ഇവികളെ പോലെ റേഞ്ച് ഉത്കണ്ഠയും വേണ്ട, ഡീസലിനെ പോലെ പെഫോമെൻസും തരും; സ്ട്രോംഗ് ഹൈബ്രിഡുകൾ തന്നെയല്ലേ ബെസ്റ്റ്?

മിക്ക കാർ സെഗ്‌മെന്റുകളിൽ നിന്നും ഡീസൽ മങ്ങിക്കൊണ്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ ഇക്കൊണോമിക്കൽ റണ്ണിംഗ് കോസ്റ്റുകൾക്കും, അതോടൊപ്പം പെർഫോമെൻസിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തതുമായ ആളുകൾക്ക് അടുത്ത മികച്ച പവർട്രെയിൻ ഓപ്ഷനായി വരുന്നത് സ്ട്രോംഗ് ഹൈബ്രിഡുകളാണ്. സിഎൻജി പവർട്രെയിനുകൾ ഫ്യുവൽ ഇക്കോണമി നൽകുന്നു, എന്നിരുന്നാലും ഇവ പലപ്പോഴും പെർഫോമെൻസിനും ഒരേ പോലെ മുൻഗണന നൽകുന്ന ആളുകളെ ആകർഷിക്കുന്നില്ല എന്നതാണ് വാസ്തവം.

മാത്രമല്ല, സ്ട്രോംഗ് ഹൈബ്രിഡുകൾക്ക് അവയുടെ കൂടപ്പിറപ്പായ ഫ്യുവൽ-എഫിഷ്യന്റ് ക്യാരക്ടർ കാരണം കുറഞ്ഞ ടെയിൽ പൈപ്പ് എമിഷൻ ഉണ്ടാവുകയുള്ളൂ എന്ന അധിക നേട്ടവുമുണ്ട്. നിർമ്മാതാക്കൾ അവകാശപ്പെടുന്ന ARAI എഫിഷൻസി കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് ഞങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്ത് നിലവിൽ 50 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും കാര്യക്ഷമമായ സ്ട്രോംഗ്-ഹൈബ്രിഡ് കാറുകളെയാണ് ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

6. ടൊയോട്ട ഇന്നോവ ഹൈക്രോസ്: മൂന്നാം തലമുറ ഇന്നോവ പുതിയ ഹൈക്രോസ് എന്ന മോഡലിനൊപ്പം അതിന്റെ പ്രശസ്തമായ ഡീസൽ എഞ്ചിൻ ഒഴിവാക്കുകയും പെട്രോൾ-ഹൈബ്രിഡ് എംപിവി എന്നതിലേക്ക് അടിസ്ഥാനപരമായ മാറ്റം കൈവരിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ 2.0 ലിറ്റർ, ഫോർ സിലിണ്ടർ, അറ്റ്കിൻസൺ സൈക്കിൾ യൂണിറ്റാണ്. ഇത് 184 bhp കംബൈൻഡ് ഔട്ട്പുട്ട് ഉത്പാദിപ്പിക്കുകയും e-ഡ്രൈവ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു.

ഹൈബ്രിഡിന് ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജ് ടൊയോട്ട അവകാശപ്പെടുന്നു. ബാറ്ററിയ്ക്ക് ആവശ്യത്തിന് ചാർജ്ജ് ഉണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് മാനുവലായി ഫ്യുവർ ഇവി മോഡിൽ ഡ്രൈവ് ചെയ്യാനും സാധിക്കും. സ്റ്റെഡി പവർ സപ്ലൈയിൽ പ്രകടനം വളരെ മനോഹരമാണ്, പക്ഷേ കനത്ത ആക്സിലറേഷനിൽ എഞ്ചിൻ അല്പം സ്ട്രെയിൻ ചെയ്യപ്പെടുന്നു.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

