പെട്രോളിലും ഹൈബ്രിഡിലും ഒതുക്കില്ല! എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഉടനെത്തും

ഹോണ്ട തങ്ങളുടെ ഇന്ത്യ-ഫോക്കസ്ഡ് എലിവേറ്റ് എസ്‌യുവി അനാവരണം ചെയ്തു. 2030 ഓടെ രാജ്യത്ത് ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന അഞ്ച് എസ്‌യുവികളിൽ ആദ്യത്തേതാണിത്. ഹോണ്ട എലിവേറ്റിന്റെ ബുക്കിംഗ് അടുത്ത മാസം ആരംഭിക്കും, ഉത്സവ സീസണിന് മുന്നോടിയായി വാഹനത്തിന്റെ ലോഞ്ചും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയ്‌ക്കായി തങ്ങൾ വളരെ ശക്തമായ ഒരു പ്രൊഡക്ട് സ്ട്രാറ്റജിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 2030 ഓടെ അഞ്ച് എസ്‌യുവികൾ നിർമ്മിക്കാൻ തങ്ങൾ പദ്ധതിയിടുന്നു. ഇന്ത്യ, എലിവേറ്റിന് ഒരു പ്രധാന വിപണിയായിരിക്കുന്നതിനൊപ്പം ഭാവിയിൽ വാഹനത്തിന്റെ ഒരു പ്രധാന എക്സ്പോർട്ട് ഹബ്ബുമായിരിക്കും എന്ന് ഹോണ്ട കാർസ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു.

ഹോണ്ട എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഉടനെത്തും

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തിക്കാനും ഹോണ്ട കാർസ് ഇന്ത്യ പ്ലാൻ ചെയ്യുന്നുണ്ട്. ഈ വർഷം ആദ്യം തന്നെ, ഇന്ത്യയിൽ എല്ലാ വർഷവും ഒരു പുതിയ മോഡൽ അവതരിപ്പിക്കാനുള്ള പദ്ധതി ഹോണ്ട പങ്കുവെച്ചിരുന്നു, അതിൽ ഹൈബ്രിഡുകളും ഇവികളും ഉൾപ്പെടുന്നു. അതോടൊപ്പം രാജ്യത്ത് ഹോണ്ട എന്ന ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നതിന്, CBU, CKD റൂട്ട് വഴി പ്രീമിയം മോഡലുകളും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ കമ്പനി വീണ്ടും എക്സ്പ്ലോർ ചെയ്യുകയാണ്.

എസ്‌യുവികൾ വിപണിയിൽ വൻ ആധിപത്യം സ്ഥാപിക്കുകയും മൊത്തത്തിലുള്ള മാർക്കറ്റിന്റെ 40 ശതമാനത്തിലധികം കൈവരിക്കുകയും ചെയ്യുന്ന സമയത്താണ് മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഹോണ്ടയുടെ രംഗപ്രവേശനം. വിപണിയിലെ രണ്ടാമത്തെ വലിയ സബ് സെഗ്മെന്റായി മാറിയ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലാണ് ഹോണ്ട എലിവേറ്റ് സ്ഥാനം പിടിക്കുന്നത്.

ഹോണ്ട എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഉടനെത്തും

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ തുടങ്ങിയ മോഡലുകളുമായിട്ടാവും ഹോണ്ടയുടെ ഈ മോഡൽ മത്സരിക്കുക. സിറ്റിക്കും അമേസിനും ശേഷം ഇന്ത്യൻ വിപണിയിലെ മൂന്നാമത്തെ നെടും തൂണായിരിക്കും എലിവേറ്റെന്നും, അനുദിനം വളരുന്ന സെഗ്‌മെന്റിൽ തങ്ങളുടെ സാന്നിധ്യം വളർത്തിയെടുക്കാൻ ഇത് സഹായകമാകും എന്നും കമ്പനി പറയുന്നു.

കാര്യമായ വെല്ലുവിളികൾക്കിടയിലും, ഇന്ത്യ അതിന്റെ ശക്തി തെളിയിക്കുകയും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണിയായി തുടരുകയും ചെയ്തു എന്ന് സുമുറ പറഞ്ഞു. സെഡാൻ വിഭാഗത്തിൽ തങ്ങൾക്ക് വലിയ ജനപ്രീതിയും ഒരു പ്രത്യേക ഫാൻബേസുമുണ്ട്, അത് എസ്‌യുവി സെഗ്മെന്റിലേക്കും പ്തരിഫലിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും, എലിവേറ്റ് മികച്ച ഒരു അർബൻ എസ്‌യുവിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹോണ്ട എലിവേറ്റിന്റെ ഇലക്ട്രിക് പതിപ്പും ഉടനെത്തും

എലിവേറ്റിനും ഭാവി ഉൽപ്പന്നങ്ങൾക്കും സ്പെയ്സ് സൃഷ്ടിക്കുന്നതിനായി, കമ്പനി രാജസ്ഥാനിലെ തപുകരയിലുള്ള പ്ലാന്റിൽ പ്രൊഡക്ഷൻ വർധിപ്പിച്ചു, 2023 -ലെ ആദ്യ പാദത്തിൽ ഉത്പാദിപ്പിച്ചിരുന്ന 540 യൂണിറ്റുകളിൽ നിന്ന് പ്രൊഡക്ഷൻ പ്രതിദിനം 660 വാഹനങ്ങളായി വർധിച്ചു. എലിവേറ്റ് ലോഞ്ചിന് മുന്നോടിയായി ഹോണ്ട തങ്ങളുടെ ഡീലർഷിപ്പ് നെറ്റ്‌വർക്കും നവീകരിച്ചു.

ബ്രാൻഡിംഗ്, റീട്ടെയിൽ തലത്തിൽ നിന്ന് നിരീക്ഷിച്ചാൽ, പുതിയ എസ്‌യുവിയുടെ ലോഞ്ചിനൊപ്പം പുറത്തിറക്കുന്ന ഷോറൂമുകളുടെ പുതിയ കസ്റ്റമർ ഇന്റർഫേസിൽ (CI) ഹോണ്ട കാർസ് ഇന്ത്യ 260 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. നിലവിലെ കണക്കുകളുടെ അടിസ്ഥാനത്തിൽ, ബ്രാൻഡിന് 238 നഗരങ്ങളിലായി ഏകദേശം 326 ഔട്ട്‌ലെറ്റുകൾ ഉണ്ട്.

ചെറു നഗരങ്ങളിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മോഡലുകൾക്ക് ശക്തമായ ട്രാക്ഷൻ ഉണ്ടെന്നും കമ്പനി പറയുന്നു. ജാപ്പനീസ് നിർമ്മാതാക്കളുടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 30 ശതമാനവും ടയർ 3 നഗരങ്ങളിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഹോണ്ട ആദ്യം എലിവേറ്റിനെ ഇന്ത്യയിൽ അവതരിപ്പിക്കും, അതിനുശേഷം മറ്റ് ആഗോള വിപണികളിലേക്കും എസ്‌യുവി എത്തും.

More from DriveSpark

Article Published On: Tuesday, June 6, 2023, 18:36 [IST]
English summary
Honda elevate to be offered in electric format soon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X