സെഗ്മെൻ്റിൽ ശക്തരായ രണ്ട് പുതുമുഖങ്ങൾ; ഭരിക്കാൻ യോഗ്യൻ ആര്?

ഹോണ്ട എലിവേറ്റിന്റെയും സിട്രൺ C3 എയർക്രോസിന്റെയും സമീപകാല അവതരണത്തോടെ മിഡ് സൈസ് കോം‌പാക്ട് എസ്‌യുവി സ്പെയ്സ് കൂടുതൽ തിരക്കേറിയതായി മാറി. സ്പെയ്സ്, ഫീച്ചറുകൾ, മൈലേജ് തുടങ്ങിയ കാര്യങ്ങളിൽ ഇരു മോഡലുകളും ധാരാളം ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇരുവരും ലിസ്റ്റിലെ ഏറ്റവും പുതിയ മോഡലുകളായതിനാൽ ഇവ തമ്മിൽ നമുക്ക് ഒന്ന് താരതമ്യം ചെയ്തു നോക്കാം.

അളവുകളും സീറ്റിംഗ് കപ്പാസിറ്റിയും: ഹോണ്ട എലിവേറ്റിന് 4312 mm നീളവും 1790 mm വീതിയും 1650 mm ഉയരവുമുണ്ട്. അതോടൊപ്പം 220 mm ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന വാഹനം 2650 mm വീൽബേസ് വാഗ്ദാനം ചെയ്യുന്നു. 458 ലിറ്റർ ബൂട്ട് സ്പേസാണ് ഹോണ്ട എസ്‌യുവിയിൽ നൽകുന്നത്, സ്പേസ് കൂടുതൽ വർധിപ്പിക്കുന്നതിന് പിൻ സീറ്റുകൾക്ക് 60:40 സ്പ്ലിറ്റ് സംവിധാനവുമുണ്ട്. എലിവേറ്റിന് ഫൈവ് സീറ്റർ പതിപ്പ് മാത്രമേ ലഭ്യമാകൂ.

സെഗ്മെൻ്റിൽ ശക്തരായ രണ്ട് പുതുമുഖങ്ങൾ; ഭരിക്കാൻ യോഗ്യൻ ആര്?
Dimensions Honda Elevate Citroen C3 Aircross
Length 4312 mm 4323 mm
Wheelbase 2650 mm 2671 mm
Width 1790 mm 1796 mm
Height 1650 mm 1665-1669 mm
Ground Clearance 220 mm 200 mm
Boot Space 458 litres 444-511 litres

മറുവശത്ത്, C3 എയർക്രോസിന് 5 -സീറ്റും 5+2 -സീറ്റ് വേരിയന്റും ലഭിക്കും. കൂടാതെ സിട്രൺ C3 എയർക്രോസിന് 4323 mm നീളവും 1796 mm വീതിയും 1669 mm ഉയരവുമാണുള്ളത്. 200 mm ഗ്രൗണ്ട് ക്ലിയറൻസുമായി വരുന്ന ഇതിന് 444 മുതൽ 511 ലിറ്റർ വരെ ബൂട്ട് സ്പേസ് കപ്പാസിറ്റി നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ട്.

7-സീറ്റർ പതിപ്പിൽ, രണ്ടാമത്തെ നിര സീറ്റുകൾ 70:30 സെറ്റപ്പിൽ സ്പ്ലിറ്റ് ചെയ്യാം, അതേസമയം ബൂട്ടിന് കൂടുതൽ സ്പെയ്സ് ലഭിക്കുന്നതിന് മൂന്നാം നിര നീക്കം ചെയ്യാവുന്നതാണ്. മൂന്നാം നിര സീറ്റുകളിലേക്ക് പ്രവേശിക്കുന്നതിന് രണ്ടാം നിര സീറ്റുകൾക്ക് ഒരു വൺ ടച്ച് ടംബിൾ ഫംഗ്ഷനും ലഭ്യമാണ്.

സെഗ്മെൻ്റിൽ ശക്തരായ രണ്ട് പുതുമുഖങ്ങൾ; ഭരിക്കാൻ യോഗ്യൻ ആര്?

എഞ്ചിനും ഗിയർബോക്സും: 6600 rpm -ൽ 119 bhp മാക്സ് പവറും 4300 rpm -ൽ 145 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1498 സിസി, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഹോണ്ട എലിവേറ്റിന്റെ ഹൃദയം. വിപണിയിൽ സുപരിചിതമായ 1.5 -ലിറ്റർ iVTEC യൂണിറ്റ്, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് CVT ഗിയർബോക്‌സിനൊപ്പം ലഭിക്കും.

