ടിക്‌ടോക് വീഡിയോയിലൂടെ നഷ്ടം 16000 കോടി രൂപ! കിയ, ഹ്യുണ്ടായി കാറുടമകള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

ഒരു ടിക്‌ടോക് ചലഞ്ച് ഒരു കമ്പനിക്ക് എത്രത്തോളം നഷ്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യമറിയണമെങ്കില്‍ ഹ്യുണ്ടായിയോടും കിയയോടും ചോദിച്ചാല്‍ മതി. ടിക്‌ടോക് ചലഞ്ചുമായി ബന്ധപ്പെട്ട് കാര്‍ മോഷണം പോവാന്‍ തുടങ്ങിയ സംഭവത്തില്‍ ഉപഭോക്താക്കള്‍ക്ക് 200 ദശലക്ഷം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചിരിക്കുകയാണ് ഹ്യുണ്ടായി മോട്ടോര്‍ അമേരിക്കയും കിയ അമേരിക്കയും.

'കിയ ചലഞ്ച്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക്‌ടോക്കില്‍ വന്ന വീഡിയോ ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യുഎസില്‍ നിര്‍മ്മിച്ച് വില്‍ക്കുന്ന കിയ, ഹ്യുണ്ടായി കാറുകള്‍ക്ക് സുരക്ഷാ പിഴവ് ഉണ്ടെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത്. താക്കോലില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു വീഡിയോയില്‍ കാണിച്ചത്. വീഡിയോ കേറിയങ്ങ് വൈറലായി.

hyundai kia

യുഎസ്ബി കേബിള്‍ പോലുള്ള സിമ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് എങ്ങനെ വാഹനത്തിന്റെ സെക്യൂരിറ്റി ബൈപ്പാസ് ചെയ്യാമെന്ന് വിശദീകരിക്കുന്ന വീഡിയോകള്‍ 'കിയ ബോയ്‌സ്' എന്നറിയപ്പെടുന്ന മോഷണ സംഘം ടിക്‌ടോക്കിലും യൂട്യൂബിലുമെല്ലാം പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ പലര്‍ക്കും തങ്ങളുടെ കാറുകള്‍ എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടതെന്ന് മനസ്സിലായി. അമേരിക്കയില്‍ കിയ, ഹ്യുണ്ടായി കാറുകള്‍ക്ക് സുരക്ഷ കുറവണെന്ന് ആരോപണം ഉയര്‍ന്നതോടെ ഇരു കമ്പനിയുടെയും വാഹനങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ മടിച്ചു.

ഈ സാഹചര്യത്തിലാണ് ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍മാര്‍ അവരുടെ കാറിന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തത്.കാര്‍ മോഷണം തുടരുന്ന സാഹചര്യത്തില്‍ ചിലര്‍ വിപണിയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന ആന്റി തെഫ്റ്റ് അലാറം സ്ഥാപിച്ചു. 2011 മുതല്‍ 2022 വരെ വിറ്റ നിരവധി കാറുകള്‍ക്കാണ് ഈ സുരക്ഷ പ്രശ്‌നമുള്ളത്. ഇതോടെ ഇരുകമ്പനികള്‍ക്കുമെതിരെ ചിലര്‍ കേസ് കൊടുത്തു.

hyundai

ഈ കേസില്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇരു കമ്പനികളും സമ്മതിച്ചിട്ടുണ്ട്. നിലവില്‍ 90 ലക്ഷം വാഹന ഉടമകള്‍ക്കാണ് കിയയും ഹ്യുണ്ടായിയും നഷ്ടപരിഹാരം നല്‍കേണ്ടത്. ഇത് അനുസരിച്ച് ആര്‍ക്കൊക്കെ എത്ര നഷ്ടപരിഹാരം നല്‍കണമെന്ന് വിശദീകരിച്ച് ഇപ്പോള്‍ കമ്പനികള്‍ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുകയാണ്. സുരക്ഷാ വീഴ്ച മൂലം ഒരു കാര്‍ മോഷണം പോയിട്ടുണ്ടെങ്കില്‍ മൊത്തം 6125 യുഎസ് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കും.

ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം 5 ലക്ഷം രൂപ വരും. അതുപോലെ, വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനത്തിനോ വ്യക്തിപരമായ വസ്തുക്കള്‍ക്കോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ 3375 യുഎസ് ഡോളര്‍ അതായത് ഇന്ത്യന്‍ കറന്‍സിയില്‍ 2.79 ലക്ഷം രൂപ നല്‍കാമെന്നാണ് സമ്മതിച്ചിരിക്കുന്നത്.ഇതനുസരിച്ച് സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത കിയ, ഹ്യുണ്ടായി കാര്‍ ഉടമകള്‍ക്ക് 300 ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

kia

ഇതോടെ, അവര്‍ക്ക് സ്റ്റിയറിംഗ് ലോക്കുകളോ മറ്റ് ആന്റി-തെഫ്റ്റ് ഉപകരണങ്ങളോ വാങ്ങാനും കാറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും. കിയയും ഹ്യുണ്ടായിയും ഏകദേശം 16,000 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം. ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എഞ്ചിന്‍ ഇമ്മൊബിലൈസറുകള്‍ ഇല്ലാത്ത 8.3 ദശലക്ഷം വാഹനങ്ങളള്‍ക്ക് സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് നല്‍കുമെന്ന് കാര്‍ കമ്പനികള്‍ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു.

ഒരു കീയില്‍ നിന്ന് ഇലക്ട്രോണിക് സിഗ്‌നല്‍ ലഭിക്കുന്നില്ലെങ്കില്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത് തടയുന്ന ഒരു സവിശേഷതയാണിത്. മോഷണം വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി, സിയാറ്റില്‍, സെന്റ് ലൂയിസ്, മോ., കൊളംബസ്, ഒഹായോ, ബാള്‍ട്ടിമോര്‍ എന്നിവയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ കിയയ്ക്കും ഹ്യുണ്ടായിക്കും എതിരെ കേസെടുത്തിട്ടുണ്ട്. സംശയമുനയിലുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും തിരിച്ചുവിളിക്കാന്‍ ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെയും അറ്റോര്‍ണി ജനറല്‍ NHTSA-യോട് ആവശ്യപ്പെട്ടിരുന്നു.

നഷ്ടപരിഹാര കരാറിന്റെ ഭാഗമായി, ഏത് ഡീലര്‍ഷിപ്പിലും സര്‍വീസ് ചെയ്യുമ്പോള്‍ ആന്റി തെഫ്റ്റ് സോഫ്റ്റ്വെയര്‍ ചേര്‍ക്കുമെന്ന് കമ്പനികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.വൈറല്‍ വീഡിയോ ഇരു കമ്പനികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഈ കമ്പനികള്‍ വാങ്ങിയ ഉപഭോക്താക്കള്‍ ഇത് കാരണം ബുദ്ധിമുട്ടിലായി. വാഹനം വാങ്ങുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ധാരാളം പരിശോധനകള്‍ നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു സുരക്ഷ പ്രശ്‌നം വാഹന ഭീമന്‍മാര്‍ക്ക് വമ്പന്‍ നഷ്ടത്തിനൊപ്പം അവരുടെ സല്‍പ്പേരിന് കൂടി കളങ്കമാവുന്ന തരത്തിലാണ് പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയത്.

Article Published On: Saturday, May 20, 2023, 11:41 [IST]
English summary
Hyundai and kia agree to pay compensation to settle lawsuit regarding tiktok car theft challenge
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X