സെഗ്മെന്റിൽ അങ്കം കുറിച്ച് സിറ്റിയെത്തി; 2023 ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിച്ച് ഹോണ്ട
ഹോണ്ടയും അവരുടെ സെഡാനുകളും എന്നും വാഹന ലോകത്തെ മികച്ച കോമ്പിനേഷനുകളിൽ ഒന്നാണ്. തങ്ങളുടെ ജനപ്രിയ സിറ്റി ലൈനപ്പിനൊപ്പം, ഹോണ്ട 25 വർഷമായി ഈ ഒരു കിടിലൻ കോമ്പിനേഷനെ യാതൊരു മങ്ങലും കൂടാതെ കാത്തു പരിപാലിച്ചു പോരുന്നു.
സിറ്റിയെ മുൻനിർത്തി ഇപ്പോൾ മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട ഒരു യുദ്ധത്തിന് തന്നെ തയ്യാറെടുക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യക്കായി നാലാം തലമുറ വെർണയെ ഹ്യുണ്ടായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ കരുത്തോടെയും കൂടുതൽ ഫീച്ചറുകളോടെയുമാണ് ദക്ഷിണ കൊറിയൻ മോഡൽ എത്തുന്നത്.

ഈ ഒരു അങ്കത്തിന് കൂടുതൽ സജ്ജമാക്കാൻ, ഹോണ്ട ഇപ്പോൾ അതിന്റെ ഹൈബ്രിഡ് സഹോദരനിൽ നിന്ന് കടമെടുത്ത ഫീച്ചറുകൾ ഉപയോഗിച്ച് സിറ്റിയെ ശക്തിപ്പെടുത്തുകയാണ്. ഈ അപ്‌ഡേറ്റുകളിലൂടെ മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ കഴിയുമെന്നാണ് ഹോണ്ടയുടെ പ്രതീക്ഷ. പുതിയ 2023 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ബേസ് പെട്രോൾ മാനുവൽ മോഡലിന് 11.49 ലക്ഷം രൂപയും സിറ്റി ഹൈബ്രിഡ് വേരിയന്റിന് 20.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. മുമ്പത്തേ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ 2023 സിറ്റിയ്ക്ക് 35,000 രൂപയോളം വില കൂടുതലാണ്.
| Honda City Price Ex-showroom | |||
| Variant | MT | AT | e:HEV |
| SV | ₹11.49 Lakh | ||
| V | ₹12.37 Lakh | ₹13.62 Lakh | ₹18.89 Lakh |
| VX | ₹13.49 Lakh | ₹14.74 Lakh | |
| ZX | ₹14.72 Lakh | ₹15.97 Lakh | ₹20.39 Lakh |
ടിപ്പിക്കൽ ഹോണ്ട ഫാഷനിൽ, സിറ്റി ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങൾ വളരെ സൂക്ഷ്മമാണ് എന്ന് തന്നെ പറയാം. വളരെ കുറഞ്ഞ മാറ്റങ്ങളോടെ ഡിസൈൻ വ്യത്യാസങ്ങൾ ഒരുക്കുന്നതിൽ അറിയപ്പെടുന്ന ബ്രാൻഡാണ് ഹോണ്ട. മിക്ക ഘടകങ്ങളും സമാനമായി നിലനിർത്തിക്കൊണ്ട്, ഹോണ്ട പുതിയ സിറ്റിക്ക് വളരെ അഗ്രസ്സീവായ വില നിശ്ചയിച്ചു. ഈ സെഗ്മെന്റിലേക്ക് ഫീച്ചറുകളും പുതിയ സാങ്കേതികവിദ്യയും അവതരിപ്പിക്കുന്നതിൽ ജാപ്പനീസ് നിർമ്മാതാക്കൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ഹോണ്ട കൊണ്ടുവന്ന പ്രധാന മാറ്റം അതിന്റെ ഫ്രണ്ട് ബമ്പറിലാണ്. ഇതുകൂടാതെ, ഫ്രണ്ട്, റിയർ ബമ്പറുകളിൽ ചില ഫോക്സ് കാർബൺ ഫൈബർ ബിറ്റുകളും നിർമ്മാതാക്കൾ ഉപയോഗിക്കുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താത്ത സിറ്റി RS -ന്റെ ചില വൈബുകൾ ഇത്തരത്തിൽ നമുക്ക് 2023 മോഡലിൽ കാണാൻ സാധിക്കുന്നു.

