വിലയെക്കുറിച്ച് ബേജാറില്ലാതെ ഇനി പെട്രോളടിക്കാം! വമ്പന്‍ പ്രഖ്യാപനവുമായി കാര്‍ കമ്പനി

ഇന്ധന വിലക്കയറ്റം കാരണം പൊറുതി മുട്ടിയിരിക്കുകയാണ് കാര്‍ ഉടമകള്‍. ഇന്ധന വില വര്‍ധനവ് പല രീതിയില്‍ കുടുംബ ബജറ്റ് താളംതെറ്റിക്കാന്‍ തുടങ്ങിയതോടെ ഇലക്ട്രിക് കാറുകളിലേക്ക് മാറുകയാണ് ഒരുകൂട്ടമാളുകള്‍. എന്നാല്‍ നിങ്ങള്‍ ഒരു ഹോണ്ട കാര്‍ ഉടമാണെങ്കില്‍ വണ്ടിയില്‍ ഇന്ധനം നിറക്കുന്നത് ലാഭകരമാകാന്‍ പോകുകയാണ്.

തങ്ങളുടെ കാറുകളില്‍ ഹോണ്ട കണക്ട് ഉള്ള ഉപഭോക്താക്കള്‍ക്കായി ഫ്യുവല്‍ റിവാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യ. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി (HPCL) കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. ഈ പങ്കാളിത്തത്തിന് കീഴില്‍ ഹോണ്ടയുടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങളും മറ്റ് സൗകര്യങ്ങളും കൂടാതെ എച്ച്പി ഫ്യുവല്‍ സ്റ്റേഷനുകളില്‍ നിന്ന് ഇന്ധനം വാങ്ങുമ്പോള്‍ 25 ശതമാനം അധിക ഇന്ധന റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

honda fuel reward loyalty program

ഇതിനായി ഹോണ്ട കണക്ട് ആപ്പിലെ 'ഫ്യുവല്‍ പേ' ഓപ്ഷനിലൂടെ 'എച്ച്പി പേ' ആപ്ലിക്കേഷനായി എന്റോള്‍ ചെയ്യാം. കോണ്‍ടാക്റ്റ്ലെസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ സൗകര്യപ്രദവും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതുമായ എച്ച്പിയുടെ പേയ്മെന്റ് ആപ്പാണ് എച്ച്പി പേ. ലോയല്‍റ്റി പോയിന്റുകള്‍ നേടുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുമായി ഉപഭോക്താക്കള്‍ ഇന്ധനം നിറയ്ക്കുന്ന സമയത്ത് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഫ്യുവല്‍ സ്റ്റേഷനില്‍ നല്‍കേണ്ടതുണ്ട്.

സ്ഥിരമായി ഇന്ധനം നിറക്കുന്നതിലൂടെ ലഭിക്കുന്ന ലോയല്‍റ്റി പോയിന്റുകള്‍ പിന്നീട് വാലറ്റ് ബാലന്‍സിലേക്ക് റിഡീം ചെയ്യുകയോ പേകോഡായി പരിവര്‍ത്തനം ചെയ്യുകയോ ചെയ്യാം. പെട്രോളോ ഡീസലോ അടിക്കുമ്പോള്‍ എച്ച്പി ഫ്യുവല്‍ സ്റ്റേഷനുകളില്‍ നല്‍കേണ്ട ഒരു നമ്പറാണ് ഈ പേകോഡ്. സെപ്റ്റംബര്‍ 4 മുതല്‍ ഹോണ്ട കണക്ട് ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

ഇതുകൂടാതെ സുരക്ഷിതമായ ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സ്, സൗകര്യം എന്നിവയ്ക്കായി 37 കണക്റ്റഡ് കാര്‍ ഫീച്ചറുകളും ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുക മാത്രമല്ല, മൂല്യവര്‍ധിത സേവനങ്ങളും ഓണര്‍ഷിപ്പ് എക്‌സ്പീരിയന്‍സും വാഗ്ദാനം ചെയ്യുക എന്നതാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ശ്രദ്ധയെന്ന് കമ്പനി മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡയറക്ടര്‍ യുയിച്ചി മുറാത പറഞ്ഞു.

രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എലിവേറ്റ് മിഡ്‌സൈസ് എസ്‌യുവി ഇന്ന് പുറത്തിറക്കാന്‍ പോകുകയാണ് ഹോണ്ട. നീണ്ട ഇടവേളയ്ക്ക് ശേഷം കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലേക്കുള്ള ഹോണ്ടയുടെ ആദ്യ ചുവടുവെപ്പാണ് എലിവേറ്റ് എസ്‌യുവി. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ കമ്പനി കാര്‍ അവതരിപ്പിച്ചുവെങ്കിലും വില പ്രഖ്യാപിച്ചിരുന്നില്ല. ജൂലൈയില്‍ തന്നെ കാറിന്റെ ബുക്കിംഗ് ജാലകവും തുറന്നു.

ഓണ്‍ലൈന്‍ ചാനല്‍ വഴി 5,000 രൂപയ്ക്കും ഏതെങ്കിലും ഹോണ്ട ഡീലര്‍ ഔട്ട്ലെറ്റില്‍ നിന്ന് 21,000 രൂപയ്ക്കും എസ്‌യുവി ബുക്ക് ചെയ്യാം. വില പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മിഡ്‌സൈസ് എസ്‌യുവിയുടെ വിതരണവും ആരംഭിക്കും. SV, V, VX, ZX എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇത് ലഭ്യമാകും. ഏഴ് സിംഗിള്‍ കളര്‍ ഓപ്ഷനുകളിലാണ് കാര്‍ നിര്‍മ്മാതാവ് എസ്‌യുവി ആദ്യം വാഗ്ദാനം ചെയ്യുന്നത്.

പ്ലാറ്റിനം വൈറ്റ് പേള്‍, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ഫീനിക്‌സ് ഓറഞ്ച് പേള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബോക്‌സി ശൈലിയിലാണ് എസ്‌യുവിയുടെ മുഖംവരുന്നത്.

വലിയ കറുത്ത റേഡിയേറ്റര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ബ്ലാക്ക് ഫോഗ് ലാമ്പ് ഹൗസിംഗ്, വലിയ വീല്‍ ആര്‍ച്ച് ഹൗസിംഗ് സ്‌പോര്‍ട്ടി 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ഹോണ്ട എലിവേറ്റ് എസ്‌യുവിയുടെ ഡിസൈന്‍ ഹൈലൈറ്റുകള്‍.

വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിക്ക് അനുയോജ്യമായ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 7 ഇഞ്ച് HD കളര്‍ TFT ഡ്രൈവര്‍ ഡിസ്പ്ലേയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ പോലുള്ള മറ്റ് സവിശേഷതകളും അകത്തളത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. എന്നിരുന്നാലും സണ്‍റൂഫ് വാഗ്ദാനം ചെയ്യാത്തത് പോരായ്മയായി അനുഭവപ്പെടുന്നു. സിറ്റി സെഡാനില്‍ വരുന്ന അതേ 1.5 ലിറ്റര്‍ DOHC i-VTEC പെട്രോള്‍ എഞ്ചിനാണ് എലിവേറ്റിന് തുടിപ്പേകുന്നത്.

എഞ്ചിന് പരമാവധി 119 bhp കരുത്തും 145.1 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, അഡ്വാന്‍സ്ഡ് സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മാനുവല്‍ വേരിയന്റുകളില്‍ ലിറ്ററിന് 15.31 കിലോമീറ്ററും സിവിടി പതിപ്പുകള്‍ 16.92 കിലോമീറ്ററുമാണ് എലിവേറ്റിന്റെ ഇന്ധനക്ഷമത അവകാശപ്പെടുന്നത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവയാണ് വിപണിയിലെ എതിരാളികള്‍.

Article Published On: Monday, September 4, 2023, 14:47 [IST]
English summary
Honda partnered with hindustan petroleum corporation to introduce fuel reward loyalty program
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X