ഡാഷ്ക്യാം വേറെ ലെവൽ; ഹ്യുണ്ടായി എക്സ്റ്റർ ഒരു സംഭവം തന്നെ
മൈക്രോ എസ്‌യുവി സെഗ്മെൻ്റിനെ മൊത്തത്തിൽ ഒന്ന് ഇളക്കി മറിച്ചു കൊണ്ടായിരുന്നു ഹ്യുണ്ടായി തങ്ങളുടെ എക്സ്റ്റർ എന്ന മോഡൽ അവതരിപ്പിച്ചത്. ഹ്യുണ്ടായിയുടെ ലൈനപ്പിൽ ഏറ്റവും അഫോർഡബിളായ ഒരു വാഹനമായി മാറാൻ എക്സ്റ്ററിന് സാധിച്ചു എന്നതാണ് ഗുണം. അത് മാത്രമല്ല ഒരു ലോഡ് ഫീച്ചേഴ്സും വാഹനത്തിൽ ലഭിക്കുന്നുണ്ട്. അതിൽ മികച്ച ഒരു ഫീച്ചറാണ് ഡാഷ്ക്യാം. സുരക്ഷയോടൊപ്പം തന്നെ നിങ്ങളുടെ യാത്രകളുടെ ഓർമകൾ പങ്കുവയ്ക്കാനും ഇതിലൂടെ സാധിക്കും.
ഹ്യുണ്ടായി തങ്ങളുടെ യൂട്യൂബ് ചാനലിൽ അടുത്തിടെ പുറത്തിറക്കിയ ആകർഷകമായ വീഡിയോ സീരീസിലൂടെ എക്‌സ്റ്ററിന്റെ ഫീച്ചേഴ്സുകൾ എടുത്തു കാണിക്കുന്നുണ്ട്. ഡാഷ്‌ക്യാമുകൾ ഓപ്‌ഷണൽ ആക്സസറികളിൽ നിന്ന് ആധുനിക വാഹനങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. കാറുകളിൽ ഡാഷ്‌ക്യാമുകൾ ഒരു പ്രധാന സവിശേഷതയായി മാറുന്നതിൻ്റെ കാരണം എന്താണെന്ന് അറിയാമോ, അതിന് പിന്നിൽ കുറച്ചു കാര്യങ്ങളുണ്ട്.

അപകടങ്ങൾ ഉണ്ടാകുമ്പോൾ ഡാഷ്‌ക്യാമുകൾ നിങ്ങൾക്ക് തെളിവുകൾ നൽകുന്നതിൽ സഹായിക്കുന്നു. ഈ വീഡിയോ തെളിവുകൾ കൊണ്ട് ഇൻഷുറൻസ് ക്ലെയിമുകളും നിയമപരമായ തർക്കങ്ങളും പരിഹരിക്കാനും തെറ്റ് ആരുടെ ഭാഗത്താണ് എന്ന് ഒരു ബുദ്ധിമുട്ടും കൂടാതെ കണ്ടുപിടിക്കാൻ സാധിക്കുകയും ചെയ്യും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം.
ഡാഷ്‌ക്യാമുകൾ ഘടിപ്പിച്ചിരിക്കുന്നത് കൊണ്ട് മോഷ്ടാക്കളേയും വാഹനം നശിപ്പിക്കുന്ന ചില സാമൂഹിക വിരുദ്ധരേയും കണ്ടുപിടിക്കാൻ കഴിയും. അവർ വാഹനത്തിൻ്റെ അടുത്ത് എത്തുകയോ അഥവാ നിങ്ങൾ അടുത്തില്ലെങ്കിലും നിങ്ങളുടെ വാഹനത്തെ സംരക്ഷിക്കുന്നതിൽ ഡാഷ്ക്യാം വലിയ പങ്കുവഹിക്കുന്നുണ്ട്. ഹ്യുണ്ടായി തങ്ങളുടെ വീഡിയോയിൽ കാണിക്കുന്നത് പോലെ, മനോഹരമായ റോഡ് യാത്രകൾ രേഖപ്പെടുത്തുന്നതിനുള്ള മികച്ച ഉപകരണങ്ങളാണ് ഡാഷ്‌ക്യാമുകൾ.

