മിഡ്-സൈസ് എസ്‌യുവി നിരയിലെ മല്ലയുദ്ധം-എലിവേറ്റോ എതിരാളികളോ; ഭീമനാര്?
കടുത്ത മത്സരം നേരിടുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ചുവടു വെയ്പ്പ് അടയാളപ്പെടുത്തിക്കൊണ്ട് ഹോണ്ട ഒടുവിൽ ഇന്ത്യൻ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ എലിവേറ്റ് എസ്‌യുവി അവതരിപ്പിച്ചു. ഏറെ കാലങ്ങൾക്ക് ശേഷം ഇന്ത്യൻ വിപണിയിലേക്ക് ജാപ്പനീസ് നിർമ്മാതാക്കൾ അവതരിപ്പിച്ച ഒരു പുതിയ മോഡൽ എന്ന സവിശേഷതയും എലിവേറ്റിനുണ്ട്.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് തുടങ്ങിയ ജനപ്രിയ മോഡലുകളാൽ ഇതിനകം തന്നെ വളരെധികം കോംപറ്റീഷനുള്ള ഈ സെഗ്‌മെന്റാണിത്. ഏതാനും ആഴ്‌ചകൾക്കുള്ളിൽ, സിട്രണും തങ്ങളുടെ C3 എയർക്രോസിനെ അവതരിപ്പിച്ചുകൊണ്ട് ഈ സെഗ്മെന്റിൽ ചേരും.

ഹോണ്ട എലിവേറ്റ് Vs എതിരാളികളുടെ എഞ്ചിൻ സവിശേഷതകൾ: സെഡാനുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഹോണ്ട എസ്‌യുവി സെഗ്മെന്റ് ലക്ഷ്യമിട്ടുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന മോഡലാണ് എലിവേറ്റ്. ഹോണ്ട സിറ്റി സെഡാനിൽ വരുന്ന അതേ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായിട്ടാണ് ഹോണ്ട എലിവേറ്റ് അവതരിപ്പിക്കുന്നത്.
ഈ i-VTEC എഞ്ചിൻ എലിവേറ്റിൽ എസ്‌യുവിയിൽ 121 bhp മാക്സ് പവറും 145 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു CVT യൂണിറ്റ് ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടുന്നു. ന്യായമായ താരതമ്യത്തിനായി, നമുക്ക് ഹോണ്ട എലിവേറ്റിനെ അതിന്റെ എതിരാളികളുടെ പെട്രോൾ എഞ്ചിനുകളുമായി നമുക്ക് ഒന്നു വിലയിരുത്താം.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, എംജി ആസ്റ്റർ എന്നിവയുടെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വകഭേദങ്ങളുമായി ഹോണ്ട എലിവേറ്റ് നേർക്കുനേർ മത്സരിക്കും. ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഒരേ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഷെയർ ചെയ്യുന്നു.
ഈ യൂണിറ്റ് 115 bhp മാക്സ് പവറും 144 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എലിവേറ്റിന് സമാനമായി, ക്രെറ്റയും സെൽറ്റോസും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാണ്. അതുപോലെ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ എന്നീ മോഡലുകളും ഒരേ 1.5 ലിറ്റർ ഫോർ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ പങ്കിടുന്നു.

ഇരു എസ്‌യുവികളും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്. ഈ പെട്രോൾ എൻജിൻ 103 bhp കരുത്തും 136 Nm torque ഉം സൃഷ്ടിക്കും. എംജി ആസ്റ്ററാകട്ടെ, 110 PS പവറും 144 Nm torque ഉം പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുമായിട്ടാണ് വരുന്നത്, അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്‌സ് ഓപ്ഷനുകൾ ആസ്റ്ററിൽ ലഭ്യമാണ്.
സ്പെസിഫിക്കേഷനുകളെ അടിസ്ഥാനമാക്കി, ഹോണ്ട എലിവേറ്റ് അതിന്റെ വിഭാഗത്തിലെ ഏറ്റവും ശക്തമായ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു പുതിയ മാനദണ്ഡം/ ബെഞ്ച്മാർക്ക് സ്ഥാപിച്ചിരിക്കുകയാണ്. എന്നിരുന്നാലും, 115 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുമായി വരുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവയിൽ നിന്നുള്ള കടുത്ത കോംപറ്റീഷനും ഇതിന് നേരിടേണ്ടിവരും.

ഹോണ്ട തങ്ങളുടെ റിഫൈൻഡും ഹൈ റിവിംഗുമായ പെട്രോൾ എഞ്ചിനുകൾക്കും പേരുകേട്ടതാണ്, എലിവേറ്റിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC എഞ്ചിനും ഇതിനോട് നീതി പുലർത്തുന്നു. സെഗ്മെന്റിലെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾക്കിടയിൽ പവർ, torque കണക്കുകളിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുന്നതിനൊപ്പം, റിഫൈൻമെന്റിലും വിശ്വാസ്യതയിലും എലവേറ്റ് മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഹോണ്ട Vs എതിരാളികൾ - സവിശേഷതകൾ: ഫീച്ചറുകളുടെ കാര്യത്തിൽ, പനോരമിക് സൺറൂഫുകൾ വാഗ്ദാനം ചെയ്യുന്ന ക്രെറ്റ, ഗ്രാൻഡ് വിറ്റാര, ആസ്റ്റർ, അർബൻ ക്രൂയിസർ ഹൈറൈഡർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി എലിവേറ്റിന് സിംഗിൾ-പേൻ സൺറൂഫാണ് ലഭിക്കുന്ന. സെൽറ്റോസും നിലവിൽ സിംഗിൾ-പേൻ സൺറൂഫ് വാഗ്ദാനം ചെയ്യുന്നും എങ്കിലും, ഏതാനും ആഴ്ചകൾക്കുള്ളിൽ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പനോരമിക് സൺറൂഫ് അവതരിപ്പിക്കും.
സെഗ്‌മെന്റിലെ ആദ്യ ലെയിൻവാച്ച് ക്യാമറയും ലെവൽ-2 ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) എന്നിവയും ഹോണ്ട എലിവേറ്റിനുണ്ട്. നിലവിൽ, ലെവൽ-2 ADAS സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ഏക മോഡൽ എംജി ആസ്റ്റർ മാത്രമാണ്. കൂടുതൽ മോഡലുകൾ ഭാവിയിൽ ഈ സവിശേഷത അവതരിപ്പിച്ചേക്കാം.
4312 mm നീളവും 1790 mm വീതിയും 1650 mm ഉയരവും 2650 mm വീൽബേസുമുള്ള ഹോണ്ട എലിവേറ്റിന്റെ അളവുകൾ അതിന്റെ എതിരാളികളായ മോഡലുകളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന് 4,300 mm നീളവും 1,790 mm വീതിയും 1,635 mm ഉയരവുമാണ് ഹ്യുണ്ടായി ക്രെറ്റയ്ക്കുള്ളത്.


Click it and Unblock the Notifications








