ഹ്യുണ്ടായിയുടെ കാർ ഇനി വീട്ടിൽ കിട്ടും; ആമസോണുമായി കൈകോർത്ത് കമ്പനി

ഇ-കൊമേഴ്സ് സൈറ്റുകളുടെ ഈ കാലത്ത് നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ആവശ്യമായ എന്ത് സാധനങ്ങളും വാങ്ങാൻ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഭീമൻമാർ ഉളളിടത്തോളം കാലം ഒന്നിനും ക്ഷാമം വരില്ല. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാങ്ങുന്നത് പോലെ കാറുകളും വാങ്ങാന സാധിച്ചിരുന്നു എങ്കിൽ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ആലോചിച്ചിട്ട് ഉണ്ടാകില്ലേ. നിങ്ങളുടെ മനസ് ഹ്യുണ്ടായി കേട്ടു എന്നാണ് തോന്നുന്നത്.

അടുത്ത വർഷം മുതൽ, നിങ്ങൾക്ക് ആമസോണിലൂടെ ഒരു കാർ വാങ്ങാൻ കഴിയും. ഡീലർഷിപ്പുകൾക്ക് സൈറ്റിലൂടെ കാറുകൾ വിൽക്കാൻ അനുവദിക്കുന്ന ഒരു കരാർ കമ്പനി ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപ്, ഉപഭോക്താക്കൾക്ക് കാർ ഷോറൂമുകൾ ബ്രൗസ് ചെയ്യാനും ആമസോണിൽ വില താരതമ്യം ചെയ്യാനും കഴിയും, എന്നാൽ യഥാർത്ഥത്തിൽ ഒരു കാർ വാങ്ങാൻ കഴിയില്ലായിരുന്നു. അടുത്ത വർഷം നിരവധി ഹ്യുണ്ടായി ഡീലർമാർ സൈറ്റിൽ വിൽപ്പനയ്ക്കുള്ള മോഡലുകൾ ലിസ്റ്റ് ചെയ്യാൻ തുടങ്ങുകയാണ്.

Hyundai Cars Available For Sale In Amazon

ഉപഭോക്താക്കൾക്ക് സൈറ്റിൽ കാറുകൾ ബ്രൗസ് ചെയ്യാനും അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് വാങ്ങാനും കഴിയും. അവർക്ക് അടുത്തുള്ള ഡീലർഷിപ്പിൽ നിന്ന് കാർ എടുക്കാനോ അല്ലെങ്കിൽ അവരുടെ സൗകര്യത്തിനനുസരിച്ച് അത് അവരുടെ വീട്ടിൽ എത്തിക്കാനോ തിരഞ്ഞെടുക്കാനും സാധിക്കും. ഈ പുതിയ ഷോപ്പിംഗ് അനുഭവം ഡീലർമാർക്ക് അവരുടെ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കൾക്ക് സൗകര്യങ്ങൾ നൽകുന്നതിനും മറ്റൊരു വഴി സൃഷ്ടിക്കുമെന്നാണ് ആമസോൺ പറയുന്നത്.

ഈ വര്‍ഷാവസാനം ഭാരത് NCAP സജീവമാക്കുന്നതിന് മുന്നോടിയായി ഗ്ലോബല്‍ NCAP-ന്റെ സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നിലെ അന്തിമ ഫലങ്ങളിലൊന്ന് പുറത്ത് വന്നിരുന്നു. ഇടിക്കൂട്ടില്‍ കയറിയ ഹ്യുണ്ടായി വെര്‍ണ സെഡാന്‍ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5-സ്റ്റാര്‍ റേറ്റിംഗ് നേടി. ഇതോടെ ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മിത കാറായി വെര്‍ണ മാറി.

Hyundai Cars Available For Sale In Amazon

വെര്‍ണയുടെ പുതിയ തലമുറ മോഡല്‍ ഈ വര്‍ഷമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. വില്‍പ്പനയുടെ കാര്യത്തില്‍ മികച്ച പ്രകടനമാണ് വെര്‍ണ ഇപ്പോള്‍ കാഴ്ചവെക്കുന്നത്. മുതിര്‍ന്നവരുടെ സംരക്ഷണത്തിലും കുട്ടികളുടെ സംരക്ഷണത്തിലും ഹ്യുണ്ടായി വെര്‍ണ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളും (ESC) സ്റ്റാന്‍ഡേര്‍ഡായി വരുന്ന സെഡാനാണ് പരീക്ഷിച്ചത്.

