ഹിറ്റടിച്ച് ഹോണ്ട എലിവേറ്റ്; 100 ദിവസത്തിൽ വിറ്റഴിച്ചത് 20,000 യൂണിറ്റ്

2023 സെപ്റ്റംബറിൽ ലോഞ്ച് ചെയ്‌തതിന് ശേഷം വെറും 100 ദിവസങ്ങൾക്കുള്ളിൽ എലിവേറ്റ് 20,000 യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് കൈവരിച്ചതായി ഹോണ്ട കാർസ് ഇന്ത്യ പ്രഖ്യാപിച്ചു. മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റ് ആഭ്യന്തര വിപണിയിൽ കടുത്ത മത്സരമാണ് ഹോണ്ട എലിവേറ്റ് നേരിടുന്നത്.

എന്നിരുന്നാലും എലിവേറ്റ് ഇവിടെ മികച്ച പ്രകടനമാണ് ഇവിടെ കാഴ്ചവയ്ക്കുന്നത് എന്ന് നിസംശയം പറയാം. വാഹനത്തിന്റെ അരങ്ങേറ്റവും മത്സരാധിഷ്ഠിത വിലയും ഇതിൽ ഒരു നിർണ്ണായക ഘടകമാണ്. കഴിഞ്ഞ മൂന്ന് മാസമായി ഹോണ്ട എലിവേറ്റ് ബ്രാൻഡിന്റെ വിൽപ്പനയുടെ 50 ശതമാനത്തിലധികം സംഭാവന ചെയ്തിട്ടുണ്ട് എന്നതാണ് വാസ്തവം.

ഹിറ്റടിച്ച് ഹോണ്ട എലിവേറ്റ്

കൂടാതെ സെപ്തംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ 11 ശതമാനം വിൽപ്പന വർധനയാണ് മോഡൽ കൈവരിച്ചത്. തങ്ങളുടെ പ്രതീക്ഷകളെ മറികടക്കുന്ന ഹോണ്ട എലിവേറ്റിന്റെ ശ്രദ്ധേയമായ വിജയത്തിന് സാക്ഷ്യം വഹിക്കുന്നതിൽ കമ്പനി ത്രില്ലിലാണ് എന്ന് എസ്‌യുവിയുടെ വിൽപ്പന നേട്ടത്തെക്കുറിച്ച് സംസാരിച്ച, ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് ഡയറക്ടർ യുയിച്ചി മുറാറ്റ പറഞ്ഞു.

വിപണിയിൽ എത്തി ആദ്യ 100 ദിവസത്തിനുള്ളിൽ എലിവേറ്റിന്റെ 20,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിടുന്നത് തങ്ങൾക്ക് അഭിമാന നിമിഷമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കസ്റ്റമർ ഡിമാൻഡ് നിറവേറ്റുന്നതിനും കാത്തിരിപ്പ് കാലയളവ് കുറച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനുമായി ഉൽപ്പാദനം വർധിപ്പിച്ചതായി ജാപ്പനീസ് ഓട്ടോ മേജർ വ്യക്തമാക്കി.

ഹിറ്റടിച്ച് ഹോണ്ട എലിവേറ്റ്

ബ്രാൻഡ് പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്, CVT വേരിയന്റുകൾ ധാരാളം ഡിമാൻഡ് ഏറി വരുന്നതായി കാണപ്പെടുന്നു. എലിവേറ്റിന്റെ അപ്പ്റൈറ്റ് ഫ്രണ്ട് ഫാസിയയും ഒരു പ്രമുഖ ഗ്രില്ലും മൊത്തത്തിൽ വാഹനത്തിന് ഒരു മസ്കുലർ സ്റ്റാൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് അഞ്ചാം തലമുറ സിറ്റി മിഡ്‌ സൈസ് സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

കൂടാതെ പരീക്ഷിച്ചതും പ്രൂവ് ചെയ്തുമായ 1.5 ലിറ്റർ ഫോർ സിലിണ്ടർ VTEC പെട്രോൾ എഞ്ചിനാണ് ഇതിനെ പവർ ചെയ്യുന്നത്. എഞ്ചിൻ പരമാവധി 121 PS പവർ ഔട്ട്‌പുട്ടും 145 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായോ ഏഴ് സ്പീഡ് CVT ഓട്ടോമാറ്റിക് യുണിറ്റുമായോ പവർട്രെയിൻ കണക്ട് ചെയ്തിരിക്കുന്നു.

ഹിറ്റടിച്ച് ഹോണ്ട എലിവേറ്റ്

4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm വീൽബേസുമാണ് ഇതിന്റെ അളവുകൾ. കൂടാതെ ADAS ഉൾപ്പെടെയുള്ള സവിശേഷതകളാൽ നിറഞ്ഞതാണ് ഹോണ്ട എലിവേറ്റ്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീൽബേസുകളിലൊന്നും ഏറ്റവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസായ 220 mm ഉം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്. 10,99,900 ലക്ഷം രൂപ മുതൽ 15,99,900 ലക്ഷം രൂപവരെയാണ് എക്സ്-ഷോറൂം വില.

ഇന്ത്യൻ വിപണിയിൽ വളരെ കോംപറ്റീറ്റീവായ ഈ സെഗ്മെന്റിലേക്ക് വളരെ വൈകിയാണ് ഹോണ്ട ചുവടു വെയ്ക്കുന്നത്. എന്നിരുന്നാലും എലിവേറ്റിന്റെ വിജയം കമ്പനിയെ കൂടുതൽ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ പ്രചോദനം നൽകുന്നതാണ്. ജാപ്പനീസ് വാഹന നിർമ്മാതാക്കൾ തങ്ങളുടെ വരുംകാല പ്ലാനിനെ കുറിച്ച് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഹിറ്റടിച്ച് ഹോണ്ട എലിവേറ്റ്

അധികം താമസിയാതെ തന്നെ ഹോണ്ട് തങ്ങളുടെ എലിവേറ്റ് മിഡ് സൈസ് എസ്‌യുവിയുടെ ഇവക്ട്രിക് പതിപ്പും ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇതോടെ രാജ്യത്തെ ഇവി സെഗ്മെന്റിൽ കൂടെ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. ഇവി കൂടെ എത്തി കഴിഞ്ഞാൽ ഇന്ത്യയിൽ ഹോണ്ടയ്ക്ക് തങ്ങളുടെ സ്ഥാനം കുറച്ചുകൂടെ മെച്ചപ്പെടുത്താനാവും എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Sunday, December 17, 2023, 11:00 [IST]
English summary
Honda elevate midsize suv clocks 20000 unit sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X