റേഞ്ച് 412 കി.മീ; നെക്‌സോണിന് വെല്ലുവിളി ഉയര്‍ത്താന്‍ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി?

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം ചുവടുമാറവെ വാഹന നിര്‍മാതാക്കളെല്ലാം തന്ത്രങ്ങള്‍ മാറ്റിമെനയുകയാണ്. ജാപ്പനീസ് വാഹന ഭീമന്‍മാരായ ഹോണ്ടയും വൈദ്യുതീകരണത്തെ പുല്‍കാനുള്ള പുറപ്പാടിലാണ്. ഇപ്പോള്‍ ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ മീഡിയ ഇവന്റില്‍ തങ്ങളുടെ രണ്ടാമത്തെ ഫുള്‍ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ഹോണ്ട. ഹോണ്ട e.Ny1 ആണിപ്പോള്‍ മൂടുപടം അഴിച്ചിരിക്കുന്നത്.

ജര്‍മന്‍ വിപണിയില്‍ വില്‍ക്കുന്നു 'ഹോണ്ട e ആണ് ജാപ്പനീസ് വാഹന ഭീമന്റെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് കാര്‍. ഈ ചെറു ഇലക്ട്രിക് കാര്‍ വിചിത്രമായ ഡിസൈനിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന രംഗം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ വിത്തെറിഞ്ഞ് വിള കൊയ്യാന്‍ ഹോണ്ടക്ക് പദ്ധതികള്‍ ഇല്ലെന്നാണറിയുന്നത്. പകരം ഹൈബ്രിഡ് വാഹനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അവരുടെ ശ്രമം.

honda eny1 suv

നിലവില്‍ ജനപ്രിയ സെഡാനായ ഹോണ്ട സിറ്റ ഹൈബ്രിഡ് സജ്ജീകരണങ്ങളോടെയാണ് എത്തുന്നത്. ഒരുപക്ഷെ ഇന്ത്യയിൽ എത്തിയാൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ടാറ്റ നെക്‌സോൺ ഇവി മാക്സിന് ഇത് കടുത്ത വെല്ലുവിളി ഉയർത്തും. ഹ്യുണ്ടായി കൊനയുമായിട്ടായിരിക്കും നേരിട്ടുള്ള മത്സരം. വരാനിരിക്കുന്ന മിഡ്‌സൈസ് എസ്‌യുവി ഹിറ്റാക്കാനുള്ള കിണഞ്ഞ ശ്രമത്തിലാണ് നിലവില്‍ ഹോണ്ടയിപ്പോള്‍. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര എന്നീ വമ്പന്‍മാര്‍ അരങ്ങുവാഴുന്ന സെഗ്‌മെന്റില്‍ 'എലവേറ്റ് എസ്‌യുവി'യിലൂടെ കളംനിറയാനാണ് കമ്പനിയുടെ ശ്രമം.

നമുക്ക് ഹോണ്ട e.Ny1- യിലേക്ക് തിരിച്ചുവരാം. ഹോണ്ട e.Ny1 ഒരു ബി-സെഗ്മെന്റ് ഇലക്ട്രിക് എസ്യുവിയാണ്. ആഗോള തലത്തില്‍ എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് കാരണമാണ് ഹോണ്ട ഒരു ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ ഡിസൈന്‍ വശങ്ങള്‍ പരിശോധിച്ചാല്‍ ഇതിന് സ്ലിം ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളുമാണ് ലഭിക്കുന്നത്. ഇവ വളരെ വൃത്തിയായി കാണപ്പെടുന്നു.

honda eny1 suv

ഡിസൈന്‍ നോക്കിയാല്‍ തന്നെ എളുപ്പം ഇതൊരു ഹോണ്ട കാറായി മനസ്സിലാക്കാം. മുന്‍വശത്തെ ഓവര്‍ഹാംഗ് വളരെ ചെറുതാണ്. എന്നാല്‍ വൈറ്റ് കളറിലാണ് ഹോണ്ട ബാഡ്ജുകള്‍ വരുന്നത്. ഫുള്‍ ഇലക്ട്രിക് വാഹനമായതിനാലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. പിന്‍ഭാഗത്ത് ബാഡ്ജിംഗിന് പകരം ടെയില്‍ഗേറ്റില്‍ 'ഹോണ്ട' എന്ന് എഴുതിയിരിക്കുന്നതായി കാണാം. ഭാവിയില്‍ വരാന്‍ പോകുന്ന ഹോണ്ട ഇവികള്‍ ഇതേ രീതി പിന്തുടരുമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.

ഇലക്ട്രിക് ഡ്രൈവ്ട്രെയിന്‍ ഘടകങ്ങള്‍ സമര്‍ത്ഥമായി പാക്ക് ചെയ്തിട്ടുള്ളതിനാല്‍ അകത്തളത്തില്‍ പരമാവധി ഇടം ലഭിക്കുമെന്നാണ് ഹോണ്ട പറയുന്നത്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം 15.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ യൂണിറ്റാണ്. സിംപിള്‍ ലേഔട്ടില്‍ ഒരുക്കിയിരിക്കുന്ന സെന്റര്‍ കണ്‍സോള്‍ പുതുപുത്തനാണ്. വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിനൊപ്പം ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളും ഇന്റീരിയറില്‍ ഒരുക്കിയിരിക്കുന്നു.

honda eny1 suv interior

ഹോണ്ടയുടെ പുതുതായി വികസിപ്പിച്ച e:N ആര്‍ക്കിടെക്ചര്‍ F അടിസ്ഥാനമാക്കിയാണ് ഹോണ്ട e.Ny1 ഇലക്ട്രിക് എസ്‌യുവി ഒരുക്കിയിരിക്കുന്നത്. ഇതൊരു ഫ്രണ്ട്-വീല്‍ ഡ്രൈവ് പ്ലാറ്റ്ഫോമാണ്. പരമാവധി 201 bhp പവറും 310 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇലക്ട്രിക് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹോണ്ട e.Ny1 ഇലക്ട്രിക് എസ്‌യുവിയുടെ ബാറ്ററി പായ്ക്ക് WLTP സൈക്കിളില്‍ 412 കിലോമീറ്റര്‍ റേഞ്ച് ക്ലെയിം ചെയ്തിട്ടുണ്ട്.

ഇത് DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. അതിനാല്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം ചാര്‍ജാകാന്‍ വെറും 45 മിനിറ്റ് മതി. ഇന്ത്യയില്‍ സെഡാന്‍ കേന്ദ്രീകൃത തന്ത്രങ്ങളില്‍ നിന്ന് മാറി എസ്‌യുവികളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ പോകുന്ന ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ മോഡല്‍ ജൂണ്‍ ആറിന് അവതരിപ്പിക്കാന്‍ പോകുകയാണ്.

honda eny1 suv side design

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എലവേറ്റ് എസ്‌യുവി വില്‍പ്പനയ്ക്ക് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെഡാനുകളുടെ വില്‍പ്പനയെ മാത്രം പ്രതീക്ഷിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നതിനാല്‍ ഈ 5 സീറ്റര്‍ കാറില്‍ ഹോണ്ടക്ക് വമ്പന്‍ പ്രതീക്ഷകളാണുള്ളത്. അടുത്തിടെ വിപണിയില്‍ എത്തിയ ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനേക്കാള്‍ ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും എലവേറ്റ് എത്തുക. സിറ്റിയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന എസ്‌യുവിക്ക് 11.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

Article Published On: Saturday, May 13, 2023, 16:15 [IST]
English summary
Honda e ny1 electric suv showcased promising 412 km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X