ഇത് നമുക്കിട്ടുള്ള പണിയാണോ മച്ചമ്പീ? 5 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട

റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞ ദിവസം കമ്പനി തിരിച്ചുവിളിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഗതി എന്തെന്നാല്‍ അഡ്വഞ്ചര്‍ ബൈക്ക് തിരിച്ചുവിളിച്ചത് യുഎസിലായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വിറ്റ ഹിമാലയനാണ് തിരിച്ചുവിളിച്ചതെന്ന് അഭ്യൂഹമുയര്‍ന്നതോടെ വിശദീകരണവുമായി കമ്പനിക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നു. ഇപ്പോള്‍ ഹോണ്ട അര ദശലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചെന്ന വാര്‍ത്ത വന്നിരിക്കുകയാണ്.

ആദ്യമേ പറയട്ടേ യുഎസിലും കാനഡയിലുമായിട്ടാണ് സംഭവം. ഡ്രൈവറുടെയും ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന്റെയും സീറ്റ് ബെല്‍ട്ടിന്റെ തകരാര്‍ കാരണമാണ് തിരിച്ചുവിളിക്കലിന് കാരണം. 2017 മുതല്‍ 2020 വരെ വിറ്റ CR-V, 2018-2019 കാലയളവില്‍ വിറ്റ അക്കോഡ്, 2018-2020 കാലത്ത് പുറത്തിറങ്ങിയ ഒഡീസി, 2019 ലെ ഒഡീസി എന്നിവയാണ് തിരിച്ചുവിളിച്ചത്. 2019-2020 മോഡല്‍ വര്‍ഷത്തെ അക്യൂറ RDX മോഡലും തിരിച്ചുവിളിച്ചിട്ടുണ്ട്.

ഇത് നമുക്കിട്ടുള്ള പണിയാണോ മച്ചമ്പീ? 5 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട

അമേരിക്കയില്‍ മാത്രമായി 4,48,613 വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. ബക്കിള്‍ ചാനലിലെ ഉപരിതല കോട്ടിംഗ് കാലക്രമേണ മോശമാകുമെന്ന് യുഎസ് സുരക്ഷാ റെഗുലേറ്റര്‍മാര്‍ ബുധനാഴ്ച പങ്കുവെച്ച രേഖകളില്‍ പരാമര്‍ശിക്കുന്നതായി ഹോണ്ട പറയുന്നു. താഴ്ന്ന ഊഷ്മാവില്‍ റിലീസ് ബട്ടണ്‍ ചാനലിന് നേരെ ചുരുങ്ങാനും ഘര്‍ഷണം വര്‍ധിപ്പിക്കാനും ബക്കിള്‍ ലാച്ചിംഗ് തടയാനും കഴിയും. സീറ്റ്‌ബെല്‍ട്ട് ബക്കിള്‍ ശരിയായ വിധം കുടുങ്ങിയില്ലെങ്കില്‍ അത് വലിയ അപകടമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

വല്ല അത്യാഹിതവും ഉണ്ടായാല്‍ ആ സമയത്ത് ഡ്രൈവറുടേയോ സഹയാത്രികരുടേയോ സുരക്ഷക്കായി സീറ്റ്‌ബെല്‍ട്ട് ഉണ്ടാവുകയില്ലെന്നതാണ് കുഴപ്പം. വാഹനാപകട സമയത്ത് ഇത് പരിക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഇവിടെ വാഹനം തിരിച്ച് വിളിക്കാനിടയാക്കിയ പ്രശ്‌നം നിമിത്തം ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഹോണ്ട വ്യക്തമാക്കി. എന്നാല്‍ 301 വാറന്റി ക്ലെയിമുകള്‍ ലഭിച്ചതായി കമ്പനി വ്യക്തമാക്കി.

