ബേസ് മോഡലിൽ പോലും വെന്റിലേറ്റഡ് സീറ്റുകൾ, ഒപ്പം മസാജിംഗും; എലിവേറ്റിനായി പുത്തൻ ആക്സസറി അവതരിപ്പിച്ച് ഹോണ്ട
ഹോണ്ട എലിവേറ്റ്, സിട്രൺ C3 എയർക്രോസ് എന്നിവയുടെ വരവോടെ കോംപാക്ട് എസ്‌യുവി സെഗ്‌മെന്റ് നിലവിൽ വളരെ തിരക്കേറിയ ഒരിടമായി മാറിയിരിക്കുകയാണ്. എംജി ആസ്റ്ററും സിട്രൺ C3 എയർക്രോസും ഒഴിച്ച്, മറ്റ് ഒമ്പത് മോഡലുകളും വെന്റിലേറ്റഡ് സീറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.
എന്നിരുന്നാലം ഹോണ്ട എലിവേറ്റ് മാത്രമാണ് ഇത് 6000 രൂപയ്ക്ക് ഒരു ആക്സസറിയായി വാഗ്ദാനം ചെയ്യുന്നത്. വെന്റിലേഷനൊപ്പം ഇതിൽ മസാജിംഗ് ഫംഗ്ഷനുമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. വെൻറിലേറ്റഡ് സീറ്റ് ഫംഗ്‌ഷൻ, ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ചൂടുള്ളതും വെയിൽ നിറഞ്ഞതുമായ പ്രദേശങ്ങളിലെ നിവാസികൾക്ക് ഒരു ദൈവാനുഗ്രഹമാണ്. ഒമ്പത് കോംപാക്ട് എസ്‌യുവികളിൽ ഏഴെണ്ണം അവയുടെ ടോപ്പ് സ്പെക്ക് മോഡലുകളിലാണ് ഈ ഫീച്ചർ വാഗ്ദാനം ചെയ്യുന്നത്.

ഹോണ്ട ഇന്ത്യയിൽ എലിവേറ്റ് എസ്‌യുവി അവതരിപ്പിച്ചപ്പോൾ, എതിരാളികളായ മോഡലുകൾ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളിൽ പലതിന്റെയും അഭാവത്താൽ അല്പം പിൻതള്ളപ്പെട്ടിരുന്നു. അവയിൽ ഒന്ന് വെന്റിലേറ്റഡ് സീറ്റുകളായിരുന്നു. എന്നിരുന്നാലും, ബേസ് വേരിയന്റിൽ പോലും വാങ്ങാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയുന്ന ഒരു ഓപ്ഷണൽ OEM ജെന്യുവിൻ ആക്സസറിയായി ഹോണ്ട ഇത് ഇപ്പോൾ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
അതെ! വെറും 6,000 രൂപ ചെലവിൽ ഒരു കോംപാക്ട് എസ്‌യുവിയുടെ ബേസ് വേരിയന്റിൽ പോലും വെന്റിലേറ്റഡ്, മസാജ് സീറ്റ് ആക്സസറിയായി വരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ ആക്സസറി ഓഫ്റിൽ മസാജിംഗ് സീറ്റ് ഫംഗ്‌ഷൻ കൂടെ വരുന്നു. ഒരുപടി മുകളിലുള്ള സെഗ്മെന്റിലുള്ള മോഡലുകളിൽ പോലും ഈ മസാജിംഗ് ഓപ്ഷൻ ലഭ്യമല്ല എന്നതാണ് മറ്റൊരു രസകരമായ ഘടകം.

അപ്പോൾ, എന്താണ് മികച്ചത്? Yash9W എന്ന യൂട്യൂബ് ചാനൽ തങ്ങളുടെ വീഡിയോയിൽ ഈ OEM ആക്‌സസറി സെറ്റ് ചെയ്യുന്നത് വിശദമായി കാണിച്ചിട്ടുണ്ട്. വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത് പോലെ, ഡ്രൈവർ സീറ്റിൽ ഹോണ്ട എലവേറ്റ് വെന്റിലേറ്റഡ്, മസാജ് സീറ്റ് ആക്സസറി ഫിറ്റ് ചെയ്തിരിക്കുന്നു. ഇത് തീർച്ചയായും ടാക്ക് ചെയ്തതായി തോന്നുന്നു, എതിരാളികളിൽ നടപ്പിലാക്കുന്നതുപോലെ അത്ര പെർഫക്ട് ഫിറ്റ് അല്ല. കൂടാതെ, OEM വെന്റിലേറ്റഡ് സീറ്റുകളേക്കാൾ ഒരല്പം കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്നവയാണ്.
ഈ ആക്സസറി സീറ്റിൽ സ്ട്രാപ്പ് ചെയ്തിരിക്കുന്നതാണ്, ഇതിന്, സീറ്റിന്റെ മുൻവശത്ത് സസ്പെൻഡ് ചെയ്തിരിക്കുന്ന ഒരു ലോ പ്രൊഫൈൽ ഫാൻ ലഭിക്കുന്നു. ഈ ഫാൻ ചാനലുകളിലൂടെ വായുവിനെ പുറം തള്ളുന്നു, ഇത് സർഫസിൽ ലഭ്യമായ സുഷിരങ്ങളിലൂടെ ഒടുവിൽ പുറത്തുകടക്കുന്നു. ഈ ഫാനിന് മൂന്ന് സ്പീഡ് ലെവലുകൾ ഉണ്ട്, പിൻസീറ്റ് യാത്രക്കാർക്കായി നൽകിയിരിക്കുന്ന 12V സോക്കറ്റിൽ നിന്നാണ് ഈ ആക്സസറി പവർ എടുക്കുന്നത്.

