സെഗ്മെൻ്റിലെ രാജാവാകാൻ എലിവേറ്റ്; ഷോറൂമുകളിൽ അടുത്ത മാസം എത്തും

കഴിഞ്ഞ മാസം ജൂണിലാണ് ഹോണ്ട ഔദ്യോഗികമായി തങ്ങളുടെ പുതിയ മോഡലായ എലിവേറ്റിനെ പ്രദർശിപ്പിച്ചത്, ഇപ്പോൾ ഇന്ത്യൻ നിരത്തിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, സ്‌കോഡ കുഷാക്ക്, ഫോക്സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ ഇന്ത്യയിലെ ഇടത്തരം എസ്‌യുവി സെഗ്‌മെന്റിലെ ജനപ്രിയ മോഡലുകളോട് മത്സരിക്കുന്ന ഹോണ്ടയുടെ മോഡലാണ് എലിവേറ്റ്.

ഉത്സവ സീസണിൽ പുതിയ എലിവേറ്റിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് ഹോണ്ട നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മോഡലിന്റെ ബുക്കിംഗുകൾ ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു, 25,000 രൂപ ടോക്കൺ തുകയ്ക്കാണ് ഡീലർഷിപ്പുകളിലോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. ഹൈ ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ച് കമ്പനിയുടെ തന്നെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2023 ജൂണിൽ നടന്ന വേൾഡ് പ്രീമിയർ മുതൽ ഹോണ്ട എലിവേറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സെഗ്മെൻ്റിലെ രാജാവാകാൻ എലിവേറ്റ്; ഷോറൂമുകളിൽ അടുത്ത മാസം എത്തും

സൂക്ഷ്മമായ റിസർച്ചിലൂടെയും വിപുലമായ കസ്റ്റമർ ഫീഡ്‌ബാക്കിലൂടെയും, കമ്പനിയുടെ ടാർഗെറ്റ് ഓഡിയൻസിന്റെ വളർന്നു വരുന്ന ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായിട്ടാണ് ഈ പുതിയ കാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. പുതിയ മോഡൽ എലിവേറ്റിന് വിപണിയിൽ വൻ വിജയം കൈവരിക്കാനാവും എന്നാണ് ഹോണ്ടയും കരുതുന്നത്.

4,312 mm നീളവും 1,790 mm വീതിയും 1,650 mm ഉയരവും 2,650 mm നീളമുള്ള വീൽബേസുമായി നിൽക്കുന്ന പുതിയ ഹോണ്ട എലിവേറ്റിന് 458 ലിറ്റർ ബൂട്ട് സ്പേസും 220 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഡ്യുവൽ ടോൺ, ഡയമണ്ട് കട്ട് R17 അലോയ് വീലുകളും ജാപ്പനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ബോൾഡ് ഫ്രണ്ട് ഗ്രില്ല്, സ്ലിപ്പ് ഹെഡ്‌ലാമ്പുകൾ, ഫോഗ് ലാമ്പുകൾ, ഡ്യുവൽ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ഹൈലൈറ്റുകൾ.

സെഗ്മെൻ്റിലെ രാജാവാകാൻ എലിവേറ്റ്; ഷോറൂമുകളിൽ അടുത്ത മാസം എത്തും

ഫ്‌ളേയർഡ് വീൽ ആർച്ചുകൾ, റേക്ക്ഡ് വിൻഡോ ലൈൻ, ബ്ലാക്ക് ഔട്ട് പില്ലറുകൾ, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ മുതലായവയും ഇതിലുണ്ട്. ഒരു ഷാർക്ക് ഫിൻ ആന്റിനയും സിംഗിൾ പേൻ സൺറൂഫും ജാപ്പനീസ് വാഹന നിർമ്മാതാക്കൾ ഈ എസ്‌യുവിയിൽ വാഗ്ദാനം ചെയ്യുന്നു. നീളമുള്ള വീൽബേസ് മാന്യമായ സ്പെയ്സ് വാഗ്ദാനം ചെയ്യുന്നു. ബ്രൗൺ, ബ്ലാക്ക് കളർ തീമിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ അകത്തളം മതിയായ ഹെഡ് റൂം, ലെഗ് റൂം വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിശാലവുമാണ്.

ഫ്യുവൽ കൺസപ്ഷൻ, ട്രിപ്പ് മീറ്റർ, പുറത്തെ താപനില, ഗേജ് മീറ്റർ, ക്ലോക്ക് എന്നിവയുൾപ്പടെ പല വിശദാംശങ്ങളും കാണിക്കുന്ന 7.0 ഇഞ്ച് ഹൈ ഡെഫനിഷൻ TFT മൾട്ടി ഇൻഫർമേഷൻ സിസ്റ്റവും ഡ്രൈവർ, പാസഞ്ചർ കംഫർട്ടുകളിൽ ഉൾപ്പെടുന്നു. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെബ്‌ലിങ്ക്, ബ്ലൂടൂത്ത്, യുഎസ്ബി എന്നിവയടങ്ങുന്ന 10.25 ഇഞ്ച് എൽസിഡി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, 60:40 സ്പ്ലിറ്റായി മടക്കാവുന്ന രണ്ടാം നിര സീറ്റുകൾ, മുന്നിലും പിന്നിലും യാത്രക്കാർക്ക് ഡിവൈസുകൾ ചാർജ് ചെയ്യാൻ 12V പവർ ഔട്ട്‌ലെറ്റ്, റിയർ എസി വെന്റ് തുടങ്ങിയവ വാഹനത്തിന്റെ ഇന്റീരിയർ മേക്കപ്പിന്റെ ഭാഗമാണ്. ക്യാമറ ബേസ്ഡ് സെൻസിംഗുമായി വരുന്ന ADAS സ്യൂട്ട്, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, ലെയിൻ ഡിപ്പാർച്ചർ വാർണിംഗ്, ലെയിൻ കീപ്പ് അസിസ്റ്റ്, റോഡ് ഡിപ്പാർച്ചർ വാർണിംഗ്.

അതോടൊപ്പം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവ എലിവേറ്റിന്റെ സേഫ്റ്റി ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ആറ് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ആന്റി-തെഫ്റ്റ് അലാറമുള്ള ഇമോബിലൈസർ, ABS+EBD, ബ്രേക്ക് അസിസ്റ്റ് തുടങ്ങി ഒട്ടനവധി സേഫ്റ്റി എക്യുപ്മെന്റുകളും എസ്‌യുവിയ്ക്ക് ലഭിക്കുന്നു. 6,600 rpm -ൽ 121 bhp മാക്സ് പവറും 4,300 rpm -ൽ 145.1 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ, DOHC, i-VTEC പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ഹൃദയം.

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് CVT -യുമായി കണക്ട് ചെയ്തിരിക്കുന്നു. ഈ യൂണിറ്റ് മികച്ച ഗിയർ ഷിഫ്റ്റിംഗ് വാഗ്ദാനം ചെയ്യുക മാത്രമല്ല, കൂടുതൽ റെസ്പോൺസീവ് ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകുന്നു. ഹോണ്ട എലിവേറ്റിന്റെ വില ഇതു വരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വാഹനത്തിന് ഏകദേശം 10 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരിക്കും എക്സ്-ഷോറൂം വില എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

Article Published On: Thursday, July 27, 2023, 12:45 [IST]
English summary
Honda elevate will be available in showrooms next month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X