'ഇതുതാൻടാ ഹോണ്ട'; സിറ്റിക്കും അമേസിനും ഗംഭീര ഡിസ്‌കൗണ്ടുമായി കമ്പനി
ഹോണ്ട മോട്ടോർസ് തങ്ങളുടെ കസ്റ്റമേഴ്സിനായി ജനപ്രിയ മോഡലായ ഹോണ്ട സിറ്റിക്കും അമേസിനും ഗംഭീര ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് മാസം 31 വരെയാണ് കിഴിവ്. നിരവധി ഡീലേഴ്സ് അവരുടെ വകയുളള ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ട് ആയി 10,000 രൂപയും ലോയൽറ്റി ബോണസായി 4,000 രൂപയും അതോടൊപ്പം തന്നെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് ആയി 3,000 രൂപ കൂടി ചേർത്താൽ 17,000 രൂപയാണ് കമ്പനിയുടെ വക ഡിസ്‌കൗണ്ട്.
എന്നാൽ കേരളത്തിലെ ഡീലർമാർ അവരുടെ ഭാഗത്ത് നിന്ന് കൂടി അമേസിനും സിറ്റിക്കും ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ട്. ഉദാഹരണത്തിന് കോട്ടയത്തുളള പ്രീമിയർ ഹോണ്ട തങ്ങളുടെ കസ്റ്റമേഴ്സിന് കമ്പനി കൊടുക്കുന്നതിന് പുറമേ കൂടുതൽ അഡീഷണൽ ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ട്. പക്ഷേ എങ്കിലും മുഴുവൻ 17,000 രൂപയുടെ ഓഫർ എന്നത് അമേസ് സ്വന്തമാക്കാൻ വരുന്ന ഒരു കസ്റ്റമറിനെ സംബന്ധിച്ച് ചെറിയ കാര്യമല്ല.

അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 15,000 രൂപ വരെയാണ് കമ്പനി നൽകുന്ന ഡിസ്‌കൗണ്ട്. 6,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് നൽകുന്നുണ്ടെങ്കിലും അത് നിലവിൽ ഹോണ്ട ഉടമകൾക്ക് മാത്രം ബാധകമായിരിക്കുന്നതായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4,000 രൂപയുടെ ലോയൽറ്റി ബോണസും, 5,000 രൂപയുടെ കോർപ്പറേറ്റ് ബോണസും നൽകുന്നുണ്ട്.
നിലവിൽ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഓഫറാണ് അമേസ്, 6.56 ലക്ഷം രൂപ മുതൽ 11.41 ലക്ഷം രൂപയാണ് ഹോണ്ട അമേസിൻ്റെ എക്സ്-ഷോറൂം വില. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്ക് കാരണമാകുന്ന മികച്ച റൈഡ് നിലവാരം പുലർത്തുന്നത് എല്ലായ്പ്പോഴും ഹോണ്ടയുടെ മികവാണ്. ക്രൂയിസ് കൺട്രോൾ സിസ്റ്റം ഹൈവേകളിൽ , ഡ്രൈവർക്ക് മികച്ച ഡ്രൈവിങ്ങ് ഫീൽ നൽകും. ലെഗ് റൂം, തൈ സപ്പോർട്ട് എന്നിവ അമേസ് മികച്ച രീതിയിൽ തന്നെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

കാരണം പിൻസീറ്റിൽ പോലും ദീർഘനേരം യാത്ര ചെയ്താലും ഒരു തരത്തിലുമുളള ക്ഷീണം തോന്നില്ല. സീറ്റുകൾക്ക് ചില കോണ്ടറിംഗ് ലഭിക്കുന്നുണ്ട്. കൂടാതെ ഇൻബിൽറ്റ് കപ്പ് ഹോൾഡറുകളുള്ള മടക്കാവുന്ന ആംറെസ്റ്റും കമ്പനി നൽകുന്നുണ്ട്. പിൻ യാത്രക്കാർക്ക് 12V പവർ ഔട്ട്ലെറ്റും ഒരുക്കിയിട്ടുണ്ട്. അമേസിൻ്റെ സസ്പെൻഷൻ സെറ്റപ്പ് മൃദുവായ ഭാഗത്താണ്. അതിനാലാണ് സെഡാനിൽ പരമാവധി സൗകര്യം നൽകാൻ കമ്പനി ആഗ്രഹിച്ചത്. കുണ്ടും കുഴികളും നന്നായി ആഗിരണം ചെയ്യുന്ന തരത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
സുരക്ഷയുടെ കാര്യത്തിൽ Amaze ഒട്ടും മോശക്കാരനല്ല. സ്റ്റാൻഡേർഡായി ഇരട്ട എയർബാഗുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് കൺട്രോൾ, പിൻ പാർക്കിംഗ് ക്യാമറ, ഇബിഡിയുള്ള എബിഎസ്, ചൈൽഡ് സീറ്റുകൾക്കുള്ള ISOFIX മൗണ്ട്സ്, എഞ്ചിൻ ഇമ്മൊബിലൈസർ എന്നിവയാണ് വാഹനത്തിലെ പ്രധാന സുരക്ഷാ സംവിധാനങ്ങൾ.

സിറ്റിയെ മുൻനിർത്തി ഇപ്പോൾ മിഡ് സൈസ് സെഡാൻ സെഗ്മെന്റിൽ ഹോണ്ട ഒരു യുദ്ധത്തിന് തന്നെ തയ്യാറെടുക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം. ഇന്ത്യക്കായി നാലാം തലമുറ വെർണയെ ഹ്യുണ്ടായി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ കരുത്തോടെയും കൂടുതൽ ഫീച്ചറുകളോടെയുമാണ് ദക്ഷിണ കൊറിയൻ മോഡൽ എത്തിയത്. പുതിയ 2023 സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് ബേസ് പെട്രോൾ മാനുവൽ മോഡലിന് 11.49 ലക്ഷം രൂപയും സിറ്റി ഹൈബ്രിഡ് വേരിയന്റിന് 20.39 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. മുമ്പത്തേ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ 2023 സിറ്റിയ്ക്ക് 35,000 രൂപയോളം വില കൂടുതലാണ്.
സിറ്റി ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം, ഹോണ്ട കൊണ്ടുവന്ന പ്രധാന മാറ്റം അതിന്റെ ഫ്രണ്ട് ബമ്പറിലാണ്. ഇതുകൂടാതെ, ഫ്രണ്ട്, റിയർ ബമ്പറുകളിൽ ചില ഫോക്സ് കാർബൺ ഫൈബർ ബിറ്റുകളും നിർമ്മാതാക്കൾ ഉപയോഗിക്കുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്താത്ത സിറ്റി RS -ന്റെ ചില വൈബുകൾ ഇത്തരത്തിൽ നമുക്ക് 2023 മോഡലിൽ കാണാൻ സാധിക്കുന്നു.
ക്യാമറ അടിസ്ഥാനമാക്കിയുള്ള ADAS സാങ്കേതികവിദ്യയുടെ സെൻസിംഗ് സ്യൂട്ടും ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഹോണ്ട ചേർത്തിട്ടുണ്ട്. റഡാർ അധിഷ്ഠിത ADAS സ്യൂട്ടോടുകൂടിയ വരാനിരിക്കുന്ന ഹ്യുണ്ടായി വെർണയിൽ നിന്ന് വ്യത്യസ്തമായി, ഹോണ്ടയുടെ ക്യാമറ യൂണിറ്റ് അതിന്റെ IRVM -ന് താഴെയാണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്. ഇത് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ചേഞ്ച് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് എന്നീ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