സ്‌കോഡ സ്ലാവിയ, കുഷാഖ്, ഫോക്‌സ്‌വാഗൺ വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നിവ കൂടാതെ 5 റേറ്റിംഗ് നേടുന്ന ഇന്ത്യയിലെ അഞ്ചാമത്തെ കാറായി വെര്‍ണ മാറി. 2022-ല്‍ മാത്രം പ്രാബല്യത്തില്‍ വന്ന ഗ്ലോബല്‍ NCAP-ന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഹ്യുണ്ടായി വെര്‍ണ പരീക്ഷിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന സ്റ്റാര്‍ റേറ്റിംഗ് സ്‌കോര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാല്‍നടയാത്രക്കാര്‍ക്കുള്ള സംരക്ഷണവും സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ മൂല്യനിര്‍ണയവും ആവശ്യമാണ്.

Hyundai Cars Available For Sale In Amazon

ഹ്യുണ്ടായി വെര്‍ണ മുതിര്‍ന്നവരുടെ സംരക്ഷണത്തിനായി ലഭ്യമായ 34.00 പോയിന്റില്‍ 28.18 പോയിന്റ് സ്‌കോര്‍ ചെയ്തു. എന്നിരുന്നാലും ബോഡിഷെല്‍ അസ്ഥിരമാണെന്നും കൂടുതല്‍ ലോഡിംഗുകള്‍ താങ്ങാന്‍ ശേഷിയില്ലാത്തതാണെന്നും ടെസ്റ്റ് വിലയിരുത്തി. ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റില്‍ ഡ്രൈവറുടെയും യാത്രക്കാരന്റെയും തലയ്ക്കും കഴുത്തിനും വെര്‍ണ നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. എന്നിരുന്നാലും ഡ്രൈവറുടെ നെഞ്ചിനുള്ള സംരക്ഷണം കുറവായിരുന്നുവെങ്കിലും യാത്രക്കാരുടെ നെഞ്ച് സംരക്ഷണം മികച്ചതായി റേറ്റുചെയ്തു.

നിലവിലെ തലമുറ ഹോണ്ട സിറ്റിയും മാരുതി സുസുക്കി സിയാസും ഒഴികെ ഇന്ത്യയിലെ ശേഷിക്കുന്ന മൂന്ന് മിഡ്-സൈസ് സെഡാനുകള്‍ക്കും 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് ഉണ്ട്. ഇതില്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ സെഡാനുകള്‍ മുതിര്‍ന്നവരുടെ സംരക്ഷണത്തിന്റെ കാര്യത്തിലും ബോഡി ഷെല്‍ ഇന്റഗ്രിറ്റിയുടെ കാര്യത്തിലും വെര്‍ണയെ കവച്ചുവെക്കുന്നു.

സൈഡ് ഇംപാക്ട് ടെസ്റ്റില്‍ വെര്‍ണ തലയ്ക്കും ഇടുപ്പിനും വയറിനും നല്ല സംരക്ഷണം വാഗ്ദാനം ചെയ്തു. കുട്ടികള്‍ക്കുള്ള സംരക്ഷണത്തിന്റെ കാര്യത്തില്‍ 49.00 പോയിന്റില്‍ 42.00 പോയിന്റും വെര്‍ണ നേടി. ചൈല്‍ഡ് റെസ്ട്രെയിന്റ് സിസ്റ്റം (CRS) ഇന്‍സ്റ്റാളേഷനായി നേടിയ 12 പോയിന്റില്‍ 12 പോയിന്റും ഇതില്‍ ഉള്‍പ്പെടുന്നു. ഡൈനാമിക് സ്‌കോറില്‍ ആകെയുള്ള 24-ല്‍ 24 പോയിന്റും ലഭിച്ചു.

More from DriveSpark

Article Published On: Friday, November 17, 2023, 10:24 [IST]
English summary
Hyundai cars to be available for sale on amazon from 2024 onwards details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X