ഇവി സെഗ്മ്നറിലും പഞ്ചിന് വില്ലനായി എക്സ്റ്റർ; ഇലക്ട്രിക് മൈക്രോ എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവി സെഗ്‌മെന്റിൽ ടാറ്റ പഞ്ചിന്റെ ആധിപത്യത്തിന് ഒരു വെല്ലുവിളിയായിട്ടാണ്, ഹ്യുണ്ടായി എക്‌സ്‌റ്ററിനെ അവതരിപ്പിച്ചത്. 5.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ 2023 ജൂലൈയിലാണ് കുഞ്ഞൻ എസ്‌യുവിയെ ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ ലോഞ്ച് ചെയ്തത്. നിലവിൽ ഇന്റേണൽ കംബഷൻ സ്പെയ്സിൽ നടക്കുന്ന ഈ യുദ്ധം ഉടൻ തന്നെ ഇവി സ്‌പെയ്‌സിലേക്കും കടക്കും.

പഞ്ച് ഇലക്ട്രിക്കിന്റെ ടെസ്റ്റ് മോഡലുകളെ നാം ഇതിനോടകം പലതവണ കണ്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് എക്‌സ്‌റ്റർ ഇലക്ട്രിക് റോഡ് ടെസ്റ്റ് നടത്തുന്നതായി കണ്ടെത്തിയത്. എക്‌സ്‌റ്റർ ഇവിയുടെ ടെസ്റ്റുകൾ ആരംഭിക്കുന്നതിൽ ഹ്യുണ്ടായി അമാന്തം ഒന്നും കാണിച്ചിട്ടില്ലാത്തതിനാൽ, ഒരു അർജൻസി വ്യക്തമായി പ്രകടമാണ്. വാഹനത്തിന്റെ ലോഞ്ച് അടുത്ത വർഷം തന്നെ നടക്കാനാണ് സാധ്യത.

ഇവി സെഗ്മ്നറിലും പഞ്ചിന് വില്ലനായി എക്സ്റ്റർ

ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ആദ്യത്തെ എൻട്രി ലെവൽ ഇലക്ട്രിക് കാറായിരിക്കും എക്‌സ്‌റ്റർ ഇവി. നിലവിൽ, അയോണിക് 5, കോന ഇലക്ട്രിക് തുടങ്ങിയ പ്രീമിയം റേഞ്ച് ഇവികൾ മാത്രമാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ഗ്ലോബൽ മാർക്കറ്റുകളിൽ, ഹ്യുണ്ടായി ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് കാറുകളുടെ ഒരു വമ്പൻ റേഞ്ച് തന്നെ വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി നിലവിൽ കാസ്‌പർ ഇവിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്, ഇത് എക്‌സ്‌റ്റർ ഇവിയുമായി പല കാര്യങ്ങളിലും സാമ്യമുള്ളതാണ്. കാസ്‌പർ ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ അളവുകളുടെ കാര്യത്തിൽ എക്‌സ്‌റ്റർ അല്പം മുന്നിലാണ്. എന്നിരുന്നാലും ക്യാസ്പറിന് ഇവിയ്ക്ക് ഒരു ഹൈ കപ്പാസിറ്റി ബാറ്ററി പായ്ക്കും കമ്പനി നൽകിയേക്കാം.

ഇവി സെഗ്മ്നറിലും പഞ്ചിന് വില്ലനായി എക്സ്റ്റർ

ഉദാഹരണത്തിന്, ക്യാസ്പർ ഇവിയിൽ 40 -kWh ബാറ്ററി പാക്ക് സജ്ജീകരിച്ചാൽ എക്‌സ്‌റ്റർ ഇവിക്ക് ഏകദേശം 25-30 kWh ബാറ്ററി പാക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഡ്രൈവിംഗ് റേഞ്ച് ഏകദേശം 300-350 കിലോമീറ്റർ ആയിരിക്കാനാണ് സാധ്യത. ഈ സെഗ്മെന്റിലെ eC3 സിംഗിൾ ചാർജിൽ 320 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം എംജി കോമെറ്റ് ഇവി പൂർണ്ണമായി ചാർജ് ചെയ്താൽ 230 കിലോമീറ്റർ റേഞ്ച് നൽകുന്നു.

