ഒടുവില്‍ പേരായി; ഹോണ്ടയെ ഉയിർത്തെഴുന്നേൽപ്പിക്കാന്‍ വരുന്നു 'എലവേറ്റ് എസ്‌യുവി'

ഇന്ത്യയില്‍ എസ്‌യുവി സെഗ്‌മെന്റില്‍ ഇപ്പോള്‍ തന്നെ പൊടിപാറുന്ന പൂരമാണ്. അതിലേക്ക് കാലെടുത്തു വെക്കാന്‍ ഹോണ്ട (Honda) പുതിയ പോരാളിയെ ഇറക്കുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. ഹ്യുണ്ടായി, കിയ, മാരുതി, ടൊയോട്ട എന്നീ കമ്പനികള്‍ മിഡ്‌സൈസ് എസ്‌യുവി (Midsize SUV) സെഗ്‌മെന്റ് അടക്കുവാഴുമ്പോള്‍ നോക്കിനിന്നാല്‍ പണിപാളുമെന്ന് വൈകിയാണെങ്കിലും തിരിച്ചറിയുകയായിരുന്നു ഹോണ്ട.

ഹോണ്ടയുടെ പുത്തന്‍ എസ്‌യുവിയെ കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നല്‍കിക്കൊണ്ട് ഹോണ്ട ഓളം തീര്‍ക്കുന്നുണ്ട്. ഇതിനോടകം എസ്‌യുവി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ചാരക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. 3US എന്ന് ആന്തരികമായി കോഡ്‌നാമം നല്‍കിയിരിക്കുന്ന എസ്‌യുവി ജൂണ്‍ ആറിന് ആഗോള അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോള്‍ പുത്തന്‍ എസ്‌യുവി സംബന്ധിച്ച ഹൈപ്പ് കൂട്ടി മോഡലിന്റെ പേര് പുറത്ത്‌വിട്ടിരിക്കുകയാണ് ജാപ്പനീസ് കമ്പനി. ഹോണ്ട എലവേറ്റ് എസ്‌യുവി (Honda Elevate SUV) എന്നാണ് ഇത് അറിയപ്പെടുക.

honda elevate suv name

ഇന്ത്യയില്‍ ആദ്യം ലോഞ്ച് ചെയ്ത ശേഷം പുതിയ എലവേറ്റ് എസ്‌യുവി വിദേശ വിപണികളിലും വില്‍പ്പനക്കെത്തിക്കും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നീ വമ്പന്‍മാര്‍ തിളങ്ങി നില്‍ക്കുന്ന സെഗ്‌മെന്റില്‍ പെട്ടെന്ന് ഇടിച്ചുകയറി നേട്ടമുണ്ടാക്കാനാകുമെന്ന് ഹോണ്ട കരുതുന്നില്ല. എങ്കില്‍ പോലും പ്രതിമാസം ഏകദേശം 8,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാനാണ് പ്രാരംഭ പദ്ധതികള്‍.

ഇതില്‍ ഒരു വലിയ പങ്ക് കയറ്റുമതി ചെയ്യാനാണ് നീക്കം. എലവേറ്റ് എസ്‌യുവിയെ കുറിച്ച് ഇതുവരെ അറിവായിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ആരെയും ആകര്‍ഷിക്കുന്ന സ്‌പോര്‍ട്ടിയര്‍ ഡിസൈനില്‍ തന്നെയാവും വാഹനമെത്തുകയെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വിദേശ വിപണികളിലുള്ള CR-V, HR-V എന്നിവയ്ക്ക് സമാനമായ സ്‌റ്റൈലിംഗോടെയാവും മിഡ്-സൈസ് എസ്‌യുവി വരിക.

honda elevate teaser

മുന്‍വശത്ത് എല്‍ഇഡി ലൈറ്റുകള്‍ നല്‍കുന്നതടക്കം എസ്‌യുവിയുടെ ലൈറ്റിംഗിന്റെ കാര്യത്തില്‍ കമ്പനി പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. ടോപ് സ്‌പെക് വേരിയന്റുകളില്‍ ഇത് പ്രതീക്ഷിച്ചാല്‍ മതി. ഇന്തോനേഷ്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും പുതിയ WR-V-ക്ക് സമാനമായിരിക്കും ടെയില്‍ലൈറ്റ്. ചങ്കി ക്ലാഡിംഗ്, മസ്‌ക്കുലാര്‍ വീല്‍ ആര്‍ച്ചുകള്‍, ധാരാളം ക്രോം എന്നിവയെല്ലാം എലവേറ്റ് എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. അഞ്ചാം തലമുറ ഹോണ്ട സിറ്റിയില്‍ നിന്നും അലോയ്‌വീല്‍ കടംകൊള്ളാന്‍ സാധ്യതയുണ്ട്.

