ലോംഗ് ഡ്രൈവ് പോകുമ്പോള്‍ ഇനി നോ ടെന്‍ഷന്‍; എലിവേറ്റിന് ഇത്രയും വലിയ ബൂട്ട് സ്‌പെയ്‌സോ?

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് എലിവേറ്റ് (Honda Elevate) എന്ന പുതുപുത്തന്‍ മോഡലുമായി ഹോണ്ട മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കാലെടുത്തുവെച്ചത്. ഈ വര്‍ഷം ഉത്സവ സീസണില്‍ വിപണിയിലെത്താന്‍ പോകുന്ന വാഹനത്തെ കുറിച്ച് കാര്‍ പ്രേമികള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ ബൂട്ട് ശേഷിയുള്ള (Honda Elevate Boot Space) എസ്‌യുവി ആണ് എലിവേറ്റ്.

ലോംഗ് ഡ്രൈവ് പോകാന്‍ ഇഷ്ടപ്പെടുന്ന എസ്‌യുവി തിരയുന്നവര്‍ക്ക് ഇതോടെ കാറില്‍ പ്രതീക്ഷയോറി. കാറിന്റെ യുഎസ്പികളില്‍ ഒന്നായിരിക്കും ഇത്. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും ഡിമാന്‍ഡുള്ള സെഗ്‌മെന്റാണ് മിഡ്-സൈസ് എസ്യുവികളുടേത്. ഹാച്ച്ബാക്കുകളെയും സെഡാനുകളെയും തള്ളി വണ്ടിഭ്രാന്തന്‍മാര്‍ എസ്‌യുവികളുടെ പിറകെയാണ്. ഒരു യാത്ര പോകുമ്പോള്‍ ധാരാളം സാധനങ്ങള്‍ കൊണ്ടുപോകാനും ഇത്തരം കാറുകള്‍ സൗകര്യപ്രദമാണ്. ഇതും ആളുകള്‍ മിഡ്‌സൈസ് എസ്‌യുവി വാങ്ങാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

honda elevate

സിറ്റി, അമേസ് എന്നീ മോഡലുകളുടെ വില്‍പ്പനയിലൂടെ പിടിച്ച് നില്‍ക്കുന്ന ഹോണ്ടയടക്കം സെഗ്‌മെന്റില്‍ സാന്നിധ്യമറിയിക്കാന്‍ തീരുമാനിച്ചത് മിഡ് സൈസ് എസ്‌യുവികളുടെ ജനപ്രിയത മനസ്സിലാക്കിയാണ്. അതിനാല്‍ തന്നെ വിവിധ കാര്‍ നിര്‍മ്മാതാക്കള്‍ അടുത്തിടെയായി കൂടുതല്‍ മിഡ്‌സൈസ് എസ്‌യുവികള്‍ വിപണിയില്‍ ഇറക്കുകയാണ്. ഹോണ്ടയില്‍ നിന്ന് ഒരു എസ്‌യുവി വരുന്നുവെന്ന് കേട്ടപ്പോള്‍ വാഹന പ്രേമികള്‍ ആവേശഭരിതരായിരുന്നു.

കാറിന്റെ ഫീച്ചറുകളും മറ്റും വെളിപ്പെട്ടതോടെ പ്രതീക്ഷകള്‍ ഏറി. ഇനി വിലയും കൂടി മാത്രം അറിഞ്ഞാല്‍ മതി. എലിവേറ്റ് എസ്‌യുവിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി ഹോണ്ട ആരാധകര്‍ ഉറ്റുനോക്കുകയാണ്. ഉപഭോക്താക്കളുടെ താല്‍പര്യം കണ്ടറിഞ്ഞ് ഒരുക്കുന്ന കാര്‍ ആയതിനാല്‍ തന്നെ ബൂട്ട് സ്‌പെയ്‌സിന്റെ കാര്യത്തിലും വിട്ടുവീഴ്ച വരുത്താതെയാണ് ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ചത്. അതിനാല്‍ തന്നെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ ബൂട്ട് സ്‌പെയ്‌സുള്ള കാറായി മാറി എലിവേറ്റ്.

honda elevate interior dash

നേരത്തെ എംജി ആസ്റ്റര്‍ കൈയ്യടക്കി വെച്ചിരുന്ന പട്ടമാണ് എലിവേറ്റ് സ്വന്തമാക്കിയത്. 448 ലിറ്റര്‍ ആയിരുന്നു ആസ്റ്ററിന്റെ ബൂട്ട് സ്‌പെയ്‌സ് ശേഷി. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലേഴ്‌സ് ആയ ഹ്യുണ്ടായി ക്രെറ്റയും കിയ സെല്‍റ്റോസും 433 ലിറ്റര്‍ ബൂട്ട് സ്‌പേസ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. കസിന്‍സായ മാരുതി ഗ്രാന്‍ഡ് വിറ്റാരയ്ക്കും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിനും 373 ലിറ്റര്‍ ബൂട്ട് സ്‌പേസ് ശേഷിയാണുള്ളത്.

