Honda Unveils 3 New EV Concepts; വരാനിരിക്കുന്നത് ഒരു ഇലക്ട്രിക് പടയോട്ടമോ?

ഇവി വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട. അതിന്റെ ഭാഗമായി അടുത്തിടെ ഷാങ്ഹായ് ഓട്ടോ ഷോയിൽ നാല് വ്യത്യസ്ത ഇലക്ട്രിക് കൺസെപ്റ്റുകൾ ഹോണ്ട പ്രദർശിപ്പിച്ചു. e:N GT, e:N SUV, e:NS2, e:NP2 എന്നീ പേരുകളിലാണ് ഇവ നിലവിൽ അറിയപ്പെടുന്നത്.

നാല് ഹോണ്ട കൺസെപ്‌റ്റുകളിൽ, e:N GT എന്നത് ഒരു വർഷം മുമ്പ് പ്രദർശിപ്പിച്ച ഒരു കൺസെപ്റ്റിന്റെ ആവർത്തനമാണ്. ഒരു ഫ്യൂച്ചറിസ്റ്റിക് ഫോർ-ഡോർ ഇലക്ട്രിക് സെഡാൻ മോഡലാണിത്, കൂടാതെ കഴിഞ്ഞ വർഷം ഷോകേസ് ചെയ്തതുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല എന്നതാണ് സത്യം.

Honda Unveils 3 New EV Concepts;ഇനി ഒരു ഇലക്ട്രിക് പടയോട്ടമോ

e:N SUV എന്ന കൺസെപ്റ്റ് HR-V -യെ അടിസ്ഥാനമാക്കിയുള്ള e:NS2, e:NP2 ഇലക്ട്രിക് കോംപാക്ട് എസ്‌യുവികളേക്കാൾ വലുതാണ്. ഇത് ചൈനീസ് വിപണിയ്ക്ക് മാത്രമായിരിക്കാനാണ് സാധ്യത, കൂടാതെ 2024 അവസാനത്തോടെ ഇതിന്റെ ഒരു പ്രൊഡക്ഷൻ-സ്പെക്കും നമുക്ക് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം ഹോണ്ട പുറത്തിറക്കിയ e:NS1, e:NP1 എന്നീ ഇലക്ട്രിക് എസ്‌യുവികളുടെ ലോജിക്കൽ പിൻഗാമികളാണ് ഹോണ്ട e:NS2, e:NP2 കൺസെപ്റ്റ് മോഡലുകളുടെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പുകൾ എന്നതാണ് മറ്റൊരു സത്യം.

e:NS2, e:NP2 എന്നിവയിലേക്ക് കടക്കുന്നതിന് മുമ്പ്, ചൈനയ്ക്കായുള്ള ഹോണ്ടയുടെ കോംപാക്ട് എസ്‌യുവി ലൈനപ്പ് നമ്മുക്ക് ഒന്നു നോക്കാം. ചൈനയിൽ രണ്ട് വ്യത്യസ്ത CR-V മോഡലുകൾ വിൽക്കുന്നതു പോലെ, രണ്ട് വ്യത്യസ്ത HR-V മോഡലുകളും ലഭ്യമാണ്. രണ്ട് CR-V -കളിൽ നിന്ന് വ്യത്യസ്തമായി, രണ്ട് HR-V മോഡലുകളും HR-V അല്ല. ഗ്വാങ്കി ഹോണ്ട നോർത്ത് അമേരിക്കൻ സ്പെക്ക് HR-V ചൈനയിൽ ZR-V ആയി വിൽക്കുന്നു. ഇതിന് ഇലക്ട്രിക് പതിപ്പുകളൊന്നും ലഭിക്കുന്നില്ല.

