എലിവേറ്റിന് ഹൈബ്രിഡില്ല; മാരുതിക്കും ടൊയോട്ടക്കും ശ്വാസംനേരെ വീണു
സിറ്റി, അമേസ് സെഡാനുകളുടെ ബലത്തില്‍ നാളേറെയായി ഹോണ്ട എന്ന വാഹന ഭീമന്‍ ദിവസങ്ങള്‍ തള്ളി നീക്കാന്‍ തുടങ്ങിയിട്ട്. 2017-ന് ശേഷം ആദ്യമായിട്ട് ഇറങ്ങാന്‍ പോകുന്ന ഹോണ്ടയുടെ വാഹനമായതിനാല്‍ തന്നെ എലിവേറ്റ് എസ്‌യുവിക്ക് വേണ്ടി കാത്തിരിക്കാന്‍ ഒത്തിരി കാരണങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച ഇന്ത്യയില്‍ വെച്ച് മിഡ്‌സൈസ് എസ്‌യുവിയുടെ ആഗോള അവതരണം ഹോണ്ട നടത്തി.
സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണെ് പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ നിര്‍മാണമെങ്കിലും ഒരു ഹൈബ്രിഡ് ഹൃദയം കാറിന് ലഭിക്കില്ലെന്നാണ് പുതിയ വിവരം. 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുക. സിറ്റി സെഡാനില്‍ വാഗ്ദാനം ചെയ്യുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ കൊണ്ടുവരാതെ നേരെ ഇലക്ട്രിക്കിലേക്ക് പോകാനാണ് ഹോണ്ടയുടെ പ്ലാന്‍.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് അവതാരത്തില്‍ എലിവേറ്റ് എസ്‌യുവിയെ കാണാന്‍ സാധിക്കുമെന്നാണ് ജാപ്പനീസ് വാഹന ഭീമന്‍മാര്‍ പറയുന്നത്. ഹൈബ്രിഡ് എലിവേറ്റിലല്ല മറിച്ച് എലവേറ്റിനെ അടിസ്ഥാനമാക്കിയുള്ള ബാറ്ററി ഇവിയിലാണ് ഹോണ്ട ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടായിരിക്കാം എലിവേറ്റിന്റെ ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കാതെ ഹോണ്ട നേരെ ഇലക്ട്രിക്കിലേക്ക് നീങ്ങുന്നതെന്ന ചോദ്യത്തിന് ചെലവ് കൂടുതലാണ് എന്നായിരിക്കും ഉത്തരം നല്‍കാന്‍ സാധിക്കുക.
ഹൈബ്രിഡ് പവര്‍ട്രെയിന്‍ പ്രാദേശികവലക്കരിക്കുക വഴി മോഡലുകളുടെ വില കുറക്കാന്‍ ഹോണ്ടക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വളരെ വെല്ലുവിളി നിറഞ്ഞ പരിപാടി ആയതിനാല്‍ ഇപ്പോള്‍ അതുണ്ടാകില്ലെന്നാണ് സൂചന. ഹൈബ്രിഡ് എലിവേറ്റ് സാധ്യമായിരുന്നുവെങ്കില്‍ സെഗ്‌മെന്റില്‍ ഹൈബ്രിഡ് പവര്‍ട്രെയിനുമായി വിലസുന്ന മാരുതി ഗ്രാന്‍ഡ് വിറ്റാരക്കും ടൊയോട്ട ഹൈറൈഡറിനും അത് വലിയ വെല്ലുവിളിയാകുമായിരുന്നു.

ഒപ്പം തന്നെ ഹൈബ്രിഡ് വാഹനങ്ങളുടെ ഉയര്‍ന്ന നികുതിയും ഹോണ്ടയെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമായെന്ന് വേണം കരുതാന്‍. ഒരു ഇവിക്ക് 5 ശതമാനവും സാധാരണ വാഹനത്തിന് 45 ശതമാനവും ഹൈബ്രിഡിന് 43 ശതമാനവുമാണ് ജിഎസ്ടി വരുന്നത്. ഹൈബ്രിഡിന്റെ നികുതി മറ്റ് രണ്ടിന്റെയും മധ്യത്തില്‍ എവിടെയെങ്കിലും വേണമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ ടകുയ സുമാറ പറയുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ എലിവേറ്റ് എസ്‌യുവി ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. 120 bhp പവറും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് DOHC i-VTEC എഞ്ചിനാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

ഫീച്ചറുകള്‍ നോക്കുമ്പോള്‍ ഒരു പുതിയ 7 ഇഞ്ച് HD കളര്‍ TFT മീറ്ററായിരിക്കും എലിവേററ് എസ്‌യുവിയില്‍ ഉണ്ടായിരിക്കുക. സ്പീഡോമീറ്റര്‍ മുതല്‍ ADAS ടെക് ഉള്‍പ്പെടെ അത് നിരവധി വിവരങ്ങള്‍ അത് പ്രദര്‍ശിപ്പിക്കും. കൊളീഷന്‍ മെറ്റിഗേഷന്‍ ബ്രേക്കിംഗ് സിസ്റ്റങ്ങള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഓട്ടോമാറ്റിക് ഹൈ ബീം അസിസ്റ്റ് എന്നിവയടങ്ങുന്ന ADAS സവിശേഷതകള്‍ ടോപ് സ്പെക് വേരിയന്റുകളിലായിരിക്കും വാഗ്ദാനം ചെയ്യുക.
ഫ്രീ-സ്റ്റാന്‍ഡിംഗ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റായിരിക്കും എലിവേറ്റിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ക്കൊപ്പം റിയര്‍ പാര്‍ക്കിംഗ് ക്യാമറയും ലഭിക്കുന്നു. എന്നാല്‍ പനോരമിക് സണ്‍റൂഫിന് പകരം സിംഗിള്‍-പേന്‍ സണ്‍റൂഫ് ആയിരിക്കും എലിവേറ്റില്‍ സജ്ജീകരിച്ചിരിക്കുന്നതെന്നതാണ് ഒരു പോരായ്മ. ഡീസല്‍, ഹൈബ്രിഡ് പവര്‍ട്രെയിനുകളുടെ അഭാവം കാരണം എല്ലാതരം കസ്റ്റമേഴ്‌സിനും എലിവേറ്റിനോട് അടുക്കാന്‍ സാധിക്കില്ല.
ഡീസല്‍, പെട്രോള്‍ എഞ്ചിനുകള്‍ അടക്കം വിത്യസ്ത വേരിയന്റുകള്‍ ഓഫര്‍ ചെയ്യുന്ന ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള വമ്പന്‍മാരോട് എലിവേറ്റ് എങ്ങനെ മുട്ടിനില്‍ക്കുമെന്ന് കണ്ടറിയണം. എന്നാല്‍ വിലനിര്‍ണയത്തിന്റെ കാര്യത്തില്‍ ഹോണ്ടക്ക് ഞെട്ടിക്കാന്‍ അവസരമുണ്ട്. ഉത്സവ സീസണോട് അടുത്തായിരിക്കും എസ്‌യുവിയുടെ വില വെളിപ്പെടുത്തുക. അത്യന്തം മത്സരം മുറുകുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ എലിവേറ്റിന് പിടിച്ചുനില്‍ക്കാന്‍ വില നിര്‍ണയത്തില്‍ ട്വിസ്റ്റ് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.


Click it and Unblock the Notifications








