ഒറ്റദിവസം, നൂറുകണക്കിന് ഡെലിവറി; ഇങ്ങനെ പോയല്‍ ഹോണ്ട എലിവേറ്റ് കുറേ വാരുമല്ലോ!
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ തരംഗം സൃഷ്ടിച്ച പുത്തന്‍ ലോഞ്ചുകളില്‍ ഒന്നാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി. സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിള്‍ സെഗ്‌മെന്റിലേക്ക് റീഎന്‍ട്രി നടത്തിയ ഹോണ്ടയുടെ ഏറ്റവും പുതിയ ഉല്‍പ്പന്നത്തെ ആവേശപൂര്‍വമാണ് എസ്‌യുവി ആരാധകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഉത്സവ സീസണിനോടനുബന്ധിച്ച് മിഡ്‌സൈസ് എസ്‌യുവിയായ ഹോണ്ട എലിവേറ്റിന്റെ ഡെലിവറിയും രാജ്യത്തുടനീളം സജീവമായി.
ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മെഗാഡെലിവറികളാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി ഹൈദരാബാദില്‍ നടന്ന മെഗാ ഡെലിവറി ഇവന്റില്‍ 100 എലിവേറ്റ് കാറുകള്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. ഒറ്റ ദിവസം കൊണ്ട് 100 കാറുകള്‍ എത്തിച്ച് ഹോണ്ടയുടെ പരിപാടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ മെഗാ ഡെലിവറി പരിപാടികള്‍ സംഘടിപ്പിക്കുമെന് ഹോണ്ട കാര്‍സ് സെയില്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ യുയിച്ചി മുറാറ്റ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എലിവേറ്റ് എത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇതിന്റെ വരവോടെ എസ്‌യുവി സെഗ്‌മെന്റിലേക്ക് ഹോണ്ട കാര്‍സ് ശക്തമായ ചുവടുവെപ്പ് നടത്തുകയാണെന്നും യുയിച്ചി മുറാറ്റ പറഞ്ഞു.
'ഹൈദരാബാദില്‍ നടന്ന മെഗാ ഡെലിവറി പരിപാടിയില്‍ 100 ഹോണ്ട എലിവേറ്റ് കാറുകള്‍ വിതരണം ചെയ്തു. വരും ദിവസങ്ങളില്‍ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും സമാനമായ മെഗാ ഡെലിവറി ഇവന്റുകള്‍ നടക്കും. എല്ലാ എലിവേറ്റ് എസ്‌യുവി ഉപഭോക്താക്കളെയും ഹോണ്ട കുടുംബത്തിലേക്ക് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോണ്ട കാര്‍സിന്റെ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയില്‍ ഹോണ്ട സിറ്റി, അമേസ് സെഡാന്‍ കാറുകള്‍ക്കൊപ്പമാണ് എലിവേറ്റ് വരുന്നത്.

ഫീനിക്‌സ് ഓറഞ്ച് പേള്‍, ഒബ്‌സിഡിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത മോണോ-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹോണ്ട എലിവേറ്റ് എസ്യുവി തെരഞ്ഞെടുക്കാം. ഇതുകൂടാതെ ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫോടുകൂടിയ ഫീനിക്‌സ് ഓറഞ്ച് പേള്‍, പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ലഭ്യമാണ്.
4 വേരിയന്റുകളിലായാണ് അര്‍ബന്‍ ഫ്രീസ്‌റ്റൈല്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എലിവേറ്റ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്. SV, V, VX, ZX എന്നിവയാണ് അവ.ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇത്. 119 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് CVT ഗിയര്‍ ബോക്‌സുകളുമായി ജോടിയാക്കുന്നു.

ADAS, 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകള്‍ ഹോണ്ട എലിവേറ്റ് കാറില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളും ഈ കാറിലുണ്ട്. എലിവേറ്റില്‍ ഹൈബ്രിഡ് ടെക് കൊണ്ടുവരില്ലെന്നും നേരിട്ട് ബാറ്ററി ഇവി പുറത്തിറക്കുമെന്നായിരുന്നു ലോഞ്ച് വേളയില്‍ ഹോണ്ട പ്രഖ്യാപിച്ചത്.
അതിനാല്‍ തന്നെ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ എലിവേറ്റ് ഇലക്ട്രിക്കിന്റെ പണിപ്പുരയിലാണെന്ന് പ്രതീക്ഷിക്കാം. അധികം വൈകാതെ അതും വിപണിയിലെത്തും. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട എലിവേറ്റ് കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം റേഞ്ച് ടോപ്പിംഗ് വേരിയന്റ് സ്വന്തമാക്കാനായി 16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.
ഏറെ കാലത്തിന് ശേഷം ഹോണ്ടയില്‍ നിന്നെത്തുന്ന എസ്‌യുവി ആയതിനാല്‍ തന്നെ എലിവേറ്റിന്
ആരാധകര്‍ക്കിടയില്‍ മതിപ്പുളവാക്കാന്‍ അതിന് സാധിക്കുകയും ചെയ്യും. കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ വമ്പന്‍മാരുടെ വില്‍പ്പനക്ക് ആഘാതമേല്‍പ്പിക്കാന്‍ കച്ചകെട്ടിയാണ് എലിവേറ്റിന്റെ വരവ്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ്, ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍ എന്നിവയാണ് ഹോണ്ട എലിവേറ്റിന്റെ വിപണിയിലെ എതിരാളികള്‍.


Click it and Unblock the Notifications








