"പവർഫുൾ പീപ്പിൾ കം ഫ്രം പവർഫുൾ പ്ലേസസ്"; 811 hp കരുത്തുമായി ഹോണ്ട CR-V ഹൈബ്രിഡ് റേസർ

നമുക്ക് എല്ലാവർക്കും സുപരിചിതമായ ഹോണ്ടയുടെ എസ്‌യുവി മോഡലാണ് CR-V. ഇപ്പോൾ ജനപ്രിയ CR-V എസ്‌യുവിക്ക് ഒരു വൻ അപ്പ്ഗ്രേഡ് നൽകിയിരിക്കുകയാണ് ഹോണ്ട. ഇൻഡികാർ സീരീസ് റേസ് കാറുകളിൽ നിന്ന് കടമെടുത്ത 811 hp ഹൈബ്രിഡ് V6 എഞ്ചിന്റെ രൂപത്തിൽ ഒരു പ്രധാന പവർ അപ്‌ഗ്രേഡാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

ഈ സിംഗിൾ യൂണിറ്റ് CR-V -യ്ക്ക് CR-V HPD ബീസ്റ്റ് എന്നാണ് പേര് ഇട്ടിരിക്കുന്നത്. HPD എന്നത് ഹോണ്ട പെർഫോമൻസ് ഡെവലപ്‌മെന്റിന്റെ ചുരുക്കമാണ്. 1993 മുതൽ, ഹോണ്ട റേസിംഗ്, അക്യൂറ മോട്ടോർസ്‌പോർട്‌സ് ഉപഭോക്താക്കളെ പിന്തുണയ്ക്കുന്നതിൽ ഹോണ്ട പെർഫോമൻസ് ഡെവലപ്‌മെന്റിന് (HPD) സമ്പന്നമായ ഒരു പാരമ്പര്യമുണ്ട്.

811 hp കരുത്തുമായി ഹോണ്ട CR-V ഹൈബ്രിഡ് റേസർ

ട്യൂബുലാർ ഷാസിയിൽ ഒരു എസ്‌യുവി ബോഡിയുള്ള ഒരു "റോളിംഗ് ലബോറട്ടറി" ആണിത് എന്നാണ് ഹോണ്ട പറയുന്നത്. സ്റ്റാൻഡേർഡ് CR-V -ൽ നിന്നുമുള്ള ഏറ്റവും ശ്രദ്ധേയമായ മാറ്റം വാഹനത്തിന്റെ പവർട്രെയിൻ ആണ്. സൂപ്പർകപ്പാസിറ്ററുകൾ ഉപയോഗിച്ച് ഇലക്ട്രിസിറ്റി സ്റ്റോർ ചെയ്യുന്ന ഇൻഡികാറിന്റെ 2.2 -ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് പെട്രോൾ V6 -ന്റെ ഇലക്ട്രിഫൈഡ് പതിപ്പാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

CR-V ഹൈബ്രിഡ് റേസർ റീയൂസബിളായ ഫ്യുവലുകളിൽ പ്രവർത്തിക്കുന്നു, അതോടൊപ്പം ഏകദേശം 811 hp പവർ ഉത്പാദിപ്പിക്കുന്നു. വാഹനത്തിന്റെ ഡെവലപ്മെന്റ് പൂർത്തിയാകുകയും പുതിയ ഇൻഡികാർ നിയമങ്ങൾ നൽകുന്ന പൂർണ്ണമായ 2.4 ലിറ്ററിലേക്ക് എഞ്ചിൻ കപ്പാസിറ്റി ഉയർത്തുകയും ചെയ്യുമ്പോഴേക്കും, പവർ പരമാവധി 912 hp -യിലേക്ക് ഉയരാൻ സാധ്യതയുണ്ട്.