ഇത് നമുക്കിട്ടുള്ള പണിയാണോ മച്ചമ്പീ? 5 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട

തിരിച്ചു വിളിക്കുന്ന വാഹനങ്ങളുടെ ഫ്രണ്ട് സീറ്റ് ബെല്‍റ്റ് ബക്കിള്‍ റിലീസ് ബട്ടണുകളോ ബക്കിള്‍ അസംബ്ലികളോ ആവശ്യമെങ്കില്‍ ഡീലര്‍മാര്‍ മാറ്റി നല്‍കും. ഇക്കാര്യങ്ങള്‍ ഏപ്രില്‍ 17 മുതല്‍ ഉടമകളെ കത്ത് വഴി കമ്പനി അറിയിക്കും. ഇന്ത്യയിലേക്ക് വന്നാല്‍ ഹോണ്ട ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോണ്ട സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിച്ചത്. ഇന്ത്യയില്‍ ADAS സാങ്കേതികവിദ്യയുമായി എത്തുന്ന ഏറ്റവും താങ്ങാനാകുന്ന കാര്‍ എന്ന വിശേഷണം സിറ്റി ഫെയ്‌സ്‌ലിഫ്റ്റ് സ്വന്തമാക്കായിയിരുന്നു.

ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പുകളില്‍ ADAS നേരത്തെ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ടായിരുന്നു. ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിന്റെ V ട്രിമ്മില്‍ ഇപ്പോള്‍ ADAS ലഭ്യമാണ്. ഇതിന് മുമ്പ് ADAS സജ്ജീകരണവുമായി എത്തുന്ന ഇന്ത്യന്‍ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന കാര്‍ എന്ന ഖ്യാതി MG ആസ്റ്റര്‍ സാവി ട്രിമ്മിനായിരുന്നു. അതെല്ലാം വ്യക്തമാക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയിലെ വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹോണ്ട.

ഇത് നമുക്കിട്ടുള്ള പണിയാണോ മച്ചമ്പീ? 5 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കാനൊരുങ്ങി ഹോണ്ട

ഇനി പ്രീമിയം കാറുകളിലാണ് ജാപ്പനീസ് വാഹന ഭീമന്‍മാര്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നത്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും കുറഞ്ഞത് ഒരു മോഡലെങ്കിലും അവതരിപ്പിക്കുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. പ്രീമിയം വാഹനങ്ങളെന്ന് പറഞ്ഞാല്‍ 10 ലക്ഷം രൂപക്ക് മുകളിലേക്കുളള പെട്രോള്‍, ഹൈബ്രിഡ് പവര്‍ട്രെയിനുകളിലുള്ള മോഡലുകളായിരിക്കും കമ്പനി ഇനി കൂടുതലായി വിപണിയില്‍ എത്തിക്കുക.

കാരണം 10 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന മോഡലുകളില്‍ നിന്നാണ് ഹോണ്ട തങ്ങളുടെ വില്‍പ്പനയുടെ 40 ശതമാനത്തിലധികവും നേടുന്നത്. ഹോണ്ടയുടെ വില്‍പ്പനയുടെ 60 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് അമേസ്, ഹോണ്ട സിറ്റി എന്ന മോഡലുകളാണ്. അതുകൊണ്ട് പ്രീമിയം വാഹനങ്ങളില്‍ അല്‍പ്പം കൂടി ശ്രദ്ധ പതിപ്പിച്ചാല്‍ വില്‍പ്പനയും അതിനൊപ്പം ലാഭവും കൂട്ടാമെന്നാണ് കണക്കുകൂട്ടുന്നത്.

അതിന്റെ ഭാഗമായി ആഗോള വിപണിയില്‍ മിന്നിത്തിളങ്ങുന്ന ചില മോഡലുകള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള പ്ലാനും കമ്പനിക്കുണ്ട്. ഇതിനെല്ലാം പുറമെ ഡീസല്‍ വാഹനപ്രേമികളെ സങ്കടപ്പെടുത്തിക്കൊണ്ട് 2023 മുതല്‍ ഡീസല്‍ എഞ്ചിന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിലാണവര്‍. പുതിയ പദ്ധതികളുടെ ഭാഗമായി ഇതിനോടകം കമ്പനി 260 കോടി രൂപ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. രാജ്യത്തുടനീളമുള്ള ഷോറൂമുകളുടെ നവീകരണ പ്രവര്‍ത്തനം ഹോണ്ട ആരംഭിച്ചിട്ടുണ്ട്.

Article Published On: Thursday, March 16, 2023, 12:30 [IST]
English summary
Honda recalling 5 lakh cars due to front seat belt issue details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X