ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതിന് മുമ്പ് 'കട കാലിയാക്കല്‍'; ഹോണ്ട സിറ്റിക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ മോഡലാണ് സിറ്റി. ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിന്റെ ലോഞ്ചിനായി കാത്തിരിക്കുകയാണ് വാഹന പ്രേമികള്‍. അതേസമയം തന്നെ ഔട്ട്ഗോയിംഗ് മോഡലിന് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജപ്പാനീസ് കമ്പനി. നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റിക്ക് 70,000 രൂപയിലധികം ഡിസ്‌കൗണ്ടാണ് വാഗ്ദാനം.

പുതിയ തലമുറ സിറ്റി മിഡ്‌സൈസ് സെഡാന്‍ മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സിറ്റി ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ അടുത്തിടെ ഹോണ്ട പുറത്തിറക്കിയിരുന്നു. 2020 ജൂലൈയിലായിരുന്നു ഹോണ്ട കാര്‍സ് നിലവിലെ അഞ്ചാം തലമുറ ഹോണ്ട സിറ്റി നിരത്തിലിറക്കിയത്.
ഇനി ഹോണ്ട സിറ്റിയുടെ ഓഫറുകളുടെ വിശദാംശങ്ങളിലേക്ക് കടന്നാല്‍ സെഡാന്റെ മാനുവല്‍, CVT പതിപ്പുകളില്‍ കമ്പനി ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതിന് മുമ്പ് കട കാലിയാക്കല്‍; ഹോണ്ട സിറ്റിക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ഹോണ്ട സിറ്റിയുടെ മാനുവല്‍ വേരിയന്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി ആനുകൂല്യം നേടിയെടുക്കാം. 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് അല്ലെങ്കില്‍ 32,493 രൂപയുടെ സൗജന്യ ആക്‌സസറികള്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഇവ കൂടാതെ, 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. 5,000 രൂപയുടെ ലോയല്‍റ്റി ബോണസ്, 8000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 7,000 രൂപയുടെ ഹോണ്ട കാര്‍ എക്സ്ചേഞ്ച് ബോണസ് എന്നിവയാണ് വാഗ്ദാനം ചെയ്യപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍.

ഹോണ്ട സിറ്റിയുടെ CVT വകഭേദങ്ങളുടെ ഓഫര്‍ എടുത്താല്‍, 20000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. കസ്റ്റമര്‍ക്ക് 21,643 രൂപ വിലയുള്ള സൗജന്യ ആക്‌സസറികള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ട്. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകളും മറ്റ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ക്കുമൊപ്പം CVT വേരിയന്റുകള്‍ക്ക് 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. നിലവില്‍ അഞ്ചാം തലമുറ സിറ്റിക്കൊപ്പം ഹോണ്ട മുന്‍ തലമുറ മോഡലും വില്‍പ്പനക്കെത്തിക്കുന്നുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതിന് മുമ്പ് കട കാലിയാക്കല്‍; ഹോണ്ട സിറ്റിക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

ഇതേ പാത പിന്തുടര്‍ന്ന് ഫെയ്സ്ലിഫ്റ്റഡ് പതിപ്പിനൊപ്പം കമ്പനി അഞ്ചാം തലമുറ മോഡലും വില്‍പ്പനക്കെത്തുന്നത് തുടരും. അതോടെ ഹോണ്ട സിറ്റിയുടെ നാലാം തലമുറ മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും സാധ്യതയുണ്ട്. ചില കോസ്മെറ്റിക് മാറ്റങ്ങളുമായിട്ടാണ് പുതുതലമുറ ഹോണ്ട സിറ്റി വരാന്‍ പോകുന്നത്. ട്വീക്ക് ചെയ്ത ബമ്പര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്‍, മെലിഞ്ഞ ക്രോം ബാര്‍ എന്നിവയാണ് ഹോണ്ട സിറ്റിയുടെ മുന്‍വശത്തെ പ്രധാന കോസ്മെറ്റിക്് മാറ്റങ്ങളില്‍ ചിലത്.

പുതിയ ഹോണ്ട സിറ്റിയുടെ അകത്തളത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. എങ്കിലും ഫെയ്സ്ലിഫ്റ്റഡ് പതിപ്പില്‍ ചില പുത്തന്‍ ഫീച്ചറുകള്‍ ഹോണ്ട ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചന. നിലവിലെ മോഡലുകളില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ ഹോണ്ട സിറ്റി ഫെയ്സ്ലിഫ്റ്റിനും ഹോണ്ട പകുത്ത് നല്‍കും. 121 bhp പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കും.

ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതിന് മുമ്പ് കട കാലിയാക്കല്‍; ഹോണ്ട സിറ്റിക്ക് വമ്പന്‍ ഡിസ്‌കൗണ്ട്

126 bhp പവര്‍ പുറത്തെടുക്കുന്ന അറ്റ്കിന്‍സണ്‍ സൈക്കിള്‍ 1.5 ലിറ്റര്‍ പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിന്‍ e-CVT ട്രാന്‍സ്മിഷനുമായി ഇണചേരും. 2023 ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. അതിനാല്‍ തന്നെ റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ സിറ്റി ഡീസല്‍ എഞ്ചിന്‍ ഉപേക്ഷിച്ചേക്കും. ഹോണ്ടയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയമായ എഞ്ചിനുകളില്‍ ഒന്നായിരുന്നു ഇത്.

എന്നാല്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഹോണ്ട സെഡാന്റെ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ഹൈബ്രിഡ് പതിപ്പും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നിലവില്‍ ഹോണ്ട സിറ്റിയുടെ ടോപ്പ്-സ്പെക്ക് ZX ട്രിമ്മില്‍ മാത്രമാണ് ഹൈബ്രിഡ് ഓപ്ഷന്‍ ലഭിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് സിറ്റി പെട്രോളിനേക്കാള്‍ ഇതിന് വില അല്‍പ്പം കൂടുതലാണ്. ടോപ്പ്-സ്പെക്ക് സിറ്റി പെട്രോളും സിറ്റി ഹൈബ്രിഡും തമ്മിലുള്ള വില വ്യത്യാസം 4 ലക്ഷം രൂപയിലധികം വരും.

മിഡ്സൈസ് സെഡാന്‍ സെഗ്മെന്റില്‍ ഫോക്‌സ്‌വാഗണ്‍ വിര്‍ടസ്, സ്‌കോഡ സ്ലാവിയ, ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ് എന്നിവക്കെതിരെയാകും പോരാട്ടം. സെഗ്മെന്റിൽ മത്സരം കടുത്തതോടെ മാരുതി സുസുക്കിയും സിയാസില്‍ ചില പരിഷ്‌കാരങ്ങള്‍ നടത്തി ഉഷാറാക്കിയിരുന്നു.കൂടുതല്‍ കളര്‍ ഓപ്ഷനുകൾക്കൊപ്പം കൂടുതല്‍ സേഫ്റ്റി ഫീച്ചറുകളുമായാണ് സിയാസിന്റെ വരവ്. ഹ്യുണ്ടായിയുടെ ജനപ്രിയ സെഡാനായ വെർണയുടെ ലോഞ്ചും അടുത്ത മാസമാണ് നടക്കാൻ പോകുന്നത്.

Article Published On: Friday, February 24, 2023, 15:15 [IST]
English summary
Huge discount on outgoing model before honda city facelift launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X