര്‍ധിച്ചുവരുന്ന നിര്‍മാണച്ചെലവിന്റെ ഒരു പങ്ക് ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് കമ്പനി കാറുകള്‍ക്ക് വില കൂട്ടാന്‍ പോകുന്നത്. വില വര്‍ധനവ് വേരിയന്റുകളിലുടനീളം വ്യത്യാസപ്പെടുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കുനാല്‍ ബെഹല്‍ പറഞ്ഞു.

honda amaze

ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും ചെറിയ സെഡാന്‍ ആണ് ഹോണ്ട അമേസ്. 6.99 ലക്ഷം മുതല്‍ 9.6 ലക്ഷം രൂപ വരെയാണ് അമേസിന്റെ എക്സ്ഷോറൂം വില. ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ഏപ്രിലിലും സെഡാന് വില വര്‍ധിച്ചിരുന്നു. 12,000 രൂപയായിരുന്നു അവസാനത്തെ വില വര്‍ധന. ഇതോടെ ഈ കാര്‍ വാങ്ങുന്നത് ഉപഭോക്താക്കള്‍ക്ക് ദുഷ്‌കരമായി മാറിയോക്കും.

മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലറാണ് ഹോണ്ട സിറ്റി. സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ അടക്കം വാഗ്ദാനം ചെയ്യുന്ന കാറിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഹോണ്ട ഈ വര്‍ഷം പുറത്തിറക്കിയിരുന്നു. 11.55 ലക്ഷം മുതല്‍ 20.39 ലക്ഷം രൂപ വരെയാണ് ഹോണ്ട സിറ്റിയുടെ വില പോകുന്നത്. എന്നാല്‍ ആശ്വാസകരമായ കാര്യമെന്തെന്നാല്‍ സിറ്റി സെഡാന്റെ സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റിനെ വരാനിരിക്കുന്ന വില വര്‍ധനവ് ബാധിക്കില്ല.

honda city

ഹോണ്ട ഈ മാസം സിറ്റിക്കും അമേസിനും ഗംഭീര ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരുന്നു. ഈ ഹോണ്ട സെഡാനുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് വില വര്‍ധനവിന് മുമ്പ് മെയ് 31 വിലക്കിഴിവില്‍ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ഒപ്പം തന്നെ ചില ഡീലര്‍മാര്‍ പ്രത്യേക ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ തന്നെ നിരവധി പേര്‍ കാര്‍ ബുക്ക് ചെയ്യുന്നുണ്ട്.

ക്യാഷ് ഡിസ്‌കൗണ്ട് ആയി 10,000 രൂപയും ലോയല്‍റ്റി ബോണസായി 4,000 രൂപയും അതോടൊപ്പം തന്നെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് ആയി 3,000 രൂപ കൂടി ചേര്‍ത്ത് മൊത്തം 17,000 രൂപ കിഴിവില്‍ സെഡാന്‍ സ്വന്തമാക്കാം. കേരളത്തിലെ ഡീലര്‍മാരും അവരുടെ ഭാഗത്ത് നിന്ന് അമേസിനും സിറ്റിക്കും ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ട്.

15,000 രൂപ വരെയാണ് അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്. 6,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുന്നുണ്ടെങ്കിലും അത് നിലവില്‍ ഹോണ്ട ഉടമകള്‍ക്ക് മാത്രമായിരിക്കും ബാധകമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4,000 രൂപയുടെ ലോയല്‍റ്റി ബോണസും, 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും നല്‍കുന്നുണ്ട്. ഹോണ്ടയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ അടുത്ത മാസം അവര്‍ ഒരു പുത്തന്‍ കാര്‍ ലോഞ്ചിന് തയാറെടുക്കുകയാണ്.

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ പുതിയ സാന്നിധ്യമാകാന്‍ പോകുന്ന ഹോണ്ട എലിവേറ്റ് എസ്‌യുവി ജൂണ്‍ 6-ന് മൂടുപടമഴിക്കും. നിലവില്‍ സിറ്റിയും അമേസും മാത്രം വില്‍പ്പനക്കെത്തിക്കുന്ന ഹോണ്ടയുടെ പോര്‍ട്‌ഫോളിയോ എലിവേറ്റിലൂടെ വികസിക്കും. അടുത്തിടെ വിപണിയില്‍ എത്തിയ അഞ്ചാം തലമുറ സിറ്റിയുടെ പ്ലാറ്റ്‌ഫോമിലാണ് എലിവേറ്റ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്നതും അത്യന്തം വാശിയേറിയ മത്സരം നടക്കുന്നതുമായ സെഗ്‌മെന്റാണ് മിഡ്‌സൈസ് എസ്‌യുവികളുടേത്.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ വമ്പന്‍മാര്‍ അണിനിരക്കുന്ന സെഗ്‌മെന്റില്‍ പോരാട്ടച്ചൂടേറ്റാനാണ് എലിവേറ്റിന്റെ വരവ്. ഏകദേശം 10 ലക്ഷം രൂപ മുതലാണ് എസ്‌യുവിയുടെ വില പ്രതീക്ഷിക്കുന്നത്. ലിറ്ററിന് 25 കിലോമീറ്ററിന് പുറത്ത് മൈലേജ് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുള്ള എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എന്നാല്‍ അത് ഇപ്പോള്‍ ലോഞ്ച് ചെയ്‌തേക്കില്ല.

More from DriveSpark

Article Published On: Friday, May 26, 2023, 12:46 [IST]
English summary
Honda city amaze price hike from june 1 new cost details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X