കൂടുതല്‍ മൊഞ്ചായി ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് നാളെയെത്തും; ടീസര്‍ ചിത്രം പുറത്ത്
സ്‌പോര്‍ട്‌സ് യൂടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്‌യുവി) പിന്നാലെയാണ് ഇന്ന് വാഹനലോകം. അതേ കാരണം കൊണ്ട് തന്നെ മാരുതി സുസുക്കിയടക്കം പല മുന്‍നിര വാഹന നിര്‍മാതാക്കളും എസ്‌യുവികളില്‍ ശ്രദ്ധപതിപ്പിച്ചിരിക്കുകയാണ്. എന്നിരുന്നാലും സെഡാന്റെ മൊഞ്ച് അങ്ങനൊന്നും പോയ്‌പ്പോകൂലാന്ന് നമുക്ക് അറിയാം.
കാരണം ഒരുപിടി സെഡാന്‍ കാറുകളാണ് സമീപദിവസങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. സി സെഗ്‌മെന്റ് സെഡാന്‍ വിഭാഗത്തില്‍ മാരുതി സുസുക്കി സിയാസ് പുത്തന്‍ സേഫ്റ്റി ഫീച്ചറുകളുമായി നവീകരിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച (മാര്‍ച്ച് 2) ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റും വിപണിയില്‍ എത്തും. നാളെ നടക്കാന്‍ പോകുന്ന ലോഞ്ചിന് മുന്നോടിയായി പുതു തലമുറ ഹോണ്ട സിറ്റിയുടെ ടീസര്‍ ഹോണ്ട കാര്‍സ് ഇന്ത്യ ബുധനാഴ്ച പുറത്തുവിട്ടു.

ന്യൂജെനറേഷന്‍ ലുക്കിലെത്തുന്ന ഹോണ്ടയുടെ ജനപ്രിയ സെഡാനെ നമുക്ക് ടീസര്‍ ചിത്രത്തില്‍ കാണാം. മുമ്പത്തേക്കാള്‍ ഷാര്‍പ്പ്, സ്‌റ്റൈലിഷ് രൂപത്തിലാണ് പുതിയ ഹോണ്ട സിറ്റി കാണപ്പെടുന്നത്. എന്നിരുന്നാലും സെഡാന് അടിസ്ഥാനപരമായി വലിയ മാറ്റമില്ലാതെ നിലനിര്‍ത്തിയിരിക്കുന്നു. പുതിയ ഹോണ്ട സിറ്റിയില്‍ കൊണ്ടുവന്നിരിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങള്‍ ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതായി നമുക്ക് കാണാം.
പുതു തലമുറ ഹോണ്ട സിറ്റിയുടെ ഡിസൈനില്‍ വലിയ മാറ്റങ്ങളൊന്നും കണ്ടെത്താന്‍ സാധിക്കില്ല. ഹോണ്ട തങ്ങളുടെ വാഹനങ്ങളില്‍ നടത്തുന്ന മിഡ്-ലൈഫ് സൈക്കിള്‍ അപ്‌ഡേറ്റുകള്‍ പോലെ, സിറ്റി ഫെയ്സ്ലിഫ്റ്റിലും വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ ഉള്ളൂ. 9 എല്‍ഇഡി ഇന്‍ലൈന്‍ ഷെല്ലുകളും സംയോജിത എല്‍ഇഡി ഡേടെം റണ്ണിംഗ് ലൈറ്റുകളുമുള്ള എല്‍ഇഡി ഹെഡ്ലാമ്പ് യൂണിറ്റ് നിലവിലെ മോഡലില്‍ നിന്ന് നിലനിര്‍ത്തിയിരിക്കുന്നു.

