കുറഞ്ഞ വിലയില്‍ ഹൈബ്രിഡ് പതിപ്പ്? ലോഞ്ചിന് മുമ്പ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹോണ്ടയുടെ ഏറ്റവും ജനപ്രിയ സെഡാനാണ് സിറ്റി. തലമുറകള്‍ അഞ്ച് പിന്നിടുമ്പോഴും ഹോണ്ട സിറ്റി ഇന്നും ഒരു സ്റ്റാറ്റസ് സിംബലായി നിലകൊള്ളുകയാണ്. ജനങ്ങള്‍ സെഡാനെയെല്ലാം വിട്ട് എസ്‌യുവികള്‍ക്ക് പിന്നാലെ പായുമ്പോഴും മാന്യമായ വില്‍പ്പനയുമായി സിറ്റി ഹോണ്ടക്ക് താങ്ങാകുന്നുണ്ട്.

ഇപ്പോള്‍ അഞ്ചാം തലമുറ സിറ്റിക്ക് ഒരു മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റ് നല്‍കാന്‍ ഹോണ്ട ഒരുങ്ങുന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. മാര്‍ച്ച് ആദ്യവാരം അപ്‌ഡേറ്റഡ് ഹോണ്ട സിറ്റി ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിയുടെ ചിത്രങ്ങള്‍ ലോഞ്ചിന് മുമ്പ് തന്നെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. അപ്‌ഡേറ്റുകളുമായി എത്തുന്ന മിഡ്‌സൈസ് സെഡാനെ കൃത്യമായി നമുക്ക് ചിത്രങ്ങളിലൂടെ അടുത്തറിയാം.

കുറഞ്ഞ വിലയില്‍ ഹൈബ്രിഡ് പതിപ്പ്? ലോഞ്ചിന് മുമ്പ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹോണ്ട തങ്ങളുടെ വാഹനങ്ങളില്‍ നടത്തുന്ന മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റുകള്‍ പോലെ, സിറ്റി ഫെയ്സ്ലിഫ്റ്റിലും വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ നമുക്ക് കാണാന്‍ സാധിക്കൂ. മുന്‍വശത്തെ ബമ്പറിന് ചെറുതായി ട്വീക്ക് ചെയ്ത ഡിസൈന്‍ ലഭിക്കുന്നു. ഗ്രില്ലില്‍ ഇപ്പോള്‍ ഒരു സ്ലിം ക്രോം ബാര്‍ കാണാം. മുഖംമിനുക്കിയെത്തുന്ന ഹോണ്ട സിറ്റിയില്‍ മുന്‍ മോഡലില്‍ ഉണ്ടായിരുന്ന 9 എല്‍ഇഡി അറേകളുള്ള ഷാര്‍പ്പ് സ്‌റ്റൈല്‍ ഹെഡ്ലാമ്പുകള്‍ നിലനിര്‍ത്തുന്നു.

ഗ്രില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങളുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഹണികോംബ് പാറ്റേണും താഴ്ന്ന വേരിയന്റുകളില്‍ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുമാണ് കാണപ്പെടുന്നത്. അപ്‌ഡേറ്റഡ് ഹോണ്ട സിറ്റി പുതിയ ഒരു നീല നിറത്തിലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. സൈഡ് പ്രൊഫൈല്‍ നോക്കിയാല്‍ മുന്‍ മോഡലില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അലോയ് വീലുകള്‍ പോലും നിലവിലെ മോഡലിലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നതായി കാണാം.

കുറഞ്ഞ വിലയില്‍ ഹൈബ്രിഡ് പതിപ്പ്? ലോഞ്ചിന് മുമ്പ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ പിന്‍ഭാഗത്ത് ചില മാറ്റങ്ങളുണ്ട്. പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് പിന്‍ഭാഗത്തെ പ്രധാന മാറ്റം. ഒപ്പം തന്നെ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റില്‍ റിഫ്ളക്ടറുകളുടെ സ്ഥാനവും മാറ്റിയിട്ടുണ്ട്. അകത്തളത്തിലേക്ക് കടന്നാല്‍ നിലവിലെ മോഡലിന് സമാനമാണ് സിറ്റി ഫെയ്സ്ലിഫ്റ്റ്. എങ്കിലും ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായതിനാല്‍ തന്നെ സിറ്റിക്ക് ഹോണ്ട കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ചില ഡീലര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

എതിരാളികള്‍ വാഗ്ദാനം ചെയ്യുന്ന വയര്‍ലെസ് ചാര്‍ജറും വെന്റിലേറ്റഡ് സീറ്റുകളും പോലുള്ള ഫീച്ചറുകള്‍ പുതിയ ഹോണ്ട സിറ്റിയില്‍ ഉള്‍ക്കൊള്ളിക്കാനാണ് സധ്യത. ഫെയ്സ്ലിഫ്റ്റ് എത്തുന്നതോടെ ഹോണ്ട സിറ്റി വേരിയന്റ് ലൈനപ്പും പുനഃക്രമീകരിച്ചേക്കും. ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിയുടെ പവര്‍ട്രെയിന്‍ സജ്ജീകരണങ്ങള്‍ എങ്ങനെയെന്ന് േനാക്കിയാല്‍ ഇത് പെട്രോള്‍ ഓപ്ഷനില്‍ മാത്രമാകും ലഭ്യമാകുക. 2023 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ക്ക് മുന്നോടിയായി ഹോണ്ട ഡീസല്‍ എഞ്ചിനുകള്‍ ഒഴിവാക്കുന്നതിനാലാണ് ഇങ്ങനെ.

