അരങ്ങേറ്റം ജൂൺ 6-ന്; സൺറൂഫ് വെളിപ്പെടുത്തി ഹോണ്ട എലിവേറ്റിന്റെ പുത്തൻ ടീസർ പുറത്ത്
അന്താരാഷ്ട്ര വിപണികളിൽ, എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും മാന്യമായ കളക്ഷനുള്ള ബ്രാൻഡാണ് ഹോണ്ട. എന്നിരുന്നാലും, ഇന്ത്യയിൽ, WR-V, CR-V പോലുള്ള ഹോണ്ട എസ്‌യുവികൾ പ്രതീക്ഷിച്ച നിലയിൽ പെർഫോം ചെയ്തില്ല. കൂടാതെ ബ്രിയോ, ജാസ് തുടങ്ങിയ ഹോണ്ട ഹാച്ച്ബാക്കുകളും നിർത്തലാക്കി.
ഹോണ്ടയുടെ ഇപ്പോഴത്തെ ശ്രദ്ധ തങ്ങളുടെ ബെസ്റ്റ് സെല്ലർ മോഡലുകളായ അമേസിലും അഞ്ചാം തലമുറ സിറ്റിയിലുമാണ്. എന്നാൽ ഉടൻ തന്നെ, എസ്‌യുവി സ്‌പെയ്‌സിൽ ഒരു റീ-എൻട്രി നടത്താനുള്ള ഒരുക്കത്തിലാണ് ഹോണ്ട. സ്ഥിരമായി ശക്തമായ വളർച്ച രേഖപ്പെടുത്തുകയും വലിയ ഭാവി സാധ്യതകളുമുള്ള ഒരു സെഗ്മെന്റാണിത്. ഹോണ്ടയുടെ വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവി എലിവേറ്റ് ആണ്, ഇത് ജൂൺ 6 -ന് അരങ്ങേറ്റം കുറിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിനുശേഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വാഹനത്തെ ഹോണ്ട ലോഞ്ച് ചെയ്യും.

ഹോണ്ട എലിവേറ്റിനെ കഴിഞ്ഞ ആഴ്ചകളിൽ ഒന്നിലധികം തവണ റോഡ് ടെസ്റ്റുകൾക്ക് ഇടയിൽ കണ്ടെത്തിയിരുന്നു. ആകെ മൊത്തം മൂടി പൊതിഞ്ഞിരുന്ന, ഹോണ്ട എലിവേറ്റിലെ പ്രത്യേക ഫീച്ചറുകളും ഡിസൈൻ സവിശേഷതകളും എന്തെല്ലാമാണെന്ന് പറയാൻ പ്രയാസമാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ ജനപ്രിയ മോഡലുകളാൽ കോംപാക്ട് എസ്‌യുവി സ്പെയ്സ് ഇതിനകം തന്നെ വളരെ കോംപറ്റീറ്റീവാണ്.
ഇവ കൂടാതെ സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ തുടങ്ങിയ എസ്‌യുവികളും ആകർഷകമായ ഡിസൈനും സ്റ്റൈലിംഗുമായി വരുന്നു. ADAS ലഭിക്കുന്ന ആദ്യത്തെ കോംപാക്ട് എസ്‌യുവിയായ എംജി ആസ്റ്ററിനേയും മറക്കാനാവില്ല. ഇതിൽ നിന്ന് ഹോണ്ട എലിവേറ്റിന് കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല എന്നത് വ്യക്തം.

നിലവിലുള്ള എല്ലാ ജനപ്രിയ കോംപാക്ട് എസ്‌യുവികൾക്കും ആകർഷകമായ രൂപകൽപനയാണുള്ളത്. ഹോണ്ട എലിവേറ്റിന് അതേ നിലവാരത്തിലുള്ള മികവുറ്റ ഒരു ശൈലി ഉണ്ടായിരിക്കും, എന്നാൽ എസ്‌യുവിയുടെ പ്രധാന ഫോക്കസ് ഏരിയ സ്റ്റൈലിംഗായിരിക്കാൻ സാധ്യതയില്ല. മുകളിൽ ഫിറ്റ് ചെയ്ത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ സ്ലീക്ക് ഹെഡ്‌ലാമ്പുകൾ, ബോൾഡ് ഫ്രണ്ട് ഫാസിയ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ, സ്‌പോർട്ടി അലോയി വീലുകൾ, എഡ്ജ് ടെയിൽ ലാമ്പുകൾ എന്നിവയാണ് പ്രതീക്ഷിക്കുന്ന ചില സവിശേഷതകളിൽ ഉൾപ്പെടുന്നവ.
ഹൈടെക് ഫീച്ചറുകളുടെ ഒരു ശ്രേണി വാഗ്ദാനം ചെയ്യുന്നതിലൂടെ ഹോണ്ട എലിവേറ്റിന് സൗകര്യങ്ങളിലും കംഫർട്ടിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. ബെസ്റ്റ് സെല്ലറുകളെ നേരിടാൻ, ഹോണ്ട എലിവേറ്റിന് ക്യാമറ അധിഷ്ഠിത ഹോണ്ട സെൻസിംഗ് ADAS സ്യൂട്ട് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 10.2 ഇഞ്ച് ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, റിയർ എസി വെന്റുകൾ എന്നിവ ഉൾപ്പെടാം.

ഹോണ്ട എലിവേറ്റ് കോംപാക്ട് എസ്‌യുവിക്ക് 4.2 മുതൽ 4.3 മീറ്റർ വരെ നീളമുണ്ടാകും. അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിലായിരിക്കും ഇത് ഒരുങ്ങുന്നത്. 121 PS പരമാവധി കരുത്തും 145 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന പുതിയ ട്വിൻ ക്യാം 1.5 ലിറ്റർ പെട്രോൾ മോട്ടോറായിരിക്കും എലിവേറ്റ് എസ്‌യുവിയുടെ ഹൃദയം. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുമായി കണക്ട് ചെയ്യപ്പെടും.
ലോഞ്ച് സമയത്ത്, ഹോണ്ട എലിവേറ്റിന് ഡീസൽ അല്ലെങ്കിൽ സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷൻ ലഭിക്കില്ല. എന്നിരുന്നാലും, ഹൈബ്രിഡ് ഓപ്ഷൻ പിന്നീട് കമ്പനി പരിഗണിച്ചേക്കാം. കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് കാര്യമായ സാധ്യതയുണ്ടെന്ന് ബെസ്റ്റ് സെല്ലറുകളായ മാരുതി ഗ്രാൻഡ് വിറ്റാരയും ടൊയോട്ട ഹൈറൈഡറും തെളിയിച്ചിട്ടുള്ളതാണ്. പെർഫോമെൻസിന് പുറമെ, സ്ട്രോംഗ് ഹൈബ്രിഡ് മോഡലുകൾ മികച്ച ഇന്ധനക്ഷമതയു നൽകുന്നു. 10 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഹോണ്ട എലിവേറ്റിന് ഞങ്ങൾ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.


Click it and Unblock the Notifications








