ക്രെറ്റ അഡ്വഞ്ചറിന് വെല്ലുവിളിയായി എലിവേറ്റ് ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റ്; സ്പെഷ്യൽ എഡിഷനുകൾ മാറ്റുരയ്ക്കാം

ഐക്കണിക് ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയുടെ, എസ്‌യുവി ബിസിനസിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തിയ മോഡലാണ് പുതിയ എലിവേറ്റ് മിഡ് സൈസ് എസ്‌യുവി. അടുത്തിടെ ഹോണ്ട കാർസ് ഇന്ത്യ പുറത്തിറക്കിയ ഈ മോഡലിനെ ജപ്പാനിൽ ഹോണ്ട WR-V എന്ന പേരിലാണ് കമ്പനി അവതരിപ്പിക്കുന്നത്. അതോടൊപ്പം ഒന്നിലധികം ആഡ് ഓണുകളുമായി കൂടുതൽ ബോൾഡ് & അഗ്രസ്സീവ് ലുക്കിൽ ഹോണ്ട എലവേറ്റ് ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റും (ജപ്പാനിലെ WR-V) കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യയിൽ, ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ, സിട്രോൺ C3 എയർക്രോസ്, കിയ സെൽറ്റോസ് എന്നിവയോടൊപ്പം വളരെ തിരക്കേറിയ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലാണ് പുതിയ എലിവേറ്റ് മത്സരിക്കുന്നത്. ഏലിവേറ്റിനെ അടിസ്ഥാനമാക്കി സ്റ്റൈലിംഗ് അപ്പ്ഡേറ്റുകളോടെ വെളിപ്പെടുത്തിയ ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്റ്റ് ഡിസൈൻ എലമെന്റിനെ ഒരു പരിധിവരെ ഉയർത്തുന്നു എന്ന് നിസംശയം പറയാം.

ക്രെറ്റ അഡ്വഞ്ചർ vs എലിവേറ്റ് ഫീൽഡ് എക്സ്പ്ലോറർ

എതിരാളികളായ മറ്റ് മിഡ് സൈസ് എസ്‌യുവികളുടെ സ്പെഷ്യൽ എഡിഷൻ / പ്രത്യേക പതിപ്പുകളുമായി മത്സരിക്കാൻ ഹോണ്ട ഇത് ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ടാറ്റ മോട്ടോർസാണ് സ്‌പെഷ്യൽ എഡിഷൻ ട്രെൻഡിനെ വളരെ ജനപ്രിയമാക്കിയത്. ഈ സെഗ്മെന്റിൽ വരെ ഇനപ്രിയമായ ക്രെറ്റയുടെ അഡ്വഞ്ചർ എഡിഷനും എലിവേറ്റ് ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്റ്റുമായി നമുക്ക് ഒന്നു മാറ്റുരച്ച് നോക്കാം.

എലിവേറ്റ് ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്റ്റ്: സ്റ്റാൻഡേർഡ് മോഡലിൽ കമ്പനി നൽകുന്നതിൽ നിന്ന് വേറിട്ടുനിൽക്കുന്ന പുതിയ ഡിസൈൻ ആംഗിളോടുകൂടിയ എലവേറ്റ് എസ്‌യുവിയെ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയിലെ എസ്‌യുവി ഉപഭോക്താക്കൾ ഇഷ്‌ടപ്പെടുന്ന ഒന്നായ ബോൾഡ് ലുക്കിലേക്ക് ഈ മാറ്റം ഫോക്കസ് ചെയ്യുന്നു. ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്‌റ്റിന് ബ്ലാക്ക്ഡ് ഔട്ട് ഹെഡ്‌ലൈറ്റുകളാണ് ഹോണ്ട നൽകിയിരിക്കുന്നത് എന്ന് കാണാം. ടെയിൽ ലൈറ്റുകൾക്കും സമാനമായ ഒരു ട്രീറ്റ്മെന്റ് ലഭിക്കുന്നതായി നമുക്ക് കാണാൻ കഴിയും. ബോഡി ക്ലാഡിംഗിനും മാറ്റ് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