അതിനാൽ, വെന്റിലേറ്റഡ് & മസാജ് ചെയ്യുന്നതുമായ ഈ സീറ്റ് ആക്സസറി ഉപയോഗിക്കുമ്പോൾ പിന്നിലെ യാത്രക്കാർക്ക് ഈ 12V സോക്കറ്റ് ചാർജിംഗ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവില്ല എന്നത് ശ്രദ്ധിക്കണം. അടുത്തതായി ആവശ്യമുണ്ടെങ്കിൽ, ഫ്രണ്ട് പാസഞ്ചർ സീറ്റിനായി, ഫ്രണ്ട് 12V സോക്കറ്റും ഉപയോഗിക്കാം. മസാജിംഗ് ഫംഗ്ഷനായി ഒരു ഇന്റൻസിറ്റി നില മാത്രമേയുള്ളൂ. സീറ്റ് വെന്റിലേഷന്റെയും മസാജിന്റെയും എഫക്ടീവ്നെസ് നിങ്ങളുടെ അടുത്തുള്ള ഹോണ്ട ഡീലറിൽ ചെന്ന് നേരിട്ട് തന്നെ അനുഭവിച്ചറിയണം.
അടുത്തതായി സ്വാഭാവികമായി ഉയരുന്ന ഒരു സംശയമാണ്, ഈ ആക്സസറി ഏത് കാറിലേയും ഏതെങ്കിലും സീറ്റിൽ സെറ്റ് ചെയ്യാൻ കഴിയുമോ എന്നത്? തിയററ്റിക്കലായി, അത് സാധിക്കും എന്ന് പറയാം. വർക്കിംഗായ ഏത് 12V സോക്കറ്റിലും പ്രവർത്തിക്കാൻ കഴിവുള്ള ഒരു ആക്സസറിയാണിത്. റിയർ സീറ്റുകളിലും ഇവ പ്രവർത്തിച്ചേക്കാം.

നിലവിൽ, പല കാർ നിർമ്മാതാക്കളും ലോവർ, മിഡ് സ്‌പെക് വേരിയന്റുകളിൽ സൺറൂഫുകൾ വാഗ്ദാനം ചെയ്യുന്നു, അവയ്ക്ക് യഥാർത്ഥത്തിൽ പ്രായോഗികമായ ഒരു ഉപയോഗം നമ്മുടെ നാട്ടിൽ പലയിടത്തുമില്ല എന്നതാണ് പച്ചപരമാർഥം പ്രത്യേകിച്ച് വെയിലും, പൊടിയും നിറഞ്ഞതുമായ സാഹചര്യങ്ങളിൽ. എന്നിരുന്നാലും ഒരു സ്റ്റാറ്റസ് സിംബൽ പോലെയാണിത്.
വാഹന ട്രെൻഡുകളിൽ ഒരു മാതൃകാപരമായ മാറ്റം ഉണ്ടാകുമെന്നും കൂടുതൽ കാർ നിർമ്മാതാക്കൾ ലോ സ്പെക്ക് ട്രിമ്മുകളിൽ വെന്റിലേറ്റഡ് സീറ്റുകൾ വാഗ്ദാനം ചെയ്യുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എലിവേറ്റിന്റെ വെന്റിലേറ്റഡ് സീറ്റ് ഫംഗ്‌ഷനായി ഈ ഔട്ട് ഓഫ് ബോക്‌സ് ഫീച്ചറിനായി ചിന്തിച്ചതിന് ഹോണ്ടയെ പ്രത്യേകം അഭിനന്ദിക്കുന്നു. അടിസ്ഥാന വേരിയന്റുകളിലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന ഈ ആക്സസ്റി ഒരു വൻ വിപ്ലവമാണ്.


Click it and Unblock the Notifications