ഹോണ്ട എലിവേറ്റ് എസ്‌യുവി - ചിത്രങ്ങൾ കഥ പറയും ഫോട്ടോ ഗ്യാലറി
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, ജാപ്പനീസ് വാഹന ഭീമനായ ഹോണ്ട ഒടുവിൽ ഇന്ത്യൻ വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മിഡ്-സൈസ് എസ്‌യുവി എലവേറ്റിനെ അവതരിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ കാലങ്ങൾക്ക് ശേഷം ഹോണ്ട അഴതരിപ്പിക്കുന്ന ഒരു പുതുപുത്തൻ മോഡലാണ്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ സെഗ്‌മെന്റ് ചാമ്പ്യന്മാരോടും മിഡ് സൈസ് സെഗ്‌മെന്റിലെ ഒട്ടനവധി എസ്‌യുവികളോടും നേരിട്ട് മത്സരിക്കും. ഈ എസ്‌യുവിയുടെ ഡിസൈനിന്റെയും ഫീച്ചറുകളുടെയും വിശദാംശങ്ങളും ഹൈലൈറ്റുകളും അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, ഹോണ്ട എലിവേറ്റിന്റെ വിശദ്ധമായ ഇമേജ് ഗാലറി ഇതാ.

ഹോണ്ട എലിവേറ്റിന്റെ ഫ്രണ്ട് ഫാസിയ ചതുരാകൃതിയിൽ ഒരു അപ്പ്റൈറ്റ് ലുക്കിലാണ് വരുന്നത്. ഇത് വാഹനത്തിന് വളരെയധികം മസ്കുലാർ, അഗ്രസ്സീവ് & ക്ലാസ് രൂപഭാവം നൽകുന്നു. ഫ്രണ്ടിൽ ക്രോം സ്ട്രിപ്പുള്ള കൂറ്റൻ ചതുരാകൃതിയിലുള്ള ഗ്രില്ലും അതിന്റെ സെന്ററിലായി ഒരു വലിയ ഹോണ്ട ലോഗോയുമായി വരുന്നു. മാറ്റ് ബ്ലാക്ക് സറൗണ്ടിൽ പൊതിഞ്ഞ രണ്ട് ഫോഗ് ലാമ്പുകളും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ ഫ്രണ്ട് ബമ്പറിന്റെ താഴെയായി ഒരു സിൽവർ സ്‌കിഡ് പ്ലേറ്റും ലഭിക്കുന്നു, ബമ്പറിന്റെ ലോവർ ഫോർഷൻ മാറ്റ് ബ്ലാക്ക് ക്ലാഡിംഗിൽ കവർ ചെയ്തിരിക്കുന്നു.

എലിവേറ്റിന്റെ റിയർ പ്രൊഫൈലും ഒരുപോലെ ബോൾഡാണ്. ചങ്കി റിയർ ബമ്പറും ഒരു സെറ്റ് എൽഇഡി ടെയിൽലാമ്പുകളും എസ്‌യുവിക്ക് ലഭിക്കുന്നു. ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഫ്രണ്ടിൽ കണ്ടതുപോലെ ഒരു സിൽവർ ഫിനിഷും ലഭിക്കുന്നു. റിയർ എൻഡ് ഡിസൈൻ വളരെ ക്ലീനായി കാണപ്പെടുന്നു, അലങ്കോലങ്ങൾ ഒന്നും തന്നെയില്ല എന്നു പറയാം. എസ്‌യുവിക്ക് ഒരു ചെറിയ റിയർ സ്‌പോയിലറിനൊപ്പം ഒരു റിയർ വൈപ്പറും വാഷറും ലഭിക്കുന്നു.

മുളിൽ സൂചിപ്പിച്ചതുപോലെ മുൻവശത്ത് എലിവേറ്റിന് ട്വിൻ ബീം സജ്ജീകരണമുള്ള ഒരു സെറ്റ് എൽഇഡി ഹെഡ്‌ലാമ്പുകളുമായിട്ടാണ് വരുന്നത്. ഇത് വാഹനത്തിന്റെ അഗ്രസ്സീവ് ലുക്കിനെ വളരെയധികം കോംപ്ലിമെന്റ് ചെയ്യുന്ന ഘടകമാണ്. അതോടൊപ്പം ഹെഡ്‌ലാമ്പുകൾക്ക് മുകളിൽ ബോൾഡ് എൽഇഡി ഡിആർഎല്ലും നിർമ്മാതാക്കൾ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു.