ക്രെറ്റ അഡ്വഞ്ചർ vs എലിവേറ്റ് ഫീൽഡ് എക്സ്പ്ലോറർ

ലോവർ ബമ്പർ ഉൾപ്പെടെ ഫ്രണ്ട് ഗ്രില്ലും മറ്റും ഇപ്പോൾ പൂർണ്ണമായും ബ്ലാക്ക് ഷെയ്ഡിലാണ്. സ്റ്റാൻഡേർഡ് ഹോണ്ട ലോഗോയ്ക്ക് പകരം ക്ലാസിക് ഹോണ്ട ലെറ്ററിംഗാണുള്ളത്. ഫോഗ് ലൈറ്റുകൾക്കൊപ്പം മൂന്ന് പൈലറ്റ് ലാമ്പുകളും മഞ്ഞ വെളിച്ചവുമായിട്ടാണ് വരുന്നത്. ഹോണ്ട എലിവേറ്റ് ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റിൽ, പിന്നിലെ സ്‌പോയിലറിലേക്ക് വരെ നീളുന്ന ഒരു ബ്ലാക്ക് റൂഫാണുള്ളത്. നോർമൽ മോഡലിൽ ഫ്രണ്ട് ഫെൻഡറിൽ ക്രോമിൽ പൂർത്തിയാക്കിയിരുന്ന എലിവേറ്റ് ബാഡ്‌ജിംഗ് ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്റ്റിൽ ബ്ലാക്ക് ഔട്ട് ചെയ്തിരിക്കുന്നു. അലോയ് വീലുകൾക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷും ഹൈ പ്രൊഫൈൽ ഓൾ-വെതർ ടയറുകളും ലഭിക്കുന്നു.

എലിവേറ്റ് ഫീൽഡ് എക്‌സ്‌പ്ലോറർ കൺസെപ്‌റ്റിന്റെ മറ്റൊരു പാർട്ടി പീസ് എന്നത് ലഗേജ് കാരിയറോടുകൂടിയ ഫംഗ്ഷണൽ റൂഫ് റെയിലുകളാണ്. മുഴുവൻ പായ്ക്കേജും ഗ്ലോസ് ബ്ലാക്ക് ഫിനിഷിൽ വളരെ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ് എലവേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഫീൽഡ് എക്സ്പ്ലോറർ കൺസെപ്റ്റിൽ മൊത്തത്തിലുള്ള രൂപകൽപ്പനയും ലുക്സും ഒരു വലിയ മാറ്റം തന്നെയാണ് കൈവരിക്കുന്നത്.

ക്രെറ്റ അഡ്വഞ്ചർ vs എലിവേറ്റ് ഫീൽഡ് എക്സ്പ്ലോറർ

ഹ്യുണ്ടായി ക്രെറ്റ അഡ്വഞ്ചർ എഡിഷൻ: സ്പെഷ്യൽ ഗ്രീൻ കളർ ഓപ്ഷനുമായിട്ടാണ് ഹ്യുണ്ടായി ക്രെറ്റ അഡ്വഞ്ചർ എഡിഷൻ ഒരുങ്ങുന്നത്. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിലില്ല, പകരം കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാണ് വരുന്നത്. ഒരു പുതിയ ഫോറസ്റ്റ് ഗ്രീൻ നിറം, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക്ഡ് ഔട്ട് അലോയി വീലുകളും വരുന്നു.

കൂടാതെ റെഡ് ആക്‌സന്റുകൾ ഉള്ള സൈഡ് സ്കർട്ടുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല് എന്നിവയിലൂടെ ക്രെറ്റയുടേയും അഴക് വർധിപ്പിക്കാനുള്ള ഹ്യുണ്ടായിയുടെ ശ്രമമാണിത്. ഇത് കൂടാതെ, ഫ്രണ്ട് ഫെൻഡറുകളിൽ അഡ്വഞ്ചർ ബാഡ്ജിംഗും ഇടംപിടിക്കുന്നുണ്ട്. ഹ്യുണ്ടായി ഫ്രണ്ട്, റിയർ ബമ്പറുകൾ കുറച്ചുകൂടി പരുക്കൻ ലുക്ക് നൽകാൻ ഫോക്സ് സ്കിഡ് പ്ലേറ്റുകളിലും ചെറിയ മാറ്റങ്ങളും ഗ്ലോസ് ബ്ലാക്ക് ഫിനിഷും നൽകുന്നു.

Article Published On: Wednesday, December 27, 2023, 13:13 [IST]
English summary
Honda elevate field explorer concept vs hyundai creta adventure edition
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X