Honda Unveils 3 New EV Concepts;ഇനി ഒരു ഇലക്ട്രിക് പടയോട്ടമോ

അടുത്തത് ഗ്ലോബൽ സ്പെക്ക് HR-V -യാണ്, ഇതിനെ ഡോങ്ഫെങ് ഹോണ്ട ചൈനയിൽ HR-V ആയി തന്നെ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇത് e:NS1, e:NP1 എന്നീ രണ്ട് വ്യത്യസ്ത ഇലക്ട്രിക് പതിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. HR-V അടിസ്ഥാനമാക്കിയുള്ള രണ്ട് ഇവികളും തമ്മിലുള്ള പ്രാഥമിക വ്യത്യാസം, e:NS1 -ന് ബോഡി കളർ ഫ്രണ്ട് ചാർജിംഗ് പോർട്ട് ക്യാപ്പും e:NP1 -ന് ഗ്ലോസ് ബ്ലാക്ക് ഫിനിഷും ലഭിക്കുന്നു എന്നതാണ്.

ഇവ രണ്ടും പോർഷ പ്രചോദിത ടെയിൽ ലൈറ്റ് ഡിസൈനുകളും മസ്താംഗി മാച്ച്-e ഇൻസ്പയർഡ് ഇന്റീരിയർ ലേയൗട്ടും അവതരിപ്പിക്കുന്നു. ഇവ രണ്ടും തമ്മിൽ ഡിസൈൻ വ്യത്യാസങ്ങൾ ആവശ്യമാണ്, അതിനാൽ ഹോണ്ട പ്രദർശിപ്പിച്ച e:NS2, e:NP2 എന്നീ കൺസെപ്റ്റുകൾ വ്യത്യസ്തമായ ഡിസൈൻ ശൈലികൾ സ്വീകരിക്കുന്നു.

Honda Unveils 3 New EV Concepts;ഇനി ഒരു ഇലക്ട്രിക് പടയോട്ടമോ

e:NS2 -ന് മുൻവശത്ത് പൂഷോ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ആരോ ഷെയ്പ്പ്ഡ് എൽഇഡി ഘടകങ്ങൾ ലഭിക്കുന്നു. e:NP2 കൂടുതൽ ശാന്തമായ ഒരു സമീപനം സ്വീകരിക്കുകയും യുഎസ് സ്പെക്ക് സിവിക് സെഡാനിൽ നിന്ന് ഡിസൈൻ ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്നു. ഔട്ട്‌ഗോയിംഗ് e:NS1, e:NP1 എന്നിവയിൽ നിന്ന് വ്യത്യസ്തമായി e:NS2, e:NP2 എന്നിവയ്‌ക്ക് സ്പെക്കുകളുടെ കാര്യത്തിൽ ഒരു അപ്പ്ഗ്രേഡ് ലഭിക്കാൻ സാധ്യതയുണ്ട്. രണ്ട് eSUV -കളിലും ലോ സ്പെക്ക് വേരിയന്റുകളിൽ 53.6 kWh ബാറ്ററിയും ടോപ്പ് സ്പെക്ക് വേരിയന്റുകളിൽ 68.8 kWh ബാറ്ററിയും പായ്ക്ക് ചെയ്തിട്ടുണ്ട്.

53.6 kWh ബാറ്ററിയുമായി വരുന്ന വേരിയന്റുകൾ 182 bhp പവറും 300 Nm torque ഉം സൃഷ്ടിക്കുന്നു, കൂടാതെ സിംഗിൾ ചാർജിൽ 420 കിലോമീറ്റർ CLTC റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 68.8 kWh പതിപ്പുകൾക്ക് 204 bhp പവറും 310 Nm torque ഉം പുറപ്പെടുവിക്കാനാവും, സിംഗിൾ ചാർജിൽ 510 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്.

e:N SUV മുകളിൽ പറഞ്ഞ രണ്ട് eSUV -കളേക്കാളും വലുതാണ്. ഇതിനെക്കുറിച്ചുള്ള വിശദ്ധ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. e:N SUV, e:N GT എന്നിവ 2025 -ഓടെ പ്രൊഡക്ഷൻ-സ്പെക്ക് പതിപ്പുകളിൽ എത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ വിപണിയിൽ ഇവയുടെ അവതരണം ഉടൻ നടക്കാൻ സാധ്യതയില്ല.

Article Published On: Thursday, April 20, 2023, 17:30 [IST]
English summary
Honda world premiere 3 new ev concepts in shanghai auto show details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X