സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിലൊന്നായ ഹ്യുണ്ടായി ഓറയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് വിപണിയിലെത്തി. പുതിയ ഓറ ഫെയ്സ്ലിഫ്റ്റിന്റെ പെട്രോള്‍ വേരിയന്റുകള്‍ക്ക് 6.29 ലക്ഷം മുതല്‍ 8.72 ലക്ഷം രൂപ വരെയാണ് വില.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഓറ CNG വേരിയന്റുകളുടെ പ്രാരംഭ വില 8.1 ലക്ഷം രൂപയില്‍ നിന്ന് തുടങ്ങി 8.87 ലക്ഷം രൂപ വരെ ഉയരുന്നു. ഓറ ഫെയ്‌സലിഫ്റ്റ് പതിപ്പിനുള്ള ബുക്കിംഗുകള്‍ കൊറിയന്‍ കമ്പനി ഈ മാസം തുടക്കത്തില്‍ ആരംഭിച്ചിരുന്നു. 11000 രൂപ നല്‍കിയാല്‍ ഇപ്പോള്‍ കാര്‍ ബുക്ക് ചെയ്യാം. ഗ്രാന്‍ഡ് i10 നിയോസിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും അടുത്തിടെയാണ് ഹ്യുണ്ടായി പുറത്തിറക്കിയത്. പോളാര്‍ വൈറ്റ്, ടൈറ്റന്‍ ഗ്രേ, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാറി നൈറ്റ്, ടീല്‍ ബ്ലൂ, ഫിയറി റെഡ് എന്നീ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഓറ ഫെയ്സ്ലിഫ്റ്റ് വാങ്ങാന്‍ സാധിക്കും.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

സ്റ്റാറി നൈറ്റ് ഒഴികെ മറ്റെല്ലാ കളര്‍ ഓപ്ഷനുകളും അടുത്തിടെ പുറത്തിറക്കിയ ഗ്രാന്‍ഡ് i10 നിയോസ് ഫെയ്സ്ലിഫ്റ്റിലും ഓഫര്‍ ചെയ്യുന്നുണ്ട്. സമഗ്രമായ അപ്ഡേറ്റുകള്‍ക്കൊപ്പം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി സെഡാന്‍ നിരയില്‍ എതിരാളികളെ വിറപ്പിക്കാന്‍ ഉറച്ചാണ് പുതിയ ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. മാരുതി സുസുക്കി ഡിസയര്‍, ടാറ്റ ടിഗോര്‍, ഹോണ്ട അമേസ് എന്നിവയുടെ വെല്ലുവിളിയാണ് ഓറക്ക് ഇന്ത്യന്‍ വിപണിയില്‍ നേരിടാനുള്ളത്.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഡിസൈന്‍

3D മെഷ് പാറ്റേണുള്ള ബ്ലാക്ക് റേഡിയേറ്റര്‍ ഗ്രില്‍, സ്വെപ്റ്റ് ബാക്ക് പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഇരട്ട ബൂമറാംഗ് ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, സ്‌കല്‍പ്റ്റഡ് ഹുഡ് ഡിസൈന്‍ തുടങ്ങിയ സവിശേഷതകളുടെ ബലത്തില്‍ ഓറ ഫെയ്സ്ലിഫ്റ്റിന് ഒരു സ്പോര്‍ട്ടി മേക്ക് ഓവര്‍ ലഭിക്കുന്നു. ക്രോം ഔട്ട്ഡോര്‍ ഡോര്‍ ഹാന്‍ഡിലുകളും R15 ഡയമണ്ട് കട്ട് അലോയ് വീലുകളും മറ്റ് പ്രധാന ഹൈലൈറ്റുകളാണ്. Z- ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ പുതിയ ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍ഭാഗം അലങ്കരിക്കുന്നു. ക്രോം ഗാര്‍ണിഷും റിയര്‍ വിംഗ് സ്പോയിലറും ഇത് ബന്ധിപ്പിക്കുന്നു.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍

ഫ്രണ്ട്, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഉള്‍പ്പെടെ 6 എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ടൈപ്പ് സി ഫാസ്റ്റ് യുഎസ്ബി ചാര്‍ജര്‍ എന്നിവയാണ് ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റില്‍ ഓഫര്‍ ചെയ്യുന്ന സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍. ഫുട്വെല്‍ ലൈറ്റിംഗും ക്രമീകരിക്കാവുന്ന പിന്‍സീറ്റ് ഹെഡ്റെസ്റ്റും ഓറ ഫെയ്സ്ലിഫ്റ്റില്‍ ലഭ്യമായ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ അടിമുടി വര്‍ധിപ്പിച്ചിട്ടുണ്ട്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയ്സ് റെക്കഗ്‌നിഷന്‍, കൂള്‍ഡ് ഗ്ലൗസ് ബോക്സ്, മോഡേണ്‍ റീഫ്രഷിംഗ് സീറ്റ് അപ്ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഹൈലൈറ്റുകള്‍.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

പവര്‍ട്രെയിന്‍

വരാനിരിക്കുന്ന ബിഎസ് 6 എമിഷന്‍ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഹ്യുണ്ടായി ഓറ ഫെയ്സ്ലിഫ്റ്റില്‍ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ മോട്ടോറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് പരമാവധി 83 bhp പവറും 113.8 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, സ്മാര്‍ട്ട് ഓട്ടോ AMT എന്നിവ ഉള്‍പ്പെടുന്നു. ഓറ ഫെയ്സ്ലിഫ്റ്റ് ബൈ-ഫ്യുവല്‍ (സിഎന്‍ജി-പെട്രോള്‍) വേരിയന്റ് 69 bhp പവറും 95.2 Nm ടോര്‍ക്കും നല്‍കുന്നു.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഓറ ഫെയ്സ്ലിഫ്റ്റ് CNG പതിപ്പ് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. E, S, SX, SX+, SX(O) എന്നിങ്ങനെ നാല് ട്രിമ്മുകളില്‍ ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ SX+ ട്രിം ലെവലില്‍ മാത്രമേ സ്മാര്‍ട്ട് ഓട്ടോ AMT ട്രാന്‍സ്മിഷന്‍ ലഭ്യമാകൂ. S, SX ട്രിമ്മുകളില്‍ CNG ഓപ്ഷന്‍ ലഭ്യമാകും. എതിരാളികളേക്കാള്‍ മികച്ച വാറന്റിയാണ് ഓറ ഫെയ്സ്ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നത്.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സെഡാന്‍ ആയ മാരുതി ഡിസയറിന് 2 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്ററാണ് വാറന്റി വാഗ്ദാനം ചെയ്യുന്നത്. അതേസമയം ഓറ ഫെയ്സ്ലിഫ്റ്റിന് 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറന്റി ഉണ്ട്. സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും മികച്ച സുരക്ഷ സവിശേഷതകളും സെഡാന്റെ വില്‍പ്പന വര്‍ധിപ്പിക്കുമോ എന്ന കാര്യമാണ് ഏവരും ഉറ്റ് നോക്കുന്നത്.

സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകളും കിടിലന്‍ സ്‌റ്റൈലും; ഹ്യുണ്ടായി ഓറ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

മിനുക്കിയെത്തിയ എക്സ്റ്റീരിയര്‍, ഇന്റീരിയറുകള്‍, മെച്ചപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ എന്നിവ സെഡാനോട് ആളുകളെ അടുപ്പിക്കുമോ എന്ന് കാണാം. സെഗ്‌മെന്റിലെ മുമ്പന്‍മാരായ മാരുതി ഡിസയറിനെ തോല്‍പ്പിക്കുന്നത് സ്വപ്‌നം കാണാമെങ്കിലും തൊട്ടടുത്ത എതിരാളികളേക്കാള്‍ വില്‍പ്പന കൂട്ടുകയെന്നതാകും ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai aura facelift launched in india with segment first features styling updates price details
Story first published: Monday, January 23, 2023, 13:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X