811 hp കരുത്തുമായി ഹോണ്ട CR-V ഹൈബ്രിഡ് റേസർ

CR-V ഹൈബ്രിഡ് റേസറിന്റെ മോട്ടോർസ്‌പോർട്ട് വംശാവലി ഇവിടെ അവസാനിക്കുന്നില്ല. ഏറ്റവും പുതിയ ഹോണ്ട NSX GT3 റേസറിൽ നിന്നാണ് വാഹനത്തിന്റെ ഫ്രണ്ട് സസ്‌പെൻഷൻ കടമെടുത്തിരിക്കുന്നത്, അതേസമയം അതിന്റെ റിയർ സസ്‌പെൻഷൻ നിലവിലെ ദല്ലാറ നിർമ്മിച്ച ഇൻഡികാർ സിംഗിൾ സീറ്ററിൽ നിന്നാണ് എടുത്തിരിക്കുന്നത്.

ബെൽറ്റ് ലൈനിൽ നിന്നും മുകളിലേക്കും, ബോഡി വർക്ക് എല്ലാം ഒറിജിനൽ CR-V തന്നെയാണ്, എന്നാൽ റിയർ-ഹിഞ്ച് എഞ്ചിൻ ക്ലാംഷെല്ലിന് കീഴിൽ ആക്സസ് നൽകുന്നതിന് ഇത് പകുതിയായി കട്ട് ചെയ്തിരിക്കുന്നു. ഡോറുകളും പകുതിയായി കട്ട് ചെയ്ത് ലംബോർഗിനി ശൈലിയിലുള്ള ബട്ടർഫ്ലൈ ഹിഞ്ചുകൾ നൽകിയിട്ടുണ്ട്. ഹോണ്ടയുടെ ഇൻഡികാർ സ്‌പോൺസർമാരെ ഫീച്ചർ ചെയ്യുന്ന പൈക്‌സ് പീക്ക് ശൈലിയിലുള്ള പിൻ സ്‌പോയിലറും ഷൗട്ടി റെഡ് ആൻഡ് ബ്ലൂ ലിവറിയും വാഹനത്തിന്റെ അഗ്രസ്സീവ് ലുക്ക് പൂർത്തീകരിക്കുന്നു.

811 hp കരുത്തുമായി ഹോണ്ട CR-V ഹൈബ്രിഡ് റേസർ

CR-V ഹൈബ്രിഡ് റേസർ മാർച്ച് 3 -ന് ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ഇൻഡികാർ സീസൺ ഓപ്പണറിൽ പബ്ലിക്ക് അരങ്ങേറ്റം കുറിച്ചു, അതിനുശേഷം നിരവധി റൗണ്ടുകളിലും വാഹനം പ്രത്യക്ഷപ്പെടും. CR-V ഇപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ലെങ്കിലും, ഹോണ്ട ഒടുവിൽ ഇന്ത്യയ്‌ക്കായി ഒരു പുതിയ മിഡ് സൈസ് എസ്‌യുവി മോഡൽ ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ്. വരും മാസങ്ങളിൽ തന്നെ പുതിയ മോഡൽ വിൽപ്പനയ്‌ക്കെത്തും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

ഇന്ത്യൻ വിപണിയിൽ വളരെയധികം കൊംപറ്റീഷൻ നടക്കുന്ന ഈ ഒരു സെഗ്മെന്റിൽ പുതിയ മോഡൽ അവതരിപ്പിക്കുന്നത് ഹോണ്ടയ്ക്ക് തങ്ങളുടെ വിൽപ്പന മെച്ചപ്പെടുത്താനും വിപണി വിഹിതം കൂട്ടാനും സഹായിക്കും. കഴിഞ്ഞ മാസവും വിൽപ്പനയിൽ ഇടിവാണ് നിർമ്മാതാക്കളുടെ സെയിൽസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ 2023 സിറ്റി വരും മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും എന്ന പ്രതീക്ഷയിലാണ് ഹോണ്ട. അതോടൊപ്പം പുത്തൻ മിഡ് സൈസ് എസ്‌യുവിയും കൂടെ എത്തിയാൽ കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടും എന്നാണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്.

Article Published On: Monday, March 6, 2023, 8:30 [IST]
English summary
Honda debuts cr v hybrid racer model with 811 hp power
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X