ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പട്ടാഭിഷേകത്തിന് ദിവസങ്ങള്‍ മാത്രം; ഹൈപ്പുയര്‍ത്തി പുതിയ സ്‌പൈ ചിത്രങ്ങള്‍

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ രാജാവായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിരാജിക്കുകയാണ് ഹ്യുണ്ടായി ക്രെറ്റ. എന്നാല്‍ പണ്ടത്തെ പോലെയല്ല സ്ഥിതിഗതികള്‍. കഴിഞ്ഞ വര്‍ഷമെത്തിയ മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവക്ക് പുറമെ പുതിയ വെല്ലുവിളികളും വന്നിട്ടുണ്ട്. ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവ കൂടിയായതോടെ സെഗ്‌മെന്റില്‍ മത്സരം കടുത്തിരിക്കുകയാണ്.

ഈ അവസരത്തില്‍ തങ്ങളുടെ ചാട്ടുളി നവീകരിക്കുകയാണ് ഹ്യുണ്ടായി. മുഖംമിനുക്കിയെത്തുന്ന ക്രെറ്റ എസ്‌യുവി അടുത്ത മാസം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. 2024 ജനുവരി 16-ന് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റമുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. ഇപ്പോള്‍ ലോഞ്ച് അടുത്തെത്തിയിരിക്കേ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം തകൃതിയാണ്. ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നിന്നുള്ളതാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും പുതിയ സ്‌പൈ ചിത്രം.

2024 hyundai creta facelift spied

പുതിയ ചിത്രങ്ങള്‍ മിഡ്‌സൈസ് എസ്‌യുവിയുടെ നവീകരിച്ച പതിപ്പിന്റെ എക്‌സ്റ്റീരിയറിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നു. ഏറ്റവും പുതിയ സ്പൈ ഇമേജുകള്‍ എസ്‌യുവിയുടെ പിന്‍ഭാഗത്തെ ഹൈലൈറ്റ് ചെയ്തിട്ടുള്ളതാണ്. ട്രെന്‍ഡ് ഫോളോ ചെയ്ത് ഹ്യുണ്ടായി കാറിന് റിവേഴ്‌സ്ഡ് 'L' ആകൃതിയിലുള്ള യൂണിറ്റുകളടങ്ങുന്ന കണക്റ്റഡ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ നല്‍കുമെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്.

റിയര്‍ സ്പോയിലറുമായി സംയോജിപ്പിച്ചിരിക്കുന്ന ഹൈ മൗണ്ടഡ് ബ്രേക്ക് ലാമ്പും ടെയില്‍ഗേറ്റ് മൗണ്ടഡ് രജിസ്ട്രേഷന്‍ പ്ലേറ്റും ആണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍വശത്തെ ശ്രദ്ധേയമായ മറ്റ് രണ്ട് ഹൈലൈറ്റുകള്‍. തല്‍ഫലമായി കമ്പനി ലോഗോയുടെ സ്ഥാനം ചെറുതായി മാറും. ഇവ കൂടാതെ എസ്‌യുവിയുടെ മുന്നിലും പിന്നിലും ബമ്പറുകള്‍ പൊളിച്ചുപണിയും. പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും എല്‍ഇഡി ഹെഡ്ലാമ്പുകളും ഉപയോഗിച്ച് മുന്‍വശം പൂര്‍ണമായും നവീകരിക്കും. പുതിയ 5-സ്‌പോക്ക് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് മറ്റൊരു പ്രധാന മാറ്റം.

hyundai creta

ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും 1.5 ലിറ്റര്‍ CRDi ഡീസല്‍ എഞ്ചിനും ഹ്യുണ്ടായി നിലനിര്‍ത്താനാണ് സാധ്യത. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 114 bhp പവറും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിന്‍ 114 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയ 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പകരം പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റ് ഹ്യുണ്ടായി പവര്‍ട്രെയിന്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായി വെര്‍ണയിലും കിയ സെറ്റോസിലും സേവനമനുഷ്ഠിക്കുന്ന ഈ മോട്ടോര്‍ 158 bhp കരുത്തില്‍ 253 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്നു.

hyundai creta

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, ഒരു സിവിടി ഓട്ടോമാറ്റിക്, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് ക്ലച്ച്‌ലെസ് മാനുവല്‍ എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വരിക. ഗണ്യമായ സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകള്‍ക്കും ഫീച്ചറുകള്‍ അപ്ഗ്രേഡുകള്‍ക്കും വിധേയമാകും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും കമ്പനി കൂടുതല്‍ ഫീച്ചറുകള്‍ ചേര്‍ക്കും.

360-ഡിഗ്രി സറൗണ്ട് ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്റര്‍, വെന്റിലേഷനോടുകൂടിയ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത HVAC കണ്‍ട്രോള്‍സ് തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്. കാറിന്റെ സേഫ്റ്റി ഫീച്ചറുകളിലും വമ്പന്‍ അപ്‌ഡേറ്റാണ് പ്രതീക്ഷിക്കുന്നു. ലെവല്‍ 2 ADAS ആയിരിക്കും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍.

hyundai creta

പരീക്ഷണയോട്ടത്തിനിടെ ടെസ്റ്റ് മ്യൂളുകളുടെ ബമ്പറുകളില്‍ കാണപ്പെട്ട സെന്‍സറുകള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ലെയിന്‍ ചേഞ്ച് വാണിംഗ് എന്നിവയടക്കമുള്ള ഈ സമഗ്ര സ്യൂട്ടില്‍ കണ്ടേക്കാം. ഫീച്ചറുകള്‍ ഇത് വാഗ്ദാനം ചെയ്യും. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന എസ്‌യുവിയില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-ഹോള്‍ഡ് അസിസ്റ്റ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് സേഫ്റ്റി ഫീച്ചറകളും ഉള്‍പ്പെടുന്നു.

സമഗ്രമായ അപ്‌ഡേറ്റുകളുടെ ഫലമായി 2024 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് കാര്യമായ വിലവര്‍ധനവ് പ്രതീക്ഷിക്കുന്നു. നിലവില്‍ 10.87 ലക്ഷം മുതല്‍ 19.20 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ വില. പുതിയ ക്രെറ്റയുടെ ബേസ് വേരിയന്റിന് 11 ലക്ഷം രൂപയും ADAS സജ്ജീകരിച്ച ഫുള്ളി ലോഡഡ് വേരിയന്റിന് 21 ലക്ഷം രൂപയുമാണ് വില പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Sunday, December 24, 2023, 10:00 [IST]
English summary
Hyundai creta facelift latest spy shots out unveil on 16 january 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X