ഹോണ്ടയുടെ പുതിയ എലവേറ്റ് എസ്‌യുവിക്ക് ഏകദേശം 4.2 മുതല്‍ 4.3 മീറ്റര്‍ വരെ നീളമുണ്ടാകുമെന്നതിനാല്‍ മറ്റ് മിഡ്‌സൈസ് എസ്‌യുവികളുടേതിന് സമാനമായിരിക്കും ഇതിന്റെ സ്ട്രീറ്റ് പ്രസന്‍സ്. സെഗ്‌മെന്റിലെ ഏറ്റവും നീളമേറിയ വീല്‍ബേസ് ഓഫര്‍ ചെയ്യുന്നതിനാല്‍ അകത്തളത്തില്‍ ധാരാളം സ്‌പെയ്‌സ് ഉണ്ടാകും. അഞ്ചാം തലമുറ സിറ്റി സെഡാന്റെ പ്ലാറ്റ്‌ഫോമിലാണ് എലവേറ്റ് എസ്‌യുവി ഒരുങ്ങുന്നത്. ഇന്റീരിയര്‍ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതുപുത്തന്‍ സിറ്റിയിലുള്ള എല്ലാ ആധുനിക ഫീച്ചറുകളും മിഡ്-സൈസ് എസ്‌യുവിയില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.

വലിയ ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളുമെല്ലാം സെഗ്മെന്റിലെ തന്നെ മികച്ചതാവുമെന്നാണ് വിലയിരുത്തല്‍. 7 ഇഞ്ച് ഫുള്‍ കളര്‍ TFT ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡെഡിക്കേറ്റഡ് കണക്റ്റിവിറ്റി പ്ലാറ്റ്ഫോം, പ്രീമിയം സൗണ്ട് സിസ്റ്റം, PM 2.5 എയര്‍ ഫില്‍ട്ടര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് എന്നിവ ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടേക്കാം.

എസ്‌യുവി ഡീസല്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭിക്കില്ലെന്ന വസ്തുത ചില വാഹനപ്രേമികളെയെങ്കിലും നിരാശയിലാഴ്ത്തും. 121 bhp പവറും 145 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പുതിയ ട്വിന്‍ ക്യാം 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും എലവേറ്റ് എസ്‌യുവിക്ക് തുടിപ്പേകുക. സിറ്റി സെഡാന് സമാനമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക് ഓപ്ഷനുകളായിരിക്കും ഉണ്ടാവുക.

ഹോണ്ട എലവേറ്റ് എസ്‌യുവിയില്‍ സ്‌ട്രോംഗ് ഹൈബ്രിഡ് എഞ്ചിന്‍ അവതരിപ്പിച്ചേക്കില്ലെന്നാണ് സൂചനകള്‍. ഹോണ്ട എലവേറ്റ് സ്‌ട്രോംഗ് ഹൈബ്രിഡ് പതിപ്പ് പിന്നീട് അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെങ്കിലും എതിരാളികള്‍ ഇവ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഇതൊരു പോരായ്മയായി ചൂണ്ടിക്കാട്ടപ്പെടും. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന സെഗ്‌മെന്റാണ് മിഡ്‌സൈസ് എസ്‌യുവികളുടേത്.

ഉല്‍പ്പന്നങ്ങള്‍ മാറി പരീക്ഷിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ് എസ്‌യുവി ആരാധകര്‍. അതിനാല്‍ തന്നെ ഹോണ്ട എലവേറ്റ് തങ്ങൾക്ക് ഉയർച്ച നൽകുമെന്ന് തന്നെയാണ് കമ്പനിയുടെ പ്രതീക്ഷ. നിലവിലുള്ള പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നതിനാല്‍ ഉല്‍പാദനച്ചെലവ് കുറക്കാം. ഇത് വിലനിര്‍ണയത്തില്‍ പ്രതിലിക്കാം. 11 ലക്ഷം രൂപ മുതല്‍ എലവേറ്റ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രവചനം.

Article Published On: Wednesday, May 3, 2023, 15:29 [IST]
English summary
Honda elevate new suv name confirmed design engine price expectations
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X