കുറഞ്ഞ വിലയില്‍ ഹൈബ്രിഡ് പതിപ്പ്? ലോഞ്ചിന് മുമ്പ് സിറ്റി ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍, സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി പുതുക്കിയിട്ടുണ്ട്. 121 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും ഫെയ്‌സ്‌ലിഫ്റ്റഡ് ഹോണ്ട സിറ്റിക്ക് തുടിപ്പേകുക. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കും. 126 bhp പവര്‍ പുറത്തെടുക്കുന്ന അറ്റ്കിന്‍സണ്‍ സൈക്കിള്‍ 1.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ e-CVT ട്രാന്‍സ്മിഷനുമായി ഇണചേരും.

നിലവില്‍ ഹോണ്ട സിറ്റിയുടെ ടോപ്പ്-സ്‌പെക്ക് ZX ട്രിമ്മില്‍ മാത്രമാണ് ഹൈബ്രിഡ് ഓപ്ഷന്‍ ലഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് സിറ്റി പെട്രോളിനേക്കാള്‍ ഇതിന് ഇത്തിരി ചെലവ് കൂടുതലാണ്. ടോപ്പ്-സ്‌പെക്ക് സിറ്റി പെട്രോളും സിറ്റി ഹൈബ്രിഡും തമ്മിലുള്ള വില വ്യത്യാസം ഒരു എന്‍ട്രി ലെവല്‍ കാറിന്റെ അത്ര വരും. 4 ലക്ഷം രൂപയിലധികമാണ് വില വ്യത്യാസം വരുന്നത്. വിലയിലെ ഈ അന്തരം കുറക്കുന്നതിനായി സിറ്റി ഹൈബ്രിഡിന്റെ കുറഞ്ഞ വിലയിലുള്ള ട്രിം സിറ്റിയില്‍ ഹോണ്ട അവതരിപ്പിച്ചേക്കും.

മുഖംമിനുക്കിയെത്തുന്ന സിറ്റി സ്വന്തമാക്കാന്‍ ക്യാഷ് ഇത്തരി അധികം മുടക്കേണ്ടി വരുമെന്നാണ് സൂചന. ലക്ഷം രൂപയിലധികം കൂടുമെന്നാണ് ഡീലര്‍മാര്‍ നല്‍കുന്ന സൂചന. നിലവില്‍ 11.87 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) സിറ്റി പെട്രോളിന്റെ വില ആരംഭിക്കുന്നത്. ഇത് 15.62 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) ഉയരുന്നു. മികച്ച മത്സരം നടക്കുന്ന മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റിലേക്കാണ് ഹോണ്ട സിറ്റിയെ ഇറക്കി വിടുന്നത്.

ഫോക്സ്വാഗണ്‍ വിര്‍ടസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ മിഡ്‌സൈസ് സെഡാനുകള്‍ക്കെതിരെയാകും പോരാട്ടം. അപ്‌ഡേറ്റഡ് ഹോണ്ട സിറ്റിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ഹ്യുണ്ടയി വെര്‍ണയും ഇറങ്ങാന്‍ പോകുകയാണ്. ഹ്യുണ്ടയിയുടെ ജനപ്രിയ സെഡാന്‍ അടുത്ത മാസം 21-ന് ലോഞ്ച് ചെയ്യും. രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളുമായാകും വെര്‍ണയുടെ വരവ്. ഇന്ത്യയില്‍ ഏറ്റവും ഡിമാന്‍ഡുള്ള സേഫ്റ്റി ഫീച്ചറായ ADAS ഉള്‍ക്കൊള്ളിച്ചാണ് വെര്‍ണയെ ഹ്യുണ്ടായി കളത്തിലിറക്കുന്നത്.

സെഡാന്‍ സെഗ്‌മെന്റിലെ കിടമത്സരത്തിനിടെ പിടിച്ച് നില്‍ക്കാന്‍ മാരുതി സുസുക്കിയും സിയാസില്‍ ചില പരിഷ്‌കാരങ്ങള്‍ നടത്തിയിരുന്നു. കൂടുതല്‍ സേഫ്റ്റി ഫീച്ചറുകളും കൂടുതല്‍ കളര്‍ ഓപ്ഷനുകളും നല്‍കിയാണ് മാരുതി സിയാസിനെ ഉഷാറാക്കി അവതരിപ്പിച്ചത്.

More from DriveSpark

Article Published On: Monday, February 20, 2023, 13:30 [IST]
English summary
Honda city facelift images surfaced online ahead of launch will get new affordable variant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X