Z ആകൃതിയിലുള്ള 3D റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകളും 16 ഇഞ്ച് അലോയ് വീലുകളും പുതുമോഡലില്‍ മാറ്റമില്ലാതെ തുടരുന്നു. മുന്നിലെയും പിന്നിലെയും ബമ്പറുകള്‍ അല്‍പ്പം ട്വീക്ക് ചെയ്തിട്ടുള്ളതാണ് മാറ്റമായി പറയാന്‍ സാധിക്കുന്നത്. കൂടാതെ മുന്‍വശത്തെ ഗ്രില്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഹണികോംബ് പാറ്റേണും താഴ്ന്ന വേരിയന്റുകളില്‍ വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുമാണ് കാണപ്പെടുന്നത്. അതേസമയം ക്രോം സ്ലാറ്റ് മുമ്പത്തേക്കാള്‍ മിനുസമാര്‍ന്നതാണ്.
പുതിയ ഹോണ്ട സിറ്റിയില്‍ പിന്‍വശത്തെ റിഫ്ളക്ടറും ചെറുതായി താഴേക്ക് നീങ്ങി സമാന്തരമായി വരുന്നു. അപ്ഡേറ്റഡ് ഹോണ്ട സിറ്റി പുതിയ ഒരു നീല നിറത്തിലും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പുതിയ ഹോണ്ട സിറ്റിയുടെ ക്യാബിനും ഏറെക്കുറെ മാറ്റമില്ലാതെ തുടരുന്നു. പുതിയ ആംബിയന്റ് ലൈറ്റിംഗ്, പുതിയ അപ്‌ഹോള്‍സ്റ്ററി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് ക്യാബിനില്‍ വന്ന പ്രധാന പരിഷ്‌കാരങ്ങളില്‍ ചിലത്.

ഇവ മാറ്റി നിര്‍ത്തിയാല്‍ ക്യാബിന്റെ ലേഔട്ടും മറ്റ് ഫീച്ചറുകളും മാറ്റമില്ലാതെ തുടരുന്നു. എങ്കിലും ഫെയ്സ്ലിഫ്റ്റഡ് പതിപ്പായതിനാല്‍ തന്നെ സിറ്റിക്ക് ഹോണ്ട കൂടുതല്‍ ഫീച്ചറുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. പുതിയ ഹോണ്ട സിറ്റി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാകും ലഭ്യമാകുക. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ ആണ് ഒരു ഓപ്ഷന്‍. ഇത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും CVT ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും തെരഞ്ഞെടുക്കാം.
കൂടാതെ, സ്‌ട്രോംഗ് ഹൈബ്രിഡ് സംവിധാനമുള്ള 1.5 ലിറ്റര്‍ അറ്റ്കിന്‍സണ്‍ സൈക്കിള്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനുമുണ്ടാകും. ഈ എഞ്ചിന്‍ e-CVT ട്രാന്‍സ്മിഷനുമായി എത്തും. ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (ആര്‍ഡിഇ) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഹോണ്ട സിറ്റിയുടെ ഡീസല്‍ എഞ്ചിന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതിലെന്ന് ജപ്പാനീസ് വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ തന്നെ പുതിയ ഹോണ്ട സിറ്റിയില്‍ 1.5-ലിറ്റര്‍ര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ കാണാനാകില്ല.
പെട്രോള്‍, സ്ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിനുകള്‍ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുതുക്കിയിട്ടുണ്ട്. നിലവില്‍ ഹോണ്ട സിറ്റിയുടെ ടോപ്പ്-സ്പെക്ക് ZX ട്രിമ്മില്‍ മാത്രമാണ് ഹൈബ്രിഡ് ഓപ്ഷന്‍ ലഭിക്കുന്നത്. ടോപ്പ്-സ്പെക്ക് സിറ്റി പെട്രോളും സിറ്റി ഹൈബ്രിഡും തമ്മിലുള്ള വില വ്യത്യാസം 4 ലക്ഷം രൂപയിലധികം വരുന്നതിനാല്‍ കുറഞ്ഞ വിലയിലുള്ള ട്രിം സിറ്റിയില്‍ ഹോണ്ട അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
നിലവില്‍ ഹോണ്ട സിറ്റി പെട്രോളിന്റെ വില 11.87 ലക്ഷം രൂപയില്‍ (എക്സ്ഷോറൂം) തുടങ്ങി 15.62 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) ഉയരുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് സിറ്റിക്ക് ലക്ഷം രൂപയിലധികം കൂടുമെന്നാണ് സൂചന. ഫോക്‌സ്‌വാഗണ്‍ വിര്‍ടസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് തുടങ്ങിയ മിഡ്സൈസ് സെഡാനുകളാണ് സിറ്റിയുടെ എതിരാളികള്‍. ഇതില്‍ പുത്തന്‍ ഹ്യുണ്ടായി വെര്‍ണ ഈ മാസം ലോഞ്ചിനൊരുങ്ങുകയാണ്.


Click it and Unblock the Notifications








