മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഹോണ്ടയും എത്തുന്നു; വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ഹോണ്ട കാര്‍സ് ഇന്ത്യ പങ്കെടുത്തില്ലെങ്കിലും ഈ വര്‍ഷം ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് നിര്‍മാതാക്കള്‍ അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറെ ശ്രദ്ധ നേടാന്‍ പോകുന്ന വാഹനമായിരിക്കും കമ്പനി അവതരിപ്പിക്കാന്‍ പോകുന്ന പുതിയ മിഡ്-സൈസ് എസ്‌യുവി. വരാനിരിക്കുന്ന മിഡ്-സൈസ് എസ്‌യുവിയുടെ ആദ്യ ടീസര്‍ ചിത്രം ഇതിനോടകം തന്നെ കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.

കമ്പനി പങ്കുവെച്ച ആദ്യ ടീസര്‍ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തിരുന്നു. അഞ്ച് സീറ്റര്‍ ഈ വര്‍ഷം തന്നെ ലോഞ്ച് ചെയ്യുമെന്ന് ജാപ്പനീസ് ഓട്ടോ മേജര്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹോണ്ടയുടെ ആഭ്യന്തര പോര്‍ട്ട്ഫോളിയോ പ്രത്യക്ഷത്തില്‍ കുറയുന്നതിനാല്‍ ഇത് നിര്‍ണായക സമയത്താണ് വരുന്നത് എന്നതും മറ്റൊരു ഹൈലൈറ്റാണ്. നിലവില്‍ സെഡാന്‍ മോഡലുകളായ അമേസ്, സിറ്റി എന്നിവയുടെ വില്‍പ്പന കരുത്തിലാണ് ഹോണ്ട ഒരോ മാസവും ഓടിച്ചു തീര്‍ക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഹോണ്ടയും എത്തുന്നു; വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

എസ്‌യുവി ശ്രേണ് ശക്തി പ്രാപിക്കുന്നതോടെ സെഡാന്‍ ശ്രേണിയില്‍ മാത്രം നോക്കി മുന്നോട്ടുള്ള വില്‍പ്പന കൂടുതല്‍ തിരിച്ചടിയാകുകയും ചെയ്യും. ഇതോടെയാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ജനപ്രീയമായ ശ്രേണിയിലേക്ക് ഒരു മോഡലിനെ കൊണ്ടുവരാന്‍ ഹോണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നതിലൂടെ വില്‍പ്പന സംഖ്യ ഉയര്‍ത്തുന്നതിനൊപ്പം തന്നെ വിപണി വിഹിതവും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. നിലവില്‍ ഹോണ്ടയ്ക്ക് ഇത് ആവശ്യവുമാണ്.

2023 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന കൂടുതല്‍ കര്‍ശനമായ എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് മുന്നോടിയായി, നാലാം തലമുറ സിറ്റി, ജാസ് പ്രീമിയം ഹാച്ച്ബാക്ക്, WR-V കോംപാക്ട് ക്രോസ്ഓവര്‍ എന്നിവയ്ക്കൊപ്പം ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അമേസും സിറ്റിയും ഹോണ്ട നിര്‍ത്തലാക്കും. അങ്ങനെ, പതിവ് അമേസ്, സിറ്റി പെട്രോള്‍ വകഭേദങ്ങള്‍ മാത്രമാകും ഇനി വിപണിയില്‍ ലഭ്യമാകുക. കൂടാതെ സിറ്റിയുടെ സ്‌ട്രോംഗ് ഹൈബ്രിഡ് ആവര്‍ത്തനവും വില്‍പ്പനയില്‍ ഉണ്ടാകും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക്, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര എന്നിവയ്ക്കെതിരെയാണ് ഹോണ്ട മിഡ്-സൈസ് എസ്‌യുവി മത്സരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഹോണ്ടയും എത്തുന്നു; വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അന്താരാഷ്ട്ര വിപണിയില്‍ വില്‍ക്കുന്ന ഏറ്റവും പുതിയ HR-V, WR-V എന്നിവയില്‍ നിന്ന് എസ്‌യുവി പ്രചോദനം ഉള്‍ക്കൊണ്ടതിനാല്‍ ടീസര്‍ ചിത്രം രസകരമായ ചില വിശദാംശങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നിവര്‍ന്നുനില്‍ക്കുന്ന ഫ്രണ്ട് ഫാസിയയില്‍ ഹോണ്ട ബാഡ്ജ് ഒട്ടിച്ചിരിക്കുന്ന ഒരു ഗ്രില്‍ സെക്ഷന്‍ മുന്നില്‍ കാണാന്‍ സാധിക്കും. വൃത്താകൃതിയിലുള്ള എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, വിശാലമായ എയര്‍ ഇന്‍ലെറ്റ്, ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് തൊട്ടുമുകളിലായി സ്പോര്‍ട്ടി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയും വാഹനത്തിന്റെ മുന്നിലെ സവിശേഷതയാണ്.

കൂപ്പെ-ഇഷ് സിലൗറ്റും മസ്‌കുലര്‍ ബോഡി ക്ലാഡിംഗും വീല്‍ ആര്‍ച്ചുകളും 17- അല്ലെങ്കില്‍ 18 ഇഞ്ച് അലോയ് വീലുകളും നല്‍കുന്ന ഒരു കോണീയ മേല്‍ക്കൂരയും വാഹനത്തിന് ഉണ്ട്. എസ്‌യുവിയുടെ മൊത്തത്തിലുള്ള നീളം ഏകദേശം 4.3 മീറ്ററായിരിക്കും, അമേസ് കോംപാക്റ്റ് സെഡാന്റെ അതേ ആര്‍ക്കിടെക്ച്ചറാണ് ഇതിന് അടിവരയിടുന്നത്. പ്രകടനത്തെ സംബന്ധിച്ചിടത്തോളം, ഏകദേശം 121 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് i-VTEC പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനും ഉപയോഗിക്കും.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് ഹോണ്ടയും എത്തുന്നു; വാഹനത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അഞ്ച് സ്പീഡ് മാനുവല്‍, ഒരു സിവിടി, ഇ-ഡ്രൈവ് യൂണിറ്റ് എന്നിവ വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാഹനത്തിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നിരുന്നാലും ഒരു പുതിയ ഇലക്ട്രോണിക് ആര്‍ക്കിടെക്ചര്‍ വാഹനത്തെ പ്രശംസനീയമാകും, അതിനാല്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കോംപാറ്റിബിലിറ്റിയുള്ള വലിയ ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കണക്റ്റഡ് ടെക്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, സണ്‍റൂഫ്, പവര്‍ഡ് സീറ്റുകള്‍, ലേയേര്‍ഡ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ക്ലസ്റ്റര്‍ തുടങ്ങിയവയും വാഹനത്തിന്റെ ഇന്റീരിയര്‍ സവിശേഷതകളായി ഇടംപിടിക്കും. അധികം വൈകാതെ തന്നെ വാഹത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഹോണ്ട പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda midsize suv coming soon in india all you need to know
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X