ഇന്ത്യയിൽ നിന്ന് ജപ്പാനിൽ എത്തിയപ്പോൾ കഥ മാറിയോ? എലിവേറ്റിന്റെ ഇരു മോഡലുകളും തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യൻ വിപണിയിൽ ഹിറ്റായതിന് ശേഷം ജാപ്പനീസ് വിപണിയിൽ എലവേറ്റ് എസ്‌യുവിയെ ഹോണ്ട ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ നിർത്തലാക്കപ്പെട്ട ജാസ് അധിഷ്ഠിത ക്രോസ്ഓവർ മോഡലിൽ ഉപയോഗിച്ചിരുന്ന WR-V എന്ന നെയിംപ്ലേറ്റിലാണ് ലാൻഡ് ഓഫ് റൈസിംഗ് സണ്ണിൽ വാഹനം അവതരിപ്പിച്ചത്. വ്യത്യസ്തമായ പേരിനുപുറമെ, ഇന്ത്യ സ്‌പെക്കും ജപ്പാൻ സ്പെക് എലവേറ്റും തമ്മിൽ ഒരുപിടി വ്യത്യാസങ്ങളും മാറ്റങ്ങളുമുണ്ട്.

എക്സ്റ്റീരിയർ ഡിസൈൻ: എക്സ്റ്റീരിയറിന്റെ കാര്യത്ത, ജപ്പാൻ-സ്പെക്ക് ഹോണ്ട എലിവേറ്റ് നമുക്ക് നാട്ടിൽ ലഭിക്കുന്നതിന് സമാനമാണ്. പുറത്തുള്ള ഒരേയൊരു പ്രധാന വ്യത്യാസം എന്നത് വാഹനത്തിന്റെ കളർ പാലറ്റ് ആണ്. ഇരു മോഡലുകൾക്കും പ്രത്യേക നിറങ്ങൾ ലഭിക്കും എന്നത് ശ്രദ്ധേയമാണ്. കൂടാതെ, ഇന്ത്യയിൽ, ജാപ്പനീസ് വിപണിക്ക് ലഭിക്കാത്ത ഒരു ഡ്യുവൽ-ടോൺ നിറത്തിൽ എലവേറ്റ് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഹോണ്ട എലിവേറ്റ് ഇന്ത്യ vs ജപ്പാൻ

ഇന്റീരിയർ ഡിസൈൻ: രണ്ട് മോഡലുകളുടെയും അടിസ്ഥാന ഡാഷ്‌ബോർഡ് ലേയൗട്ടും രൂപകൽപ്പനയും ഒന്ന് തന്നെയാണെങ്കിലും, ജപ്പാൻ സ്പെക്ക് മോഡലിന് പൂർണ്ണമായും ബ്ലാക്ക് കളറും ഇന്ത്യൻ മോഡലിന് ബ്ലാക്ക്/ടാൻ കളർ സ്കീമും ലഭിക്കുന്നു. കൂടാതെ, രണ്ട് കാറുകളുടെയും ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുകൾക്കും വ്യത്യസ്തമാണെന്ന് സൂക്ഷ്മമായി നോക്കിയാൽ ശ്രദ്ധയിൽ പെടും.

ഫീച്ചർ ലിസ്റ്റ്: ഇന്ത്യ സ്പെക് കാർ വാഗ്ദാനം ചെയ്യുന്ന വയർലെസ് ഫോൺ ചാർജർ സൺറൂഫ് എന്നീ രണ്ട് ഫീച്ചറുകൾ ജപ്പാൻ സ്പെക് ഹോണ്ട എലിവേറ്റിന് നഷ്‌ടപ്പെടുന്നു. മറുവശത്ത്, ഇന്ത്യ സ്പെക് എലിവേറ്റിൽ അന്താരാഷ്ട്ര മോഡലിനെപ്പോലെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ ഇല്ല എന്നത് ശ്രദ്ധേയമാണ്.

ഹോണ്ട എലിവേറ്റ് ഇന്ത്യ vs ജപ്പാൻ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്‌റ്റഡ് കാർ ടെക്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടിപ്പിൾ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഏറ്റവും പ്രധാനമായി ADAS സേഫ്റ്റി സ്യൂട്ട് എന്നിവ ഉൾപ്പെടുന്ന ഫീച്ചർ ലിസ്റ്റ് ഇരു മോഡലുകളിലും സമാനമാണ്.

എഞ്ചിൻ ഓപ്ഷൻ: ഇക്കാര്യത്തിൽ വലിയ മാറ്റങ്ങൾ ഒന്നുമില്ല. ഫ്രണ്ട് വീലുകൾക്ക് പവർ പകരുന്ന പരിചിതമായ 121 PS പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇവയ്ക്ക് കരുത്തേകുന്നത്. രണ്ട് മോഡലുകളിലും ഒരു CVT ഗിയർബോക്സ് വാഗ്ദാനം ചെയ്യുമ്പോൾ, ആറ് സ്പീഡ് മാനുവൽ ഓപ്ഷൻ ഇന്ത്യ സ്പെക് കാറിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട എലിവേറ്റ് ഇന്ത്യ vs ജപ്പാൻ

ഇന്ത്യയിലെ ഉയർന്ന വിലയും എതിരാളികളും: ഇന്ത്യൻ വിപണിയിൽ, ഹോണ്ട എലിവേറ്റിന് 11 ലക്ഷം രൂപ മുതൽ 16.28 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ഇവിടെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, സിട്രൺ C3 എയർക്രോസ് എന്നിവയാണ് എലിവേറ്റിന്റെ പ്രധാന എതിരാളികൾ.

എന്നിരുന്നാലും ഇന്ത്യൻ വിപണിയിൽ അതപതനത്തിന്റെ പാതയിലായിരുന്ന ഹോണ്ടയ്ക്ക് ഒരു പുതു ജീവനേകിയ മോഡലാണ് എലിവേറ്റ്. മിഡ് സൈസ് എസ്‌യുവിയുടെ വരവിന് ശേഷം ഹോണ്ട പച്ചപിടിച്ച് തുടങ്ങിയിട്ടുണ്ട്. 2023 ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ ഇതിന് തെളിവാണ്. അതിനാൽ തന്നെ ഈ എസ്‌യുവി ട്രെൻഡ് പിന്തുടരാനും ഇന്ത്യയിൽ കൂടുതൽ എസ്‌യുവി മോഡലുകൾ അവതരിപ്പിക്കാനുമുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന ഭീമൻ.

അധികം താമസിയാതെ തന്നെ എലിവേറ്റിന്റെ ഇവി പതിപ്പ് പുറത്തിറക്കി കൊണ്ട് ഇന്ത്യ ഇവി സെഗ്മെന്റിലേക്കും ചേക്കേറാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. നിലവിൽ സെഗ്മെന്റിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന ടാറ്റ, മഹീന്ദ്ര, എംജി തുടങ്ങിയ നിർമ്മാതാക്കളുമായിട്ടാവും ഹോണ്ട ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Monday, November 20, 2023, 17:50 [IST]
English summary
Honda elevate suv indian vs japan spec model design features and specifications compared
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X