ഇടിക്കൂട്ടിൽ കയറാൻ പേടിയില്ലെന്ന് ഹോണ്ട; ഇത് താൻടാ കോൺഫിഡൻസ്

ഇന്ത്യൻ വാഹന വിപണിയിലെ ചെറിയ എസ്‌യുവികളുടെ കൂട്ടത്തിലേക്ക് ഹോണ്ടയുടെ അവതാരമായിരുന്നു ഹോണ്ട എലിവേറ്റ്. ഇപ്പോൾ തന്നെ ഹോണ്ടയുടെ ബിൽഡ് ക്വാളിറ്റിയെ കുറിച്ച് ചോദ്യങ്ങളുയർന്നു തുടങ്ങിയിട്ടുണ്ട്. ഹോണ്ട് ക്രാഷ് ടെസ്റ്റിന് വിധേയമാകാൻ സമ്മതിക്കുന്നത് മറ്റൊന്നും കൊണ്ടല്ല തങ്ങളുടെ നിർമാണത്തിൽ പൂർണ വിശ്വാസമുളളത് കൊണ്ട് തന്നെയാണ്. ഏഷ്യന്‍ വിപണി മുന്നില്‍ കണ്ട് ഹോണ്ട പുറത്തിറക്കുന്ന എലിവേറ്റ് ഇന്ത്യയില്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്.

2022ല്‍ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിൽ ഹോണ്ടയുടെ ജാസിനും നാലാം തലമുറ ഹോണ്ട സിറ്റിക്കും 4 സ്റ്റാറാണ് ലഭിച്ചിരുന്നത്. ഇതും ഹോണ്ടയുടെ ആത്മവിശ്വാസത്തിനുളള മറ്റൊരു കാരണമാണ് എന്ന് പറയാം. ചൈല്‍ഡ് ഒക്യുപന്റ് സ്‌കോറില്‍ സിറ്റിക്ക് ഫോർ സ്റ്റാറാണ് ലഭിച്ചതെങ്കിൽ ജാസിന് ത്രീ സ്റ്റാര്‍ മാത്രമാണ് ലഭിച്ചത്. 2014ലും 2015ലും ഇറങ്ങിയ ഈ രണ്ടു ഹോണ്ട കാറുകളുമായി താരതമ്യം ചെയ്താൽവളരെ മോഡേണാണ് എലിവേറ്റിന്റെ ഡിസൈനും സേഫ്റ്റി ഫീച്ചേഴ്സും.

ഇടിക്കൂട്ടിൽ കയറാൻ പേടിയില്ലെന്ന് ഹോണ്ട; ഇത് താൻടാ കോൺഫിഡൻസ്

അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.

കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാമാണ് ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നുവിളിക്കുന്ന എലിവേറ്റിന്റെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ (ADAS) ഉൾപ്പെടുന്നത്.

ഇടിക്കൂട്ടിൽ കയറാൻ പേടിയില്ലെന്ന് ഹോണ്ട; ഇത് താൻടാ കോൺഫിഡൻസ്

458 ലിറ്റർ ബൂട്ട് സ്പേസും 40 ലിറ്റർ ഫ്യുവൽ ടാങ്കും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയിൽ നിന്നുള്ള അതേ നാച്ചുറലി ആസ്പിറേറ്റഡ്, DOHC, 1.5 ലിറ്റർ, ഫോർ സിലിണ്ടർ, i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് 6,600 rpm-ൽ പരമാവധി 119.35 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സഹായത്തോടെ എത്തുന്ന എലിവേറ്റ് മൈലേജിന്റെ കാര്യത്തിലും പുലിയാണ്. മാനുവൽ പതിപ്പിൽ എലിവേറ്റ് 15.31 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമ്പോൾ സിവിടി ഓട്ടോമാറ്റിക്കിൽ 16.92 കിലോമീറ്റർ ഇന്ധനക്ഷമതയും ഹോണ്ട എസ്‌യുവിക്ക് നൽകാനാവും. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 16 ഇഞ്ച് സ്റ്റീൽ വീലുകളിലോ 17 ഇഞ്ച് അലോയ് വീലുകളിലോ വാഹനം ലഭ്യമാവും.

ഇടിക്കൂട്ടിൽ കയറാൻ പേടിയില്ലെന്ന് ഹോണ്ട; ഇത് താൻടാ കോൺഫിഡൻസ്

പ്ലഷ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, സൺറൂഫ്, കണക്റ്റഡ് കാർ ഫീച്ചറുകളുടെ ഹോണ്ട കണക്റ്റ് സ്യൂട്ട് എന്നിവ ഹോണ്ട എലിവേറ്റിനെ സമൃദ്ധമാക്കുന്നുണ്ട്. ഫോണിലൂടെയോ സ്മാർട്ട് വാച്ചിലൂടെയോ എസ്‌യുവിയുടെ പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കാനും നിയന്ത്രിക്കാനും ഇത് ഉടമകളെ അനുവദിക്കും. പുതിയ മോഡൽ വാങ്ങായിൽ അഞ്ച് വർഷത്തെ ഹോണ്ട കണക്ട് സബ്‌സ്‌ക്രിപ്‌ഷനും നിങ്ങൾക്ക് ലഭിക്കും.

സ്റ്റിയറിംഗ് വീലിന് പിന്നിലെ ഇൻസ്ട്രുമെന്റേഷൻ സെറ്റപ്പിൽ അനലോഗ് സ്പീഡോമീറ്ററും 7 ഇഞ്ച് ഡിസ്പ്ലേയും ഉണ്ട്. വലിയ ഡിസ്‌പ്ലേയ്‌ക്ക് താഴെയുള്ള ഇൻഫോടെയ്ൻമെന്റ് സജ്ജീകരണത്തിന് താഴെയായാണ് ഇതിനുള്ള കൺട്രോളുകൾ ഇടംപിടിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. യാത്രയ്ക്കിടയിൽ സംഗീതം ആസ്വദിക്കാനായി 8-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റമാണ് ഹോണ്ട എലിവേറ്റിൽ ഒരുക്കിയിട്ടുള്ളത്.

എന്തായാവും വിപണി പിടിക്കാനും തന്റേതായ സ്ഥാനം കണ്ടെത്താനും ഹോണ്ടയുടെ പുതിയ എസ്‌യുവിക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. ബോക്‌സി ഷേപ്പ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സുഖപ്രദമായ ക്യാബിൻ, റിഫൈൻഡായ എഞ്ചിൻ എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായി, കിയ, മാരുതി, ടൊയോട്ട എന്നീ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ മോഡലിനായേക്കും. കൂടാതെ ഹോണ്ട ഫാൻസിനെ തൃപ്ത്തിപ്പെടുത്താനുള്ള എല്ലാ ഫീച്ചറുകളും ഗിമ്മിക്കുകളും എലിവേറ്റിനുള്ളതും സഹായകരമാവും.

More from DriveSpark

Article Published On: Thursday, August 10, 2023, 17:13 [IST]
English summary
Honda elevate crash test build quality
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X