ടാറ്റയ്ക്കും മാരുതിക്കും എട്ടിൻ്റെ പണി; ഹ്യുണ്ടായിയുടെ ഈ സെഡാന് ഇനി ആറ് എയർബാഗുകൾ
ഫോർമീറ്റർ സെഡാനായ ഓറ ഉൾപ്പെടെ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി അതിന്റെ മുഴുവൻ ശ്രേണിയിലും അവതരിപ്പിച്ചുകൊണ്ട് വാഹന സുരക്ഷ ഉറപ്പാക്കുന്നതിലേക്ക് ഹ്യൂണ്ടായി വളരെ പ്രശംസനീയമായ ഒരു നീക്കം നടത്തിയിരിക്കുകയാണ്. കാറുകളിൽ സുരക്ഷയ്ക്ക് മുൻഗണന നൽകുക എന്ന ഹ്യുണ്ടായിയുടെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.
മുൻപ്, എക്‌സ്‌റ്റർ, ഐ20, ഐ20 N ലൈൻ, വെർണ, ക്രെറ്റ, അൽകസാർ, ട്യൂസോൺ, കോന ഇലക്‌ട്രിക്, അയോണിക് 5 തുടങ്ങിയ ചില ഹ്യുണ്ടായി മോഡലുകളിൽ ഇതിനകം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡ് ഫീച്ചറായി നൽകിയിരുന്നു. പക്ഷേ, ഓറ, ഗ്രാൻഡ് i10 നിയോസ്, വെന്യൂ, വെന്യൂ N ലൈൻ തുടങ്ങിയ ചില മോഡലുകളിൽ തുടക്കത്തിൽ ഈ ഫീച്ചറുകൾ കമ്പനി നൽകിയിരുന്നില്ല എന്നത് ഏവരും ശ്രദ്ധിച്ച് ഒരു കാര്യമാണ്.

വാഹനങ്ങളിലെ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യയിലെ ഉപഭോക്താക്കൾക്കിടയിലെ ഡിമാൻ്റ് കാരണം ഹ്യുണ്ടായിയുടെ ഈ നീക്കം വളരെ മികച്ച ഒന്നാണ്. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകുമ്പോൾ, വാഹന നിർമ്മാതാക്കളുടെ ഇത്തരം സംരംഭങ്ങൾ വ്യവസായത്തിന് നല്ല മാതൃക സൃഷ്ടിക്കാൻ സാധ്യതയുണ്ട്. കൂടുതൽ നിർമ്മാതാക്കൾ ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
2022 ഒക്‌ടോബറോടെ 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകാൻ ഇന്ത്യൻ സർക്കാർ ആദ്യം ശ്രമിച്ചെങ്കിലും കാർ നിർമ്മാതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് ഈ നിർദ്ദേശം മാറ്റിവച്ചു. നിലവിൽ, 6 എയർബാഗുകൾ ഓപ്ഷണലായി തുടരുന്നു, എന്നിരുന്നാലും ഹ്യുണ്ടായിയെപ്പോലുള്ള നിരവധി കാർ നിർമ്മാതാക്കൾ ഈ സുരക്ഷാ ഫീച്ചർ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നത് വളരെ സന്തോഷകരം തന്നെയാണ്.

ഹ്യുണ്ടായ് ഓറ നാല് വേരിയന്റുകളിലാണ് ലഭിക്കുന്നത്. E, S, SX, SX(O), ഇത് പെട്രോൾ, CNG ഇന്ധന ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ പതിപ്പിൽ 82 BHP -യും 114 NM ടോർക്കും നൽകുന്ന 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് സെഡാന്റെ കരുത്ത്, സിഎൻജി വേരിയന്റിൽ 68 BHP -യും 95 NM ടോർക്കും. എല്ലാ വേരിയന്റുകളിലും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വരുന്നു, തിരഞ്ഞെടുത്ത മോഡലുകളിൽ AMT യൂണിറ്റ് ലഭ്യമാണ്.
മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ്, ടാറ്റ ടിഗോർ എന്നിവയുൾപ്പെടെ ഇന്ത്യൻ വിപണിയിലെ മറ്റ് ജനപ്രിയ സബ്-ഫോർ മീറ്റർ സെഡാനുകളുമായി ഹ്യുണ്ടായ് ഓറ മത്സരിക്കുന്നു. 6 എയർബാഗുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ വിപണിയിലെ ഏക കോംപാക്റ്റ് സെഡാൻ ഹ്യുണ്ടായ് ഓറയാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

10 ഹ്യുണ്ടായി കാറുകള്‍ക്ക് ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍ (HAC), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നിവയും സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും. കൂടാതെ ഏഴ് കാറുകള്‍ക്ക് ഇപ്പോള്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി ലഭിക്കും. ഇന്ത്യയിലെ യുവതലമുറ സാങ്കേതിക ജ്ഞാനമുള്ളവരാണെന്നതിനാല്‍ എല്ലാ സുരക്ഷാ ഫീച്ചറുകളും സാങ്കേതികവിദ്യയും വേണമെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഹ്യുണ്ടായി രാജ്യത്ത് അടുത്തിടെ പുറത്തിറക്കിയ ചില മുന്‍നിര മോഡലുകളില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു.
സേഫ്റ്റിയുടെ കാര്യത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ 60 ശതമാനത്തിനും അടുത്ത വര്‍ഷം ആദ്യം തന്നെ ADAS നല്‍കുമെന്നാണ് സൂചന. അടുത്ത വര്‍ഷത്തിനുശേഷം അതിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും ADAS ഉപയോഗിച്ച് സജ്ജമാക്കാനാണ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്. പുതിയ തലമുറ വെര്‍ണ, ട്യൂസോണ്‍, അയോണിക് 5 എന്നിവയിലാണ് ഹ്യൂണ്ടായി നിലവില്‍ ADAS വാഗ്ദാനം ചെയ്യുന്നത്.
വരാനിരിക്കുന്ന ക്രെറ്റ ഫെയ്സ്ലിഫ്റ്റും അപ്ഡേറ്റഡ് അല്‍കസാറും അടുത്ത വര്‍ഷം തന്നെ ADAS ഉള്‍ക്കൊള്ളിച്ചായിരിക്കും എത്തുക. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ സജ്ജീകരിച്ചേക്കുക. ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്‌നിലെ അന്തിമ ഫലങ്ങളിലൊന്നിലാണ് ഹ്യുണ്ടായി വെര്‍ണ 5-സ്റ്റാര്‍ റേറ്റിംഗ് നേടിയത്. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








