മാരുതി eVX -നേക്കാൾ ചെറിയ ബാറ്ററിയെന്ന്; ക്രെറ്റ ഇവിയുമായി ഹ്യുണ്ടായി പദ്ധതിയിടുന്നത് എന്ത്?
ഇന്ത്യൻ വിപണിയി ഇവി സെഗ്മെന്റിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനും വിഹിതം മെച്ചപ്പെടുത്താനുമുള്ള ഒരുക്കത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. താമസിയാതെ തന്നെ തങ്ങളുടെ ഇവി മോഡലുകളുമായി ഇന്ത്യയിൽ എത്താനുള്ള കഠിന പരിശ്രമത്തിലാണ് പലരും. ഇക്കാരത്തിൽ ജനപ്രിയരായ ദക്ഷിണകൊറിയൻ നിർമ്മാതാക്കളായ ഹ്യുണ്ടായിയും പിന്നിൽ അല്ല.
നിലവിൽ കോന ഇവി, അയോണിക് 5 എന്നീ മോഡലുകൾ ബ്രാൻഡിന് ഇലക്ട്രിക് സെഗ്മെന്റിൽ ഉണ്ടെക്കിലും കൂടുതൽ ജനപ്രിയമായ ഒരു മോഡലിനെ വിൽപ്പനയ്ക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. 2025 -ന്റെ തുടക്കത്തിൽ ഹ്യുണ്ടായി, ഇലക്ട്രിക് ക്രെറ്റ എസ്‌യുവി നിരത്തിൽ എത്തിക്കാൻ ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണെന്ന് നമുക്കെല്ലാവർക്കും അറിയാം.

മുകളിൽ സൂചിപ്പിച്ചതു പോലെ അയോണിക് 5, കോന ഇവി എന്നിവ പ്രീമിയം ഇവി സെഗ്‌മെന്റിനെ പരിപാലിക്കുന്നുണ്ട് എങ്കിലും, വരാനിരിക്കുന്ന ക്രെറ്റ ഇവി ബ്രാൻഡിന്റെ ജനകീയ മാസ് മാർക്കറ്റ് മുന്നേറ്റത്തെ അടയാളപ്പെടുത്തുന്ന ഒന്നാവും. ഇവിയുടെ പൂർണ്ണമായി മറച്ചതും മറയില്ലാത്തതുമായ ടെസ്റ്റ് മോഡലുകൾ, കൗതുകകരമായ ഡിസൈൻ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഹ്യുണ്ടായി ക്രെറ്റ ഇവിക്ക് LG Chem -ൽ നിന്ന് 45 kWh ബാറ്ററി പായ്ക്കും ഗ്ലോബൽ സ്പെക്ക് കോന ഇവിയിൽ നിന്ന് കടമെടുത്ത പുതിയ തലമുറ ഇലക്ട്രിക് മോട്ടോറും ലഭിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഫ്രണ്ട് ആക്‌സിലിൽ സ്ഥാപിച്ചിരിക്കുന്ന ഈ മോട്ടോർ 138 bhp പവറും 255 Nm torque ഉം പുറപ്പെടുവിക്കാൻ കഴിവുള്ളതാണ്.

48kWh, 60kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപഷനോടെ ഉടൻ വരും എന്ന് പ്രതീക്ഷിക്കുന്ന മാരുതി സുസുക്കിയുടെ eVX ഇലക്ട്രിക് എസ്‌യുവിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രെറ്റ ഇവി ഒരു ചെറിയ ബാറ്ററി അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 50.3 kWh ബാറ്ററി ഉപയോഗിക്കുന്ന എംജി ZS ഇവിയേക്കാൾ ബാറ്ററിയുടെ വലിപ്പം ചെറുതാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വാഹനത്തിന്റെ ഇലക്ട്രിക് ഡ്രൈവിംഗ് റേഞ്ചും പെർഫോമെൻസും ഈ ഘട്ടത്തിൽ വിലയിരുത്തുന്നത് ശരിയായിരിക്കില്ല.
ദക്ഷിണ കൊറിയയിൽ കണ്ടെത്തിയ ഹ്യുണ്ടായി ക്രെറ്റ ഇവി പ്രോട്ടോടൈപ്പ്, നിലവിലുള്ള മോഡലിൽ നിന്ന് കാര്യമായ വ്യതിയാനങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇത് മുൻവശത്ത് പുതിയ ഡിസൈൻ ഘടകങ്ങൾ അവതരിപ്പിക്കുന്നു, ഒപ്പം ഒരു ഫാക്സ് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുമായി വരുന്നു. C- ആകൃതിയിലുള്ള എൽഇഡി DRL-കൾ നിലവിലുള്ള യൂണിറ്റുകളേക്കാൾ വലുതാണ് എന്ന് കാണാനാവും.

എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പിൽ ക്ലോസ്ഡ് ഓഫ് ഫ്രണ്ട് ഗ്രില്ല്, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, ഡിസ്റ്റിംഗ്റ്റീവ് ഡിസൈനുള്ള അലോയി വീലുകൾ, അപ്‌ഡേറ്റ് ചെയ്ത റാപ്പ് എറൗണ്ട് ടെയിൽലാമ്പുകൾ, ന്യൂ ഷെയ്പ്പ് റിയർ ബമ്പർ എന്നിവ കമ്പനി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെറ്റ ഇവിയുടെ ഇന്റീരിയർ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ 2024 ജനുവരി 16 -ന് ഷെഡ്യൂൾ ചെയ്ത വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റുമായി ഇത് സമാനതകൾ പങ്കിടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ സെന്റർ കൺസോളിൽ അയോണിക് 5 -നെ അനുസ്മരിപ്പിക്കുന്ന ഒരു ഗിയർ ലിവർ ഉണ്ടായിരിക്കും എന്നാണ് സമീപകാല ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
കൂടാതെ, എസ്‌യുവിയ്ക്ക് ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഹ്യുണ്ടായി സജ്ജീകരിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ കപ്പാസിറ്റിയുള്ള ബാറ്ററി പായ്ക്കുമായി വളരെ ചുരുങ്ങിയ ബജറ്റിൽ ഒരു മോഡലാണോ ഹ്യുണ്ടായിയുടെ മനസിൽ? വിപണിയിൽ എത്തിയ നാൾ മുതൽ ഇന്നു വരെ ഹിറ്റായി തുടരുന്ന ICE മോഡൽ ക്രെറ്റയുടെ മികവ് അധികം താമസിയാതെ വരാനിരിക്കുന്ന ക്രെറ്റ ഇവിയ്ക്ക് ഉണ്ടാവുമോ എന്നത് നാം കണ്ടറിയണം.


Click it and Unblock the Notifications