മനോഹരമായ വഴികളും, അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാഴ്ചകളും എല്ലാം സൂക്ഷിക്കാൻ സാധിക്കുന്നു. മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഡാഷ്‌ക്യാമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഡ്രൈവർമാർക്ക് ചില ഇൻഷുറൻസ് കമ്പനികൾ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫീച്ചേഴ്സിൻ്റെ കാര്യത്തിൽ ഹ്യുണ്ടായി തങ്ങളുടെ കുഞ്ഞൻ കാറിനെ മികച്ചതാക്കിയിട്ടുണ്ട് എന്നതാണ് സത്യം.
മികച്ച മൈലേജാണ് എക്‌സ്റ്ററിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. കിലോഗ്രാമിന് 27.1 കി.മീ മൈലേജ് നല്‍കുന്ന എക്സ്റ്റര്‍ സിഎന്‍ജിക്ക് 9.32 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് ഏകദേശം 20 കി.മീ മൈലേജ് നല്‍കുമെന്നാണ് പറയുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ഓറ സെഡാന്‍ എന്നിവയില്‍ സേവനം ചെയ്യുന്ന 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായി എക്‌സ്റ്ററിന് തുടിപ്പേകുന്നത്.
ഈ മോട്ടോര്‍ പരമാവധി 81.86 bhp കരുത്തും 113.8 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജി മോഡില്‍ ഈ കണക്കുകള്‍ 68 bhp പവറും 95.2 Nm ടോര്‍ക്കും ആയി കുറയുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് AMT ഗിയര്‍ബോക്സുകളാണ് ലഭിക്കുക. നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ക്കൊപ്പം സേഫ്റ്റിയുടെ കാര്യത്തിലും കേമനാണ് എക്‌സ്റ്റര്‍.
എക്സ്റ്ററിന്റെ എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. ഒപ്പം ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷനോടുകൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാര്‍ക്കിംഗ് സെന്‍സറുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍ എന്നിവയടക്കം മറ്റ് നിരവധി സവിശേഷതകളുമുണ്ട്.
മെയ് മാസം കാര്‍ അവതരിപ്പിച്ചത് മുതല്‍ തന്നെ വിപണിയില്‍ നിന്ന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മെയ് മുതല്‍ കാറിന് 16,000-ത്തിലേറെ ബുക്കിംഗുകള്‍ ലഭിച്ചത് കമ്പനിയെ അതിശയിപ്പിച്ചു. 1,800 എന്ന പ്രതിദിന ബുക്കിംഗ് നിരക്ക് ഉള്ളതിനാല്‍ എക്സ്റ്ററിന്റെ ഔദ്യോഗിക ലോഞ്ചിനു മുമ്പ് തന്നെ കാറ് കൈയ്യില്‍ കിട്ടാന്‍ കുറച്ച് ദിവസം കാത്തിരിക്കണമെന്ന് ഉറപ്പായിരുന്നു. 5.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന മോഡല്‍ പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളിലുടനീളം ഏഴ് വകഭേദങ്ങളില്‍ ലഭിക്കും.
EX, EX (0) S, S (0), SX, SX (0), SX (0) കണക്റ്റ് എന്നിങ്ങനെ 7 വേരിയന്റുകളില്‍ ലഭ്യമായ എക്സ്റ്ററിനെ കാത്തിരിപ്പ് കാലയളവ് എതിരാളികളെ വരെ ഞെട്ടിച്ചു. എക്സ്റ്ററിന്റെ EX, EX(O) വേരിയന്റുകള്‍ കൈയ്യില്‍ കിട്ടാന്‍ 1 വര്‍ഷം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. മറ്റ് വേരിയന്റുകള്‍ക്ക് 5 മുതല്‍ 6 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്.


Click it and Unblock the Notifications








