ഈ ഹോണ്ട എസ്‌യുവിക്കായി 'ഇടികൂടി' ജനങ്ങള്‍; വണ്ടി കൈയ്യില്‍ കിട്ടാന്‍ കാത്തിരിക്കേണ്ടത് മാസങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും കടുത്ത മത്സരമുള്ള മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് എലിവേറ്റ് (Honda Elevate) എന്ന മോഡലുമായി കാലെടുത്ത് വെക്കുകയാണ് ഹോണ്ട. ജൂണില്‍ വെളിപ്പെടുത്തിയ കാറിന്റെ ലോഞ്ചിനൊരുങ്ങുകയാണ് ജാപ്പനീസ് വാഹന ഭീമന്‍മാര്‍ ഇപ്പോള്‍. ഈ വര്‍ഷത്തെ ഉത്സവ സീസണ്‍ തങ്ങളുടെ പേരിലാക്കാന്‍ കൊതിക്കുന്ന ഹോണ്ട സെപ്റ്റംബറില്‍ എലിവേറ്റ് എസ്‌യുവിയുടെ വില പ്രഖ്യാപനം നടത്താന്‍ പോകുകയാണ്.

ജൂലൈ മുതല്‍ തന്നെ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് എസ്‌യുവി ബുക്ക് ചെയ്യാന്‍ നിര്‍മാതാക്കള്‍ അവസരം ഒരുക്കിയിരുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും 25,000 രൂപ ടോക്കണ്‍ തുക നല്‍കി എസ്‌യുവി ഇപ്പോള്‍ ബുക്ക് ചെയ്യാം. ഒഫീഷ്യല്‍ ലോഞ്ചിന് മുമ്പേ തന്നെ ഇതിനോടകം തന്നെ ഇന്ത്യക്കാരുടെ മനംകവര്‍ന്ന വാഹനത്തിന്റെ ഡിമാന്‍ഡ് മുന്‍നിര്‍ത്തി കാത്തിരിപ്പ് കാലാവധി നാല് മാസം പിന്നിട്ടതായാണ് വിവരം.

honda elevate

മിഡ്‌സൈസ് എസ്‌യുവി കൈയ്യില്‍ കിട്ടാന്‍ ബുക്കിംഗ് ദിവസം മുതല്‍ 16 മുതല്‍ 18 ആഴ്ചകള്‍ വരെ കാത്തിരിക്കേണ്ടി വരും. ഇതുവര ലഭിച്ച ബുക്കിംഗുകളില്‍ 40 ശതമാനവും നിലവിലെ ഹോണ്ട കസ്റ്റമേഴ്‌സ് ആണെന്നതാണ് രസകരം. എലിവേറ്റ് എസ്‌യുവിയുടെ ഉത്പാദനം ജൂലൈ അവസാനത്തോടെ ആരംഭിക്കുമെന്നാണ് ഹോണ്ട വെളിപ്പെടുത്തുന്നത്. ആഗസ്റ്റ് പകുതിയോടെ കാര്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയേക്കും. അപ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ക്ക് ഡീലര്‍ഷിപ്പില്‍ എത്തി മിഡ്‌സൈസ് എസ്‌യുവി പരിശോധിച്ച് വിലയിരുത്താന്‍ പറ്റും.

SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് എലിവേറ്റ് ഓഫര്‍ ചെയ്യുന്നത്. നാല് വേരിയന്റുകളിലും മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുമ്പോള്‍ V,VX,ZX വേരിയന്റുകളില്‍ മാത്രമാകും CVT ഓപ്ഷന്‍ ലഭിക്കുക. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് എലിവേറ്റ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 119 bhp പവറും 145 Nm ടോര്‍ക്കും വികസിപ്പിക്കുന്നു.

honda elevate rear

ഇത് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. 7 സ്‌റ്റെപ്പ് CVT ഓട്ടോമാറ്റിക് ഓപ്ഷനലായി ലഭിക്കുന്നു. സിറ്റി സെഡാനെ അടിസ്ഥാനമാക്കി നിര്‍മിച്ച കാര്‍ ആണെങ്കിലും എലിവേറ്റില്‍ ഹോണ്ട ഹൈബ്രിഡ് പവര്‍ട്രെയിന്‍ നല്‍കുന്നില്ല. എന്നാല്‍ എലിവേറ്റിനെ അടിസ്ഥാനപ്പെടുത്തി ഒരു ബാറ്ററി ഇലക്ട്രിക് വാഹനം ഹോണ്ട വൈകാതെ പുറത്തിറക്കും.

2026-ല്‍ ഇത് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം എലിവേറ്റ് എസ്‌യുവിയുടെ മൈലേജ് കണക്കുകള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. എലിവേറ്റിന്റെ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 15.31 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത അവകാശപ്പെടുന്നു. അതേസമയം എസ്‌യുവിയുടെ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 16.92 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

honda elevate

ഇലക്ട്രിക് സണ്‍റൂഫ്, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകളോടെയാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വരുന്നത്. 6 എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ADAS എന്നിവ ഉള്‍ക്കൊള്ളുന്നതിനാല്‍ സേഫ്റ്റിയുടെ കാര്യവും ഡബിള്‍ ഓക്കെയാണ്.

ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ് എന്നിവയടങ്ങുന്ന ADAS ഫീച്ചറുകള്‍ കാറിന്റെ സുരക്ഷ വര്‍ധിപ്പിക്കും. വില പ്രഖ്യാപനത്തിന് മുമ്പേ തന്നെ ഇത്രയും ഓളം സൃഷ്ടിച്ച കാറിന്റെ ഹൈപ്പ് സെപ്റ്റംബറില്‍ വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ. ഏകദേശം 11 ലക്ഷം രൂപയാണ് മിഡ്‌സൈസ് എസ്‌യുവിയുടെ പ്രാരംഭ എക്‌സഷോറൂം വില പ്രതീക്ഷിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 19 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വന്നേക്കും.

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ C3 എയര്‍ക്രോസ്, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവ അണിനിരക്കുന്ന സെഗ്‌മെന്റിലെ ഒമ്പതാമത്തെ പോരാളിയായിരിക്കും എലിവേറ്റ്. ഇതില്‍ ക്രെറ്റയും സെല്‍റ്റോസും നൂതന ഫീച്ചറുകളും ഡീസല്‍ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഹൈറൈഡറും ഗ്രാന്‍ഡ് വിറ്റാരയും പെട്രോള്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായാണ് വരുന്നത്. ഇവര്‍ക്കിടയില്‍ എലിവേറ്റ് എങ്ങനെ അടവുകള്‍ പയറ്റുമെന്ന് സമീപഭാവിയില്‍ തന്നെ കാണാം.

Article Published On: Thursday, July 27, 2023, 13:41 [IST]
English summary
Honda elevate waiting period around 4 months launch by september
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X