Specs Honda Elevate Citroen C3 Aircross
Engine 1498 cc 1199 cc
Power 119 bhp 110 bhp
Torque 145 Nm 190 Nm
Gearbox 6 MT / 7 CVT 6 MT

110 bhp പരമാവധി കരുത്തും 190 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് C3 എയർക്രോസിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്, കൂടാതെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ യൂണിറ്റ് കണക്ട് ചെയ്തിരിക്കുന്നു. എന്നിരുന്നാലും C3 എയർക്രോസിനൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ സിട്രൺ നിലവിൽ നൽകുന്നില്ല.

സെഗ്മെൻ്റിൽ ശക്തരായ രണ്ട് പുതുമുഖങ്ങൾ; ഭരിക്കാൻ യോഗ്യൻ ആര്?

വേരിയന്റുകളും ഫീച്ചറുകളും: SV, V, VX, ZX എന്നീ നാല് വേരിയന്റുകളിലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ എലിവേറ്റ് എസ്‌യുവി വാഗ്ദാനം ചെയ്തിരിക്കുന്നത്. എൻട്രി ലെവൽ SV വേരിയന്റിന് രണ്ട് ഫ്രണ്ട് എയർബാഗുകളും എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ടോപ്പ് എൻഡ് ZX വേരിയന്റിന് ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട്, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA), അജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ് (AHA) എന്നിവയുണ്ട്. സ്മാർട്ട് വാച്ച് കംപാറ്റിബിലിറ്റിയും അലക്‌സാ റിമോട്ട് സംവിധാനവുമുള്ള ഹോണ്ടയുടെ കണക്റ്റഡ് കാർ ടെക്നോളജിയും എലിവേറ്റിന് ലഭിക്കുന്നു. അതോടൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഹോണ്ട ഓഫർ ചെയ്യുന്നുണ്ട്.

സെഗ്മെൻ്റിൽ ശക്തരായ രണ്ട് പുതുമുഖങ്ങൾ; ഭരിക്കാൻ യോഗ്യൻ ആര്?

സിട്രൺ C3 എയർക്രോസ്, മാക്‌സ് എന്ന് വിളിക്കപ്പെടുന്ന ഒരു വേരിയന്റിൽ ലഭ്യമാണ്, അതിൽ 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കണക്റ്റഡ് കാർ സാങ്കേതികവിദ്യയുള്ള 10.2 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്‌ക്രീനും സജ്ജീകരിച്ചിരിക്കുന്നു. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും ഇതിനൊപ്പം ലഭ്യമാണ്. സ്റ്റാർട്ട്/സ്റ്റോപ്പ് ഫംഗ്ഷൻ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ വരുമ്പോൾ ഓഫറിൽ ഒരു സൺറൂഫ് ഇല്ല എന്നത് ചെറിയ പോരായ്മയാണ്.

മൈലേജ്: എലിവേറ്റ് മാനുവൽ ലിറ്ററിന് 15.31 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നതായി ഹോണ്ട അവകാശപ്പെടുന്നു, അതേസമയം CVT പതിപ്പ് ലിറ്ററിന് 16.92 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു. സിട്രൺ അടുത്തിടെ തങ്ങളുടെ മൈലേജ് കണക്കുകളും പ്രഖ്യാപിച്ചിരുന്നു, ഇത് പ്രകാരം ലിറ്ററിന് 18.5 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്. ഈ കണക്കുകൾ ARAI- സാക്ഷ്യപ്പെടുത്തിയതാണ് എന്നത് ശ്രദ്ധിക്കണം.

വിലയും എതിരാളികളും: ഹോണ്ട എലിവേറ്റും സിട്രൺ C3 എയർക്രോസും ഇന്ത്യയിൽ ഇതുവരെ ഇരു ബ്രാൻഡുകളും പുറത്തിറക്കിയിട്ടില്ല. എന്നിരുന്നാലും, വരാനിരിക്കുന്ന ഈ രണ്ട് എസ്‌യുവികൾക്കും 11 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ എക്സ്‌-ഷോറൂം വില പ്രതീക്ഷിക്കാം. എതിരാളികളെ സംബന്ധിച്ചിടത്തോളം, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഹ്യുണ്ടായി ക്രെറ്റ എന്നിവയ്‌ക്കെതിരെയാണ് C3 എയർക്രോസും എലിവേറ്റും മത്സരിക്കുക.

More from DriveSpark

Article Published On: Wednesday, August 9, 2023, 15:30 [IST]
English summary
Honda elevate vs citroen c3 aircross who has the upper hand in mid size suv segment
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X