ഈ രണ്ട് എസ്‌യുവികള്‍ക്കും ഹൈബ്രിഡ് പവര്‍ട്രെയിനുകളുമുണ്ട്. എന്നാല്‍ ഹൈബ്രിഡ് പതിപ്പുകളില്‍ ബൂട്ട് ശേഷി 265 ലിറ്ററായി കുറയും. മറ്റ് രണ്ട് മോഡലുകളായ സ്‌കോഡ കുഷാക്കിനും ഫോക്സ്വാഗണ്‍ ടൈഗൂണിനും 385 ലിറ്റര്‍ ആണ് ബൂട്ട് സ്പേസ് ഉള്ളത്. എന്നാല്‍ ഈ പോരാളികളെ അരിഞ്ഞ് വീഴ്ത്താന്‍ എത്തുന്ന ഹോണ്ട എലിവേറ്റിന്റെ ബൂട്ടില്‍ 458 ലിറ്റര്‍ ഉള്‍ക്കൊള്ളും. ഇക്കാര്യം ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്.

honda elevate boot space

ഇതിനൊപ്പമുള്ള ചിത്രത്തിലൂടെ അക്കാര്യം വ്യക്തമാക്കുന്നു. ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ബൂട്ട് സ്‌പെയ്‌സില്‍ രണ്ട് ഫുള്‍സൈസ് ലഗേജ് ബാഗുകളും രണ്ട് മീഡിയം സൈസ് ലഗേജ് ബാഗുകളും ഒരു ബാസ്‌ക്കറ്റ് ബോളും വെച്ചിരിക്കുന്നത് കാണാം. കാറിന്റെ താഴെയാണ് സ്‌പെയര്‍ വീലും ടൂള്‍ കിറ്റും സ്ഥാപിച്ചിരിക്കുന്നത്. ഫ്‌ലാറ്റ് ബൂട്ട് സ്‌പെയ്‌സിന്റെ ശരിക്കുമുള്ള ഉപയോഗം വണ്ടി നിരത്തില്‍ ഇറങ്ങിയ ശേഷം മാത്രമേ അടുത്തറിയാന്‍ സാധിക്കുകയുള്ളൂ.

എന്നിരുന്നാലും പുതിയ എസ്‌യുവി വാങ്ങാന്‍ പോകുന്നയാളുകളെ ആകര്‍ഷിക്കാന്‍ സാധ്യതയുള്ള ഒരു പ്ലസ് പോയിന്റാണ് ബൂട്ട് സ്‌പെയ്‌സ്. എലിവേറ്റ് എസ്‌യുവിയുടെ വലിപ്പം നോക്കിയാല്‍ ഇതിന് 4312 mm നീളവും 1790 mm വീതിയും 1650 mm ഉയരവും 2650 mm വീല്‍ബേസുമുണ്ട്. ഈ കാറിന്റെ പവര്‍ട്രെയിന്‍ വശങ്ങള്‍ നോക്കിയാല്‍ ഇത് ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

1.5 ലിറ്റര്‍ IVTEC പെട്രോള്‍ എഞ്ചിന്‍ 121 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കിയിരിക്കുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ കാറിന്റെ വില പ്രഖ്യാപിക്കും. അടുത്ത മാസം മുതല്‍ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കും.

മിഡ്‌സൈസ് എസ്‌യുവിയുടെ ആവശ്യക്കാര്‍ പരിഗണിക്കുന്ന ഒരു കാര്യമാണ് ബുട്ട്‌സ്‌പെയ്‌സ് അതിനാല്‍ തന്നെ സെഗ്‌മെന്റിലെ ഏറ്റവും കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ് കപാസിറ്റിയുള്ള മോഡല്‍ എന്ന നിലയില്‍ ഹോണ്ട എലിവേറ്റ് നിരവധിയാളുകളെ ആകര്‍ഷിക്കുമെന്നുറപ്പാണ്. പുതിയ മോഡല്‍ ഹോണ്ടയുടെ ഇന്ത്യയിലെ വില്‍പ്പനയില്‍ ഉയര്‍ച്ച നേടിക്കൊടുക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, June 19, 2023, 13:35 [IST]
English summary
Honda elevate has the largest boot space in midsize suv segment details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X