400 കിലോമീറ്ററോളം റേഞ്ച്; ഇലക്ട്രിക് വിപണി കൈയ്യടക്കാനൊരുങ്ങി ക്രെറ്റ ഇവി -സ്പൈ ചിത്രങ്ങൾ പുറത്ത്
കോംപാക്ട് എസ്‌യുവി സെഗ്മെന്റിൽ വിൽപ്പനയുടെ കാര്യത്തിൽ ഒരു ചാമ്പ്യൻ തന്നെയാണ് ഹ്യുണ്ടായി ക്രെറ്റ എന്ന് പറയാം. പ്രതിമാസം 10,000 മുതൽ 15,000 യൂണിറ്റ് വരെ വിൽപന വാഹനം നേടുന്നു. ഇതേ പ്ലാറ്റ്‌ഫോം പങ്കിടുന്ന സെൽറ്റോസിനെ കൂടെ ഉൾപ്പെടുത്തുമ്പോൾ, പ്രതിമാസം 20,000 മുതൽ 24,000 യൂണിറ്റ് വരെയാണ് സംയോജിത വിൽപ്പന കണക്കുകൾ എന്നത് ശ്രദ്ധേയമാണ്. ദക്ഷിണ കൊറിയൻ കസിൻസ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ വലിയൊരു വിഹിതം തന്നെ കൈയ്യടക്കുന്നു.
ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിൽ തന്നെ മൂന്നാമത്തെ വലിയ വാഹന വിപണിയായ ഇന്ത്യയ്ക്ക് അനന്തമായ സാധ്യതകളുണ്ട്. സമീപഭാവിയിൽ ഇവികൾ ഇന്ത്യൻ ഓട്ടോമോട്ടീവ് മാർക്കറ്റിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നത് വ്യക്തമായി നമുക്ക് മനസിലാക്കാവുന്നതാണ്, രാജ്യത്തെ ഉയർന്ന ഇവി വിൽപ്പനയും ഇതിന് തെളിവാണ്. 2025 -ൽ എംജി ZS ഇവിയ്ക്ക് എതിരാളിയായി ക്രെറ്റയുടെ ഒരു ഇലക്ട്രിക് മോഡൽ ഹ്യുണ്ടായിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

രാജ്യത്ത് ഹ്യുണ്ടായി അവരുടെ ഇവികളുടെ കാര്യത്തിൽ പ്രീമിയം ഇവികളിൽ നിന്ന് ആരംഭിച്ച് കൂടുതൽ ചെലവ് കുറഞ്ഞ മോഡലുകളിലേക്ക് പതിയെ എത്തുന്ന ഒരു ടോപ്പ്-ഡൗൺ സമീപനം ഹ്യുണ്ടായി സ്വീകരിക്കുന്നതായി തോന്നുന്നു. ഇന്റേണലി SU2i ഇവി എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് ഡെവലപ്മെന്റ് സ്റ്റേജിലാണ്. വലിയ മറവുകളൊന്നുമില്ലാതെ പരീക്ഷണയോട്ടം നടത്തുന്ന ക്രെറ്റ ഇവി അഠുത്തിടെ ക്യാമറ കണ്ണിൽ പതിഞ്ഞിരുന്നു.
ഏറ്റവും പുതിയ ക്രെറ്റ് ഇവി സ്പൈ ഷോട്ടുകൾക്ക് ടീം-BHP അംഗമായ MAS-ന് ക്രെഡിറ്റ് നൽകുന്നു. ചെന്നൈ ബാംഗ്ലൂർ എക്സ്പ്രസ് വേയിലാണ് സീറോ-കാമഫ്ലാജ് ചെയ്ത ക്രെറ്റ ഇലക്ട്രിക് കണ്ടെത്തിയത്. എക്‌സ്‌ഹോസ്റ്റ്, റേഡിയേറ്റർ എന്നിവയില്ലാത്ത മോഡൽ വളരെ വേഗത്തിലായിരുന്നു. ബോഡിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരു ബമ്പറുകളും ഒരു വ്യത്യസ്ത സിൽവർ ഷേഡുള്ളതായിരുന്നു എന്ന് MAS വ്യക്തമാക്കി.