5. മാരുതി സുസുക്കി ഇൻവിക്ടോ: മാരുതി ഇൻവിക്ടോ അടിസ്ഥാനപരമായി ഇന്നോവ ഹൈക്രോസിന്റെ ഒരു ബാഡ്ജ്-എഞ്ചിനീയറിംഗ് പതിപ്പാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം, മാത്രമല്ല ഇന്തോ-ജാപ്പനീസ് ബ്രാൻഡിന്റെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ മോഡൽ കൂടിയാണിത്. ടൊയോട്ടയുടെ 2.0 -ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനിൽ മാത്രമേ ഇത് ലഭ്യമാകൂ (ഇന്നോവ ഹൈക്രോസിന് നോർമൽ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ എക്ട്രയായി ലഭിക്കുന്നു).

കൂടാതെ ഇതിനും ലിറ്ററിന് 23.24 കിലോമീറ്റർ എന്ന സമാനമായ മൈലേജുണ്ട്. സഹോദരനെപ്പോലെ, ഇൻവിക്റ്റോയും ഇലക്ട്രിക് മോഡിൽ സ്റ്റാർട്ട് ചെയ്യാം, കൂടാതെ ലൈറ്റ് ഡ്രൈവിംഗ് സാഹചര്യങ്ങളിൽ നിങ്ങൾക്ക് പൂർണ്ണ ഇവി മോഡിൽ തന്നെ പോവാം. ഇൻവിക്ടോയെ, അല്പം വ്യത്യസ്തമായ രീതിയിൽ രൂപപ്പെടുത്തിയതിന് പുറമെ, ADAS, ഒട്ടോമൻ സീറ്റുകൾ, ടൊയോട്ടയ്ക്ക് മാത്രമുള്ള വലിയ 18 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയ ചില ഫീച്ചറുകൾ നഷ്‌ടമാകുന്നു.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

4. ടൊയോട്ട കാമ്രി: ഈ ലിസ്റ്റിലെ മറ്റെല്ലാ മോഡലുകളേക്കാളും നിരവധി സെഗ്‌മെന്റുകൾക്ക് മുകളിലാണിത്, കാരണം കാമ്രിയാണ് ഇവിടെയുള്ള ഏറ്റവും പഴയ സ്ട്രോംഗ് ഹൈബ്രിഡ് മോഡൽ, കൂടാതെ ലിസ്റ്റിൽ ഏറ്റവും ചെലവേറിയതും ഇതു തന്നെയാണ്. ഹുഡിന് കീഴിൽ, സെഡാന് 178 bhp പവർ പുറപ്പെടുവിക്കുന്ന 2.5 ലിറ്റർ പെട്രോൾ എഞ്ചിൻ ലഭിക്കുന്നു, അത് 120 bhp പെർമെനന്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറുമായി കണക്ട് ചെയ്തിരിക്കുന്നു.

ഈ സംയോജിത സിസ്റ്റം 218 bhp ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്നു. ഒരു eCVT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. ലിറ്ററിന് 23.27 കിലോമീറ്റർ മൈലേജും മോഡൽ അവകാശപ്പെടുന്നു. ഇവിടെയുള്ള മറ്റ് ടൊയോട്ട മോഡലുകളെപ്പോലെ, കാമ്രിയ്ക്കും പ്യുവർ ഇവി മോഡിൽ പ്രവർത്തിക്കാൻ കഴിയും, കൂടാതെ ഇക്കോ, നോർമൽ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ഇതിന് ലഭിക്കുന്നു.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

3. ഹോണ്ട സിറ്റി ഹൈബ്രിഡ്: ഹൈബ്രിഡ് സാങ്കേതികവിദ്യയെ താങ്ങാനാവുന്ന വിലയ്ക്ക് ജനങ്ങളിലേക്ക് എത്തിച്ച ആദ്യത്തെ കാറാണ് സിറ്റി e:HEV. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഇണചേർന്ന ഒരു അതുല്യമായ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിനാണ് സെഡാന്റെ ഹൃദയം. ആദ്യത്തെ മോട്ടോർ ഇലക്ട്രിക് ജനറേറ്ററായും മറ്റൊന്ന് പ്രൊപ്പൽഷനുള്ള മാർഗമായും പ്രവർത്തിക്കുമ്പോൾ, സിറ്റി ഹൈബ്രിഡ് ലിറ്ററിന് 27.13 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.