മുൻവശത്ത്, ബമ്പറിനെ അല്പം സ്‌പോർട്ടിയർ ആക്കുന്നതിനായി റീ-പ്രൊഫൈൽ ചെയ്തിട്ടുണ്ട്. വാഹനത്തിന്റെ ബോണറ്റ് ഷട്ട് ലൈനിന് താഴെയുള്ള തിക്ക് ക്രോം അല്പം ചെറുതാണ്, ഇത് സിറ്റിയുടെ ഫ്രണ്ട് ഫാസിയയ്ക്ക് ധാരാളം സ്പോർട്ടി സ്വഭാവം നൽകുന്നു. ഈ ഇഫക്റ്റിന് ആക്കം കൂട്ടിക്കൊണ്ട് ഇത്തിരി വലിയ ഗ്രില്ല് കൂടെ ഹോണ്ട സെഡാനിൽ ചേർത്തിരിക്കുന്നു. ഗ്രില്ലിനെക്കുറിച്ച് പറയുമ്പോൾ, ഹോണ്ട ഇപ്പോൾ ഹൊറിസോണ്ടൽ എലമെന്റുകളുള്ള പഴയതിൽ നിന്ന് വ്യത്യസ്തമായി ഒരു മെഷ്-ടൈപ്പ് ഗ്രില്ലാണ് വാഗ്ദാനം ചെയ്യുന്നത്.
ബമ്പറിന്റെ ലോവർ ഹാഫും ബ്രാൻഡ് ചെറുതായി പരിഷ്കരിച്ചിരിക്കുന്നു. ഒരു സൂപ്പർബൈക്കിലെ വിംഗ്ലെറ്റുകളെ അനുകരിക്കുന്ന ഡിസൈൻ ഘടകങ്ങൾ ഇപ്പോൾ നമുക്ക് സെഡാനിൽ ലഭിക്കുന്നു. ലോവർ എയർ ഡാമിന് ഒരു മെഷ് ട്രീറ്റ്‌മെന്റ് ലഭിക്കുന്നു, ഔട്ട്‌ഗോയിംഗ് മോഡലിൽ ഹൊറിസോണ്ടൽ സ്ലാറ്റുകൾ കമ്പനി മാറ്റിസ്ഥാപിക്കുന്നു.

തുടക്കത്തിൽ തന്നെ ഫീച്ചർ ലോഡഡായ സെഡാൻ ആയിരുന്നു ഹോണ്ട സിറ്റി എന്നതിൽ യാതൊരു തർക്കവുമില്ല. ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീലും ഗിയർ നോബും, പാഡഡ് ഡോർ പാഡുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഇലക്ട്രിക്കലി ഓപ്പറേറ്റഡ്, ഫോൾഡബിൾ ORVMs, 8.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവയും സെഡാൻ വാഗ്ദാനം ചെയ്യുന്നു.
ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സാങ്കേതികവിദ്യയുടെ സെൻസിംഗ് സ്യൂട്ടും ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹോണ്ട ചേർത്തിട്ടുണ്ട്. റഡാർ അധിഷ്ഠിത ADAS സ്യൂട്ടോടുകൂടിയ വരാനിരിക്കുന്ന ഹ്യുണ്ടായി വെർണയിൽ നിന്ന് വ്യത്യസ്തമായി, ഹോണ്ടയുടെ ക്യാമറ യൂണിറ്റ് അതിന്റെ IRVM -ന് താഴെയാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