സിംഗിൾ ചാർജിൽ 250 കിലോമീറ്റർ റേഞ്ചും, 315 കിലോമീറ്റർ റേഞ്ചും നൽകുന്ന രണ്ട് വേരിയന്റുകൾ ടിയാഗോ ഇവിക്കുണ്ട്. വരാനിരിക്കുന്ന പഞ്ച് ഇവിക്ക് ഹാച്ച്ബാക്ക് മോഡലിന്റെ സമാനമായ ശ്രേണി ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഹ്യുണ്ടായി എക്‌സ്‌റ്റർ ഇവിയും പഞ്ച് ഇവിയും തമ്മിൽ വിപണിയിൽ ഒരു കടുത്ത പോരാട്ടം തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു. റേഞ്ചിന്റേയും പെർഫോമെൻസിന്റേയും കാര്യത്തിൽ ഇരു മോഡലുകളും പരസ്പരം മത്സരിക്കാൻ ശ്രമിക്കും.

ഇവി സെഗ്മ്നറിലും പഞ്ചിന് വില്ലനായി എക്സ്റ്റർ

സ്‌റ്റൈലിംഗിന്റെ കാര്യത്തിൽ എക്‌സ്റ്റർ ഇവി അതിന്റെ ICE സഹോദരനെപ്പോലെ തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കാം. എക്‌സ്‌ക്ലൂസീവ് ഇവി ബാഡ്‌ജിംഗിനൊപ്പം മുന്നിലും പിന്നിലും ചില മാറ്റങ്ങളുണ്ടാകാം. സ്പൈ ഷോട്ടുകളിൽ നാം കാണുന്നതു പോലെ, പുതിയ വീലുകളും എക്‌സ്‌റ്റർ ഇവി കാണാൻ കഴിഞ്ഞേക്കും. അകത്തളത്തിലെ പല ഫീച്ചറുകളും, സവിശേഷതകളും ICE എക്സ്റ്ററിന് സമാനമായിരിക്കും.

ഡ്യുവൽ ക്യാമറയുള്ള ഡാഷ്‌ക്യാം, വോയ്‌സ് എനേബിൾഡ് സ്‌മാർട്ട് ഇലക്ട്രിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, ഫുട്‌വെൽ ലൈറ്റിംഗ്, റിയർ എസി വെന്റുകൾ, വയർലെസ് ഫോൺ ചാർജർ, 12 ലാംഗ്വേജ് സപ്പോർട്ട്, അലക്‌സാ വോയ്‌സ് കമാൻഡുകൾ തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഇവി സെഗ്മ്നറിലും പഞ്ചിന് വില്ലനായി എക്സ്റ്റർ

കൂടാതെ സ്റ്റാൻഡേർഡായി ആറ് എയർബാഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഡൈനാമിക് ഗൈഡ്ലൈനുകളോടുകൂടിയ റിയർ വ്യൂ ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ സെഗ്‌മെന്റ് ഫസ്റ്റ് സേഫ്റ്റി ഫീച്ചറുകളും പാക്കേജിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക് മൈക്രോ-എസ്‌യുവി സെഗ്‌മെന്റിൽ ആർക്കാണ് മുൻ‌തൂക്കം എന്നത് തീരുമാനിക്കുന്നതിൽ വിലനിർണ്ണയം ഒരു പ്രധാന പങ്ക് വഹിക്കും. എക്സ്റ്ററിന്റെയും പഞ്ചിന്റെയും ICE മോഡലുകൾക്ക് വിലയുടെ കാര്യത്തിൽ വളരെ അടുത്താണ്. എന്നാൽ CNG പതിപ്പിൽ 7,09,900 ലക്ഷം രൂപ പ്രാരംഭ വിലയിൽ പഞ്ച് എത്തുമ്പോൾ, എക്സ്റ്റർ CNG -യുടെ വില 8,23,990 രൂപയിൽ ആരംഭിക്കുന്നു. വരാനിരിക്കുന്ന എക്‌സ്‌റ്റർ ഇവിയ്ക്കായി ഹ്യുണ്ടായി അഗ്രസ്സീവ് വില നൽകാൻ സാധ്യതയുണ്ട്.

Source: Rushlane

More from DriveSpark

Article Published On: Wednesday, August 9, 2023, 8:30 [IST]
English summary
Hyundai exter ev in works first spy pics before launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X