പവർട്രെയിൻ ഒരു eCVT ട്രാൻസ്മിഷനുമായി ഇണചേർന്നിരിക്കുന്നു. 126 bhp മാക്സ് പവറും 253 Nm പീക്ക് torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഫുൾ ഇവി, ഹൈബ്രിഡ്, എഞ്ചിൻ മോഡുകൾക്കിടയിൽ പോലും ഇത് ഓട്ടോമാറ്റിക്കായി ഷഫിൾ ചെയ്യുന്നു. ഈ പവർട്രെയിനിൽ പെർഫോമെൻസ് വേഗമേറിയതാണ്, സാധാരണ സിറ്റിയിലെന്നപോലെ, വളരെ സുഖപ്രദമായ ഇന്റീരിയറുകളും ഇതിൽ ലഭിക്കും.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

2. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ: മാരുതി സുസുക്കിയുടെയും ടൊയോട്ടയുടെയും ഇന്ത്യയിലെ ആദ്യത്തെ സ്ട്രോംഗ് ഹൈബ്രിഡ് മോഡലായിരുന്നു അർബൻ ക്രൂയിസർ ഹൈറൈഡർ എന്നത്. മിഡ് സൈസ് എസ്‌യുവിക്ക് കരുത്തേകുന്നത് 1.5 ലിറ്റർ, ഫോർ സിലിണ്ടർ അറ്റ്‌കിൻസൺ സൈക്കിൾ എഞ്ചിനാണ്. ഈ യൂണിറ്റ് 92 bhp പവറും 122 Nm torque ഉം സൃഷ്ടിക്കുന്നു. ഒരു eCVT ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ കണക്ട് ചെയ്തിരിക്കുന്നത്.

79 bhp കരുത്തും 141 Nm torque ഉം പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി എഞ്ചിൻ ഇണചേർന്നിരിക്കുന്നു, ഇവ സംയോജിതമായി 114 bhp മാക്സ് പവർ ഉത്പാദിപ്പിക്കുന്നു. സ്ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തിന് 177.6V ലിഥിയം-അയൺ ബാറ്ററി ലഭിക്കുന്നു. ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നു. ഹൈബ്രിഡ് പവർട്രെയിൻ സ്മൂത്തും റിഫൈൻഡും ബാറ്ററിയിൽ മതിയായ ചാർജിൽ പ്യുവർ ഇവി മോഡിൽ പ്രവർത്തിപ്പിക്കാവുന്നതുമാണ്.

മൈലേജും പെർഫോമെൻസും ഒരു പോലെ നൽകുന്ന ഹൈബ്രിഡ് കാറുകൾ

1. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര: ടൊയോട്ട ഹൈറൈഡറിന്റെ സഹോദരൻ എന്ന നിലയിൽ ഗ്രാൻഡ് വിറ്റാര, അതിന്റെ പവർട്രെയിനുകളും അണ്ടർപിന്നിംഗുകളും പങ്കിടുന്നു. അതോടൊപ്പം ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. ഹൈക്രോസ്, ഇൻവിക്ടോ ജോഡികളെപ്പോലെ, ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും തമ്മിലുള്ള വ്യത്യാസം അവയുടെ സ്‌റ്റൈലിംഗ്, വേരിയന്റ് അനുസരിച്ചുള്ള എക്യുപ്‌മെന്റ് ഡിവിഷൻ, ബ്രാൻഡിംഗ് എന്നിവയിൽ മാത്രമാണ്.

More from DriveSpark

Article Published On: Monday, October 2, 2023, 14:21 [IST]
English summary
Hybrid cars in india under 50 lakh budget efficient and worthy of price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X