എക്‌സ്റ്ററിന് സ്വന്തം കുടുംബത്തില്‍ നിന്ന് എതിരാളി! മൈക്രോ എസ്‌യുവി സെഗ്‌മെന്റ് നോട്ടമിട്ട് കിയ

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി പുറത്തിറക്കിയിരിക്കുകയാണ്. ടാറ്റ പഞ്ച് സ്വതന്ത്രമായി വിഹരിക്കുന്ന സെഗ്‌മെന്റ് പിടിച്ചടക്കാന്‍ ഉദ്ദേശിച്ചാണ് ഹ്യുണ്ടായി എക്‌സ്റ്ററിനെ കൊണ്ടുവന്നിരിക്കുന്നത്. 2023 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുമെന്ന് കരുതിയിരുന്ന കാറിന്റെ ലോഞ്ച് ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഹ്യുണ്ടായി നീട്ടുകയായിരുന്നു.

ടീസറുകളിലൂടെ ഘട്ടം ഘട്ടമായി കാറിനെ കുറിച്ച് ജനങ്ങളെ അറിയിച്ച ഹ്യുണ്ടായി ഇതിനോടകം 11000 ബുക്കിംഗുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ മറ്റൊരു ഹിറ്റ് ഉല്‍പ്പന്നമായി മാറുകയാണ് ഹ്യുണ്ടായി എക്സ്റ്റര്‍. ഹ്യുണ്ടായിക്കൊപ്പം തന്നെ ഇന്ത്യന്‍ വിപണിയില്‍ ടോപ് 5 കാര്‍ നിര്‍മാതാക്കളുടെ പട്ടികയിലുള്ള മറ്റൊരു കൊറിയന്‍ കമ്പനിയാണ് കിയ മോട്ടോര്‍സ്.

exter sonet

ഹ്യുണ്ടായി കിയ മോട്ടോര്‍സിന്റെ മാതൃ കമ്പനിയാണ്. അതിനാല്‍ തന്നെ പുതിയ എക്‌സ്റ്റര്‍ മൈക്രോ എസ്‌യുവി വൈകാതെ തന്നെ കിയയുടെ കുപ്പായണിഞ്ഞെത്തുമെന്ന് കിംവദന്തികളുണ്ട്. എക്സ്റ്റര്‍ എസ്‌യുവിയുടെ വിജയമാണ് കിയയെ മൈക്രോ എസ്‌യുവിയുടെ സ്വന്തം പതിപ്പ് വികസിപ്പിക്കാനും അവതരിപ്പിക്കാനും പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട വിഷയം എന്തെന്നാല്‍ ഹ്യുണ്ടായി എക്‌സ്റ്റര്‍ തന്നെ പണികഴിപ്പിച്ചിരിക്കുന്നത് ഹ്യുണ്ടായ് ഗ്രാന്‍ഡ് i10 നിയോസിന്റെ K1 പ്ലാറ്റ്ഫോമിലാണ്.

ഡാഷ്‌ബോര്‍ഡിന്റെ കാര്യത്തിലായാലും ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്കിന് സമാനമായാണ് ഹ്യുണ്ടയി എക്‌സ്റ്റര്‍ കാണപ്പെടുന്നത്. നിലവിലുള്ള K1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാല്‍ ഹ്യുണ്ടായിക്ക് ഇതുകൊണ്ട് ഉല്‍പാദനത്തിന്റെയും ടൂളിംഗിന്റെയും കാര്യത്തില്‍ സങ്കീര്‍ണതകളും ഒപ്പം ചെലവും കുറയ്ക്കുന്നു. എന്നാല്‍ നിലവില്‍ കിയ K1 പ്ലാറ്റ്‌ഫോമില്‍ ഒരു മോഡല്‍ പോലും നിര്‍മിക്കുന്നില്ല.

hyundai exter

അതിനാല്‍ പൂര്‍ണമായും പുതിയ K1 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി കാറുകള്‍ നിര്‍മ്മിക്കുന്നതിന് കിയ മോട്ടോര്‍സ് അതിന്റെ നിര്‍മാണ പ്ലാന്റ് സജ്ജീകരിക്കാന്‍ വന്‍തോതില്‍ നിക്ഷേപം നടത്തേണ്ടതായി വരും. ഇത് മൊത്തത്തിലുള്ള വികസന, ഉല്‍പാദന ചെലവ് വര്‍ധിപ്പിക്കും. ഹ്യുണ്ടായി എക്സ്റ്റര്‍ എസ്‌യുവിയെ അപേക്ഷിച്ച് അതിന്റെ കിയ റീബാഡ്ജ് പതിപ്പിന് ലാഭം വളരെ കുറവായിരിക്കും.

ഇതേ കാരണങ്ങള്‍ കൊണ്ട് എക്സ്റ്ററിനെ അടിസ്ഥാനപ്പെടുത്തി ഒരു മൈക്രോ എസ്‌യുവി നിര്‍മിക്കാന്‍ കിയ മുന്നോട്ടു വരുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഭാവിയില്‍ മൈക്രോ എസ്‌യുവി വിപണി വളരുകയാണെങ്കില്‍ എക്സ്റ്ററിനെ കിയയുടെ കുപ്പായത്തില്‍ കാണാന്‍ സാധിക്കും. അതുവരെ എക്സ്റ്ററിന്റെ കിയ റീബാഡ്ജ്ഡ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ വരാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

ഗ്രാന്‍ഡ് i10 നിയോസ്, ഓറ പോലുള്ള ജനപ്രിയ മോഡലുകളിലൂടെ പരിചിതമായ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ കാപ്പ പെട്രോള്‍ എഞ്ചിനാണ് എക്സ്റ്ററിന് കരുത്തേകുന്നത്. 82 bhp കരുത്തില്‍ 114 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. തെരഞ്ഞെടുത്ത വേരിയന്റുകളില്‍ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനും കമ്പനി ഒരുക്കിയിട്ടുണ്ട്. മികച്ച മൈലേജാണ് എക്‌സ്റ്ററിന് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്.

എക്സ്റ്റര്‍ പെട്രോള്‍ മാനുവല്‍ മോഡലുകള്‍ക്ക് 19.4 കിലോമീറ്ററും എഎംടിയില്‍ 19.2 കിലോമീറ്ററും മൈലേജ് ലഭിക്കുമ്പോള്‍ സിഎന്‍ജി വേരിയന്റുകള്‍ക്ക് 27.1 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത നല്‍കാനാവും. മറ്റ് ഹ്യുണ്ടായി കാറുകളെ പോലെ തന്നെ ഫീച്ചറുകളുടെ കാര്യത്തില്‍ എക്‌സ്റ്ററും ആള്‍ റിച്ചാണ്. 5.99 ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി എക്‌സ്റ്ററിന്റെ വില ആരംഭിക്കുന്നത്. കൊച്ചിയില്‍ പുതിയ ഹ്യുണ്ടായി എക്സ്റ്ററിന് 7.08 ലക്ഷം മുതല്‍ 12.12 ലക്ഷം രൂപ വരെയാണ് ഓണ്‍റോഡ് വില വരിക.

More from DriveSpark

Article Published On: Wednesday, July 12, 2023, 10:59 [IST]
English summary
Hyundai exter based kia micro suv to launch soon in india heres what we know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X