അതുപോലെ പിൻവശത്ത് എലിവേറ്റിന് ബൂമറാംഗ് ശൈലിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ ലഭിക്കുന്നു. ബ്രേക്ക് ലൈറ്റുകൾ മാത്രമാണ് എൽഇഡി യൂണിറ്റുകൾ, അതേസമയം റിവേഴ്സ് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവയ്ക്ക് ഒരു ഹാലജൻ സജ്ജീകരണമാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കോസ്റ്റ് കട്ടിംഗിന്റെ ഭാഗമായിരിക്കാം ഇത്, എന്നിരുന്നാലും ഒരു ഫുൾ എൽഇഡി യൂണിറ്റായിരുന്നെങ്കിൽ വാഹനത്തിന്റെ പ്രീമിയം ഫീൽ അല്പം കൂടി മെച്ചപ്പെടുത്താമായിരുന്നു.

ഇന്റീരിയറിലേക്ക് നീങ്ങുമ്പോൾ, എലിവേറ്റിന് ഒരു പ്രീമിയം ലുക്കിംഗ് ഡ്യുവൽ ടോൺ ഇന്റീരിയർ ലഭിക്കുന്നു. ടാനും & ബ്ലാക്ക് തീമിലാണ് ജാപ്പനീസ് നിർമ്മാതാക്കൾ അകത്തളം സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സംവിധാനവും മധ്യഭാഗത്ത് കൂറ്റൻ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ ഉൾപ്പെടുന്ന ലളിതവും എന്നാൽ ഫംഗ്ഷണലുമായ ഡാഷ്‌ബോർഡ് ഡിസൈൻ ഈ അപ്‌മാർക്കറ്റ് ഇന്റീരിയറിനെ ഹൈലൈറ്റ് ചെയ്യുന്നു. ഡാഷ്‌ബോർഡ് സോഫ്റ്റ് ടച്ച് ലെതറിൽ ഫിനിഷ് ചെയ്‌തിരിക്കുന്നു, കൂടാതെ ഡാഷ്‌ബോർഡിലുള്ള വുഡ് ഇൻസേർട്ടുകൾ വളരെ പ്രീമിയമായി കാണപ്പെടുന്നു.

ഹോണ്ട എലിവേറ്റിന് ഒരു 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ലഭിക്കുന്നത്. ഈ സിസ്റ്റം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഫ്ലോട്ടിംഗ് ശൈലിയിൽ ഡാഷ്ബോർഡിന്റെ ഒരു കേന്ദ്രബിന്ദുവായി ഇത് നിലകൊള്ളുന്നു. എലിവേറ്റിന്റെ ഇന്റീരിയറുകൾക്ക് ഒരു അപ്പ്മാർക്കറ്റ് ഫീലും നൽകുന്നു.

ടാൻ ലെതർ സീറ്റ് കവറുകൾക്കൊപ്പം വലുതും സൗകര്യപ്രദവുമായ ഫ്രണ്ട് സീറ്റുകളാണ് ഹോണ്ട എലിവേറ്റിന് ലഭിക്കുന്നത്. മാനമായ തൈ ആന്റ് ബോൾസ്റ്റർ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്ന ബോഡി ഹഗ്ഗിംഗ് ടൈപ്പ് സീറ്റുകളാണ് ഹോണ്ട എസ്‌യുവിക്ക് ലഭിക്കുന്നത്. റിയർ സീറ്റുകളും ഫ്രണ്ടിലെതു പോലെ തന്നെ സുഖകരമാണ്.

ഇടത് വശത്തെ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ ആക്ടിവേറ്റാവുന്ന ഹോണ്ട ലെയിൻവാച്ച് സംവിധാനവും ഹോണ്ട എലിവേറ്റിന് ലഭിക്കും. ലെഫ്റ്റ് വിംഗ് മിററിലെ ക്യാമറ, ബ്ലൈൻഡ് സ്‌പോട്ടുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിൽ പിന്നിൽ നിന്നു വരുന്ന ട്രാഫിക്കിന്റെ വിഷ്വൽ നൽകുന്നു.

458 ലിറ്റർ ബൂട്ട് സ്പെസാണ് ഹോണ്ട എലിവേറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. സുഹൃത്തുക്കൾക്കൊപ്പം അല്ലെങ്കിൽ ഫാമിലിയോടൊപ്പം യാത്രകളും മറ്റും ചെയ്യുമ്പോൾ ബൂട്ട് സ്പെയ്സ് ഒരു അഭിവാജ്യ ഘടകമാണ്. അതിനാൽ വളരെ മികച്ച കപ്പാസിറ്റിയുള്ള ഒരു ബൂട്ടാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയിൽ സജ്ജമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