നിലവിലുള്ള ക്രെറ്റയുടെ അതേ ഡിസൈൻ തന്നെയാണ് ക്രെറ്റ ഇവി ടെസ്റ്റ് മ്യൂളിനും ഉണ്ടായിരുന്നത്. ലോഞ്ചിന് സമയമാകുമ്പോഴേക്കും ഡിസൈൻ അല്പസ്വല്പ്പം അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കോന ഇവിയിൽ നിന്നാവും വാഹനത്തിന്റെ ബാറ്ററി പായ്ക്ക് കടമെടുക്കുക. അങ്ങനെയാണെങ്കിൽ, 136 bhp മാക്സ് പവറും 395 Nm പീക്ക് torque ഉം നൽകുന്ന 100 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാവാം ക്രെറ്റ ഇവിയുടെ ഹൃദയം. ക്രെറ്റ ഇലക്ട്രിക്കിനെ സിംഗിൾ ചാർജിൽ 400 കിലോമീറ്ററിലധികം സഞ്ചരിക്കാനും ഈ സെറ്റപ്പ് അനുവദിക്കും.
ക്രെറ്റയുടെ ഇവി പതിപ്പ് എത്തുന്നതോടെ, ഭാവിയിൽ ഇന്ത്യയിൽ മറ്റ് ഹ്യുണ്ടായി, കിയ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളും പ്രതീക്ഷിക്കാം. ക്രെറ്റ ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിൽ സെൽറ്റോസ് ഇലക്‌ട്രിക് ദക്ഷിണ കോറിയൻ നിർമ്മാതാക്കൾക്ക് പ്ലാൻ ചെയ്യാം. ഡിമാൻഡും ജനപ്രീതിയും അനുസരിച്ചാവും ഏതെല്ലാം മോഡലുകൾക്ക് ഇലക്ട്രിക് ട്രീറ്റ്‌മെന്റ് ലഭിക്കുമെന്നത് നിർണ്ണയിക്കുന്നത്.

പ്രതിവർഷം ക്രെറ്റ ഇവിയുടെ 25,000 യൂണിറ്റുളാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ സീരീസ് പ്രൊഡക്ഷൻ 2024 അവസാനത്തോടെ ആരംഭിച്ചേക്കും. പ്രൊഡക്ഷൻ സ്പെക്ക് മെഡൽ 2025 ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ചേക്കാം. ക്രെറ്റ ഇവിയ്‌ക്കൊപ്പം, ആഭ്യന്തര, ആഗോള വിപണികളുടെ എക്സ്പാൻഷനായി e-GMP പ്ലാറ്റ്‌ഫോമും ഹ്യുണ്ടായി വികസിപ്പിക്കുന്നു.
2025 ആകുമ്പോഴേക്കും, ഹ്യുണ്ടായിയുടെ താങ്ങാനാവുന്ന വിലയ്ക്ക് എത്തിയേക്കാവുന്ന ക്രെറ്റ ഇലക്ട്രിക്കിനായി ധാരാളം എതിരാളികൾ ഉണ്ടാകും എന്നത് ഉറപ്പാണ്. പ്രധാന വില്ലനായി, മാരുതി YY8 ഇലക്ട്രിക് എസ്‌യുവി ഉണ്ടാവും. ഇത് ഇലക്ട്രിക് ക്രെറ്റയുടെ അതേ സമയപരിധിയിലാണ് ലോഞ്ച് ചെയ്യപ്പെടുന്നത്. മാരുതിയും ഇലക്ട്രിക് എസ്‌യുവി പ്രൊഡക്ഷൻ പതിപ്പ് 2025 ഓട്ടോ എക്‌സ്‌പോയിലും പ്രദർശിപ്പിക്കും.
ടാറ്റ മോട്ടോർസും മഹീന്ദ്രയും 2025 -ഓടെ പുതിയ ഇവി മോഡലുകൾ പുറത്തിറക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. മറ്റ് പ്രമുഖ നിർമ്മാതാക്കളായ എംജി, റെനോ-നിസാൻ തുടങ്ങിയവയും 20 ലക്ഷം രൂപ ബജറ്റിൽ പുതിയ ഇവികൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. മറ്റ് അനുബന്ധ വാർത്തകളിൽ